വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആ നാണക്കേട് ഡല്‍ഹിയെയും തേടിയെത്തി! മുന്നില്‍ പഞ്ചാബ് മാത്രം

ഐപിഎല്ലില്‍ ഡല്‍ഹിയുടെ നൂറാമത്തെ തോല്‍വിയായിരുന്നു കഴിഞ്ഞ കളിയിലേത്

അബുദാബി: ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള തോല്‍വിക്കു ശേഷം വലിയൊരു നാണക്കേടാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തേടിയെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡല്‍ഹിയുടെ 100ാമത്തെ പരാജയമായിരുന്നു ഇത്. ഈ നാണക്കേടിന് നേരത്തേ ഒരു അവകാശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കിങ്‌സ് ഇലവന്‍ പഞ്ചാബിനായിരുന്നു. ഇപ്പോഴിതാ ഡല്‍ഹിയും പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

IPL 2020: Delhi Capitals script an unwanted IPL record | Oneindia Malayalam
1

ഞായറാഴ്ചയാണ് ഡല്‍ഹി തോല്‍വികളില്‍ സെഞ്ച്വറി തികച്ചതെങ്കില്‍ തലേ ദിവസമായിരുന്നു പഞ്ചാബ് ഈ നാണക്കേട് കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ജയിക്കാമായിരുന്ന മല്‍സരത്തില്‍ രണ്ടു റണ്‍സിനു തോറ്റതോടെയായിരുന്നു പഞ്ചാബ് 100ാം പരാജയം അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തത്. പഞ്ചാബും ഡല്‍ഹിയും ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ലാത്ത ടീമുകള്‍ കൂടിയാണ്. പഞ്ചാബിന് ഒരു തവണ റണ്ണറപ്പായത് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ടെങ്കില്‍ ഡല്‍ഹിയാവട്ടെ ഇതുവരെ ഫൈനലില്‍ പോലുമെത്തിയിട്ടില്ല. 2009, 12, 19 സീസണുകളില്‍ മൂന്നാമതെത്തിയതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി പ്ലേഓഫ് കളിച്ചത്.

ഈ സീസണില്‍ മിന്നുന്ന പ്രകടനമാണ് ഡല്‍ഹി നടത്തിക്കൊണ്ടിരിക്കുന്നത്. പകുതി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റോടെ ഡല്‍ഹി പട്ടികയില്‍ രണ്ടാമതുണ്ട്. മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയാണ് അവരെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. മല്‍സരത്തിനു മുമ്പ് തലപ്പത്തായിരുന്നു ശ്രേയസും സംഘവും.

റാഷിദ് ഖാന്റെ ഭാര്യ അനുഷ്‌ക! ഞെട്ടിച്ച് ഗൂഗിള്‍, ഇതിനു പിന്നിലെ കാരണമറിയാംറാഷിദ് ഖാന്റെ ഭാര്യ അനുഷ്‌ക! ഞെട്ടിച്ച് ഗൂഗിള്‍, ഇതിനു പിന്നിലെ കാരണമറിയാം

IPL 2020: പന്തിന്റെ പരിക്ക്, ഡല്‍ഹിക്കു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വേണം- ഇവരിലൊരാളെ വാങ്ങാംIPL 2020: പന്തിന്റെ പരിക്ക്, ഡല്‍ഹിക്കു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വേണം- ഇവരിലൊരാളെ വാങ്ങാം

മുംബൈയ്‌ക്കെതിരേ അഞ്ചു വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു (69*) ടോപ്‌സ്‌കോറര്‍. ശ്രേയസ് 42 റണ്‍സെടുത്തു പുറത്തായി. മറുപടിയില്‍ ക്വിന്റണ്‍ ഡികോക്ക് (53), സൂര്യകുമാര്‍ യാദവ് (53) എന്നിവരുടെ ഫിഫ്റ്റികള്‍ അഞ്ചു വിക്കറ്റിന് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. ഡികോക്കാണ് മാന്‍ ഓഫ് ദി മാച്ച്. വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തിരുന്നു.

Story first published: Monday, October 12, 2020, 16:56 [IST]
Other articles published on Oct 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X