വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: എന്തിന് അധികം? കളി തീര്‍ക്കാന്‍ ഒരാള്‍ മതി... ഇവരുടെ വരവ് എല്ലാം മാറ്റിമറിക്കും!!

ടീമുകളുടെ തുറുപ്പുചീട്ടാവാന്‍ ശേഷിയുള്ള താരങ്ങളെ പരിചയപ്പെടാം

By Manu

ബെംഗളൂരു: രണ്ടു ദിവസം നീണ്ട ഐപിഎല്ലിന്റെ താരലേലം പൂര്‍ത്തിയായതോടെ ടീമുകള്‍ക്ക് ഇനി തയ്യാറെടുപ്പിന്റെ സമയമാണ്. മോഹവില കൊടുത്താണ് പല താരങ്ങളെയും ഫ്രാഞ്ചൈസികള്‍ സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. ചിലര്‍ക്ക് പ്രതീക്ഷിച്ചതിന്റെ നാലിരട്ടി വില ലഭിച്ചപ്പോള്‍ വന്‍ തുക ലഭിക്കുമെന്ന് കരുതിയ പലരെയും പകുതി വിലയ്ക്കാണ് ടീമുകള്‍ വാങ്ങിയത്. ചില പ്രമുഖ താരങ്ങള്‍ക്കാവട്ടെ ഒരു ടീമിലും ഇടംനേടാനായില്ല.

പുതിയ സീസണില്‍ ടീമിലെ നിര്‍ണായക താരമാവാന്‍ മികവുള്ള ഒരു താരം എട്ടു ടീമുകളിലുമെത്തിയിട്ടുണ്ട്. ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം നല്‍കാന്‍ ശേഷിയുള്ള ഓരോ ടീമിന്റെയും തുറുപ്പുചീട്ട് ഇവരാണ്.

മുസ്തഫിസുര്‍ റഹ്മാന്‍ (മുംബൈ ഇന്ത്യന്‍സ്)

മുസ്തഫിസുര്‍ റഹ്മാന്‍ (മുംബൈ ഇന്ത്യന്‍സ്)

ബംഗ്ലാദേശ് പേസ് സെന്‍സേഷന്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ മുസ്തഫിസുറിനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്താന്‍ തയ്യാറാവാതിരുന്നത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. 2.2 കോടിയാണ് പേസര്‍ക്കാരി ലേലത്തില്‍ മുംബൈ ചെലവിട്ടത്.
ഐപിഎല്ലില്‍ ഇതുവരെ 17 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മുസ്തഫിസുര്‍ 17 വിക്കറ്റുകളാണ് നേടിയത്. റണ്ണൊഴുക്ക് തടയാനുള്ള മിടുക്കാണ് താരത്തെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്. പുതിയ സീസണില്‍ മുസ്തഫിസുറിന്റെ സാന്നിധ്യം മുംബൈക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

കഴിഞ്ഞ സീസണിലെ ലേലത്തിലെ വിലയേറിയ താരമായി മാറിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഇത്തവണയും ഈ പദവി ആര്‍ക്കും വിട്ടുകൊടുത്തില്ല. 12.5 കോടി വാരിയെറിഞ്ഞാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് സ്‌റ്റോക്‌സിനെ തങ്ങളുടെ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് അവസാനിച്ചപ്പോള്‍ ഏറ്റവും മൂല്യമേറിയ താരമായത് സ്‌റ്റോക്‌സായിരുന്നു. റൈസിങ് പൂനെ ജയന്റ്‌സിനു വേണ്ടി 12 മല്‍സരങ്ങള്‍ നിന്നും 12 വിക്കറ്റും 316 റണ്‍സും താരം നേടിയിരുന്നു. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഷെയ്ന്‍ വാട്‌സന്‍ നടത്തിയ പ്രകടനത്തിനു ശേഷം ഒരു താരത്തിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനമാണിത്.
വാട്‌സന്റെ വഴിയെ സ്റ്റോക്‌സും ടീമിലെത്തിയതോടെ രാജസ്ഥാന്‍ വീണ്ടുമൊരു കിരീടം സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുകയാണ്.

ഗൗതം ഗംഭീര്‍ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

ഗൗതം ഗംഭീര്‍ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

തങ്ങളുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈവിടുമെന്ന് ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഗംഭീറിനെ കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്നപ്പോള്‍ നേട്ടമുണ്ടാക്കിയത് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ്. 2.8 കോടി രൂപയ്ക്കു ഗംഭീറിനെ ഡല്‍ഹി നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടക്കിക്കൊണ്ടു വരികയായിരുന്നു.
കൊല്‍ക്കത്തയുട നഷ്ടം ഇനി ഡല്‍ഹിക്കു നേട്ടാമാവാനിടയുണ്ട്. കാരണം, ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ഗംഭീര്‍. മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാത്രമല്ല, ടീമിനെ നയിക്കാന്‍ മിടുക്കുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. രണ്ടു തവണ കൊല്‍ക്കത്ത ഐപിഎല്ലില്‍ കിരീടം ചൂടിയതും ഗംഭീറിന്റെ നായകത്വത്തിലായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 147 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 4133 റണ്‍സാണ് വാരിക്കൂട്ടിയത്.

ഷാക്വിബുല്‍ ഹസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഷാക്വിബുല്‍ ഹസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ബംഗ്ലാദേശിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്റെ വരവ് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൂടുതല്‍ കരുത്തരാക്കും. രണ്ടു കോടി രൂപയ്ക്കാണ് താരം ഹൈദരാബാദ് ടീമിന്റെ ഭാഗമായത്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള താരമെന്നാണ് ഷാക്വിബിനെ കോച്ച് ടോം മൂഡി വിശേഷിപ്പിച്ചത്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും നേരത്തേ നമ്പര്‍ വണ്‍ റാങ്കിലെത്തിയ താരമാണ് ഷാക്വിബ്. ദീര്‍ഘകാലം ഈ സ്ഥാനം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ 32 ഇന്നിങ്‌സുകളില്‍ നിന്നായി 130.3 സ്‌ട്രൈക്ക്‌റേറ്റില്‍ 498 റണ്‍സ് ഷാക്വിബ് നേടിയിട്ടുണ്ട്. മുന്‍ ടീമായ കൊല്‍ക്കത്ത വേണ്ട രീതിയില്‍ ഷാക്വിബിനെ ബാറ്റിങില്‍ ഉപയോഗിച്ചിട്ടില്ലെന്നു കാണാം. 42 ഇന്നിങ്‌സുകളില്‍ നിന്നും 43 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.

ക്രിസ് വോക്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ക്രിസ് വോക്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിനു വേണ്ടി 7.4 കോടി വാരിയെറിയാനുള്ള റോയല്‍ ചാലഞ്ചേഴ്‌സിന്റെ തീരുമാനം തെറ്റാന്‍ സാധ്യത കുറവാണ്. കാരണം നിലവില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന വോക്‌സിന്റെ സാന്നിധ്യം ഏതു ടീമിനും മുതല്‍ക്കൂട്ടാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു നേരത്തേ അദ്ദേഹം. കൊല്‍ക്കത്തയ്ക്കു വേണ്ടി 13 ഇന്നിങ്‌സുകളില്‍ നിന്നും 17 വിക്കറ്റുകള്‍ വോക്‌സ് നേടിയിട്ടുണ്ട്.
ബൗളറായി കരിയര്‍ ആരംഭിച്ച വോക്‌സ് ഇപ്പോള്‍ ബാറ്റിങിലും മികവ് പുലര്‍ത്തുന്നുണ്ട്. 2017നു ശേഷം 67.80 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

ആര്‍ അശ്വിന്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ആര്‍ അശ്വിന്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തുറുപ്പുചീട്ടായിരുന്ന സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരിക്കും. 7.7 കോടി രൂപയ്ക്കാണ് അശ്വിനെ പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്. ചെന്നൈയെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റാന്‍ തന്ത്രമൊരുക്കിയത് നായകന്‍ ധോണിയായിരുന്നെങ്കില്‍ കുന്തമുന അശ്വിനായിരുന്നു.
ഐപിഎല്ലിലെ ഇതിഹാസമാണ് അശ്വിന്‍. ഇതുവരെ 108 ഇന്നിങ്‌സുകള്‍ കളിച്ച താരം 100 വിക്കറ്റുകളും പോക്കറ്റിലാക്കിയിട്ടുണ്ട്. മിക്ക മല്‍സരങ്ങളിലും അശ്വിന്റെ കണിശതയാര്‍ന്ന ബൗളിങാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

മിച്ചെല്‍ സ്റ്റാര്‍ക്ക് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

മിച്ചെല്‍ സ്റ്റാര്‍ക്ക് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈയന്‍ പേസറായ ഓസീസിന്റെ മിച്ചെല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാനായത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുതല്‍ക്കൂട്ടാവും. ഐപിഎല്ലില്‍ ഇതുവരെ 26 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 34 വിക്കറ്റുകള്‍ പിഴുതിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു ഓസീസ് പേസര്‍. ടീം നിരാശപ്പെടുത്തിയ പല മല്‍സരങ്ങളിലും മിന്നുന്ന പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിനായിരുന്നു.

ലുംഗിസാനി എന്‍ഗിഡി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ലുംഗിസാനി എന്‍ഗിഡി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ഇതിഹാസം മഖായ എന്‍ടിനിയുടെ പിന്‍ഗാമിയെന്ന് ഇതിനകം പലരും വാഴ്ത്തിയ യുവ പേസര്‍ ലുംഗിസാനി എന്‍ഗിഡി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയാണ് പന്തെറിയുക. 50 ലക്ഷത്തിനാണ് ധോണിയുടെ ടീം ഭാവി സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്.
ഐപിഎല്ലില്‍ എന്‍ഗിഡിക്ക് ഇത് ആദ്യ സീസണാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീമിനായി മികച്ച പ്രകടനമാണ് യുവപേസര്‍ ഇതുവരെ നടത്തിയത്. മൂന്നു ടി20 മല്‍സരങ്ങളില്‍ നിന്ന് ആറു വിക്കറ്റുകള്‍ എന്‍ഗിഡി വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, January 30, 2018, 12:06 [IST]
Other articles published on Jan 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X