വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: 'തല' മാറിയാല്‍ തലവര മാറും? പട നയിക്കാന്‍ ഇവരും തയ്യാര്‍...

താരലേലം ജനുവരി 27, 28 തിയ്യതികളില്‍

By Manu

ബെംഗളൂരു: ഐപിഎല്ലിന്റെ 11ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമിനെ ഉടച്ചു വാര്‍ത്തിരിക്കുകയാണ്. ചില താരങ്ങളെ മാത്രം
നിലനിര്‍ത്തിയ ഫ്രാഞ്ചൈസികള്‍ ശേഷിച്ച കളിക്കാര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ഈ മാസം 27, 28 തിയ്യതികളിലണ് താരലേലം നടക്കുന്നത്.

ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന എട്ടു ടീമുകളില്‍ അഞ്ചു ക്ലബ്ബുകള്‍ മാത്രമാണ് ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ് (രോഹിത് ശര്‍മ), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (വിരാട് കോലി), ചെന്നൈ സൂപ്പര്‍ കിങ്‌സ് (എംഎസ് ധോണി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ഡേവിഡ് വാര്‍ണര്‍), രാജസ്ഥാന്‍ റോയല്‍സ് (സ്റ്റീവ് സ്മിത്ത്) എന്നിവര്‍ മാത്രമാണ് ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ചത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകളാണ് പുതിയ നായകരെ തേടുന്നത്. ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കാന്‍ യോഗ്യതയുള്ള അഞ്ചു പ്രധാന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ടെസ്റ്റ് പ്ലെയറെന്നു വിശേഷിപ്പിക്കപ്പെടുന്ന അജിന്‍ക്യ രഹാനെയ്ക്ക് ഐപിഎല്ലില്‍ ആദ്യ മൂന്നൂ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കാര്യമായ അവസരം ലഭിച്ചിട്ടില്ല. മുംബൈയില്‍ നിന്നും 2011ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതോടെയാണ് യഥാര്‍ഥ രഹാനെയെ കണ്ടത്. സ്ഥിരതാര്‍ന്ന ഇന്നിങ്‌സുകളിലൂടെ താരം ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.
രാജസ്ഥാന്‍ ടീമിലായിരുന്നപ്പോള്‍ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് വാനോളം പുകഴ്ത്തിയ താരമാണ് രഹാനെ. ദ്രാവിഡിനെപ്പോലെ കളിക്കളത്തില്‍ വളരെ കൂളായി കാര്യങ്ങളെ കാണുന്ന രഹാനെയിലും മികച്ചൊരു ക്യാപ്റ്റന്‍ ഒളിഞ്ഞു കിടപ്പുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച രഹാനെ ഇന്ത്യക്കു ജയം സമ്മാനിക്കുകയും ചെയ്തിരുന്നു.
2016 മുതല്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ താരമാണ് രഹാനെ. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ താരം ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
രഹാനെയെ കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കിയതിനാല്‍ ഇത്തവണത്തെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരകനായ താരമാണ് സ്റ്റാര്‍ ഓള്‍ഖറൗണ്ടര്‍ യുവരാജ് സിങ്. ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സര്‍, ലോകകിരീടങ്ങള്‍ എന്നിങ്ങനെ കരിയറില്‍ നേടാവുന്നതെല്ലാം സ്വന്തമാക്കിയ യുവിക്ക് ഐപിഎല്‍ ലേലത്തില്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയുണ്ട്. പ്രഥമ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിച്ചത് യുവിയായിരുന്നു. ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
രണ്ടാം സീസണില്‍ പഞ്ചാബ് സെമി കാണാതെ പുറത്തായപ്പോള്‍ യുവിയുടെ ക്യാപ്റ്റന്‍ സ്ഥാനവും തെറിച്ചു. 2011ല്‍ പൂനെ വാരിയേഴ്‌സ് ഐപിഎല്ലില്‍ അരങ്ങേറിയപ്പോള്‍ ക്യാപ്റ്റന്റ െതൊപ്പി നല്‍കിയത് യുവിക്കായിരുന്നു. അസുഖം മൂലം 2012ലെ സീസണ്‍ നഷ്ടമായ താരം 2013ല്‍ തിരിച്ചെങ്കിലും തിളങ്ങാനായില്ല.
റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കു വേണ്ടിയെല്ലാം യുവി പിന്നീട് കളിച്ചു.
മൂന്നു സീസണുകൡ രണ്ടു വ്യത്യസ്ത ടീമുകളെ ഐപിഎല്ലില്‍ നയിച്ച യുവിയുടെ അനുഭവസമ്പത്ത് തീര്‍ച്ചായും മറ്റു ക്ലബ്ബുകള്‍ക്ക് ഉപയോഗപ്പെട്ടും. ഒരിക്കല്‍ക്കൂടി പഞ്ചാബിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അദ്ദേഹമെത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

ജോ റൂട്ട്

ജോ റൂട്ട്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് ഈ സീസണില്‍ ആദ്യമായി ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐസിസി റാങ്കിങില്‍ ടെസ്റ്റില്‍ രണ്ടാമതും ഏകദിനത്തില്‍ ഏഴാമതും ടി20യില്‍ ഒമ്പതാമതുമുള്ള റൂട്ടിന് വേണ്ടി ലേലത്തില്‍ തീപാറുന്ന പോരാട്ടം നടക്കാന്‍ സാധ്യതയേറെയാണ്. പാര്‍ട്ട് ടൈം സ്പിന്നറായും തിളങ്ങാനുള്ള മിടുക്ക് റൂട്ടിനുണ്ട്.
ബാറ്റിങിനൊപ്പം ക്യാപ്റ്റനെന്ന നിലയിലും ടീമിനു ഗുണം ചെയ്യുന്ന റൂട്ടിനു വേണ്ടി നിലവില്‍ നായകനില്ലാത്ത മൂന്നു ഫ്രാഞ്ചൈസികളും രംഗത്തു വരുമെന്നുറപ്പാണ്.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട ഭാജിയെന്ന ഹര്‍ഭജന്‍ സിങ് രാജ്യം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ ഏറ്റവും ജനപ്രിയനായ താരമാണ് അദ്ദേഹം. ആദ്യ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഹര്‍ഭജന്‍ ഇപ്പോള്‍ ഒരു ടീമിന്റെയും ഭാഗമല്ല. കഴിഞ്ഞ സീസണിലേത് ഉള്‍പ്പെടെ മുംബൈയുടെ കിരീടവിജയങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിക്കാന്‍ ഭാജിക്കായിരുന്നു. നിര്‍ണായക വിക്കറ്റ് വീഴ്ത്തി ബൗളിങില്‍ മാത്രമല്ല ചില മികച്ച ഇന്നിങ്‌സുകളിലൂടെ ബാറ്റിങിലും അദ്ദേഹം കസറിയിട്ടുണ്ട് .
2011ലെ ചാംപ്യന്‍സ് ലീഗ് ടി20യില്‍ മുംബൈ ജേതാക്കളായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഭാജി. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം നേടി.
വിരാട് കോലിയെ കൂടാതെ ഐപിഎല്ലില്‍ കഴിഞ്ഞ 10 സീസണിലും ഒരേയൊരു ടീമിനു വേണ്ടി കളിച്ച താരവും ഹര്‍ഭജനാണ്. ഐപിഎല്ലില്‍ ഇത്രയേറെ അനുഭവസമ്പത്തുള്ള ഭാജിയെ അടുത്ത സീസണില്‍ ക്യാപ്റ്റനായി കാണാനാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

2011ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ ശേഷം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ ഗൗതം ഗംഭീര്‍. ആദ്യ സീസണ്‍ മുതല്‍ കൊല്‍ക്കത്തയുടെ ഏറ്റവും സ്ഥിരതയാര്‍ന്ന താരമായി ഗംഭീര്‍ മാറുന്നതാണ് കണ്ടത്. ടീമിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. ടൂര്‍ണമെന്റിന്റെ എല്ലാ എഡിഷനിലും കൊല്‍ക്കത്തയ്ക്കു വേണ്ടി ചുരുങ്ങിയത് 300 റണ്‍സെങ്കിലും നേടുന്ന ഗംഭീര്‍ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ നാലാമതുണ്ട്. 4132 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
തികച്ചും അപ്രതീക്ഷിതമായാണ് ഗംഭീറിനെ നിലനിര്‍ത്തുന്നില്ലെന്ന് കൊല്‍ക്കത്ത ഈ സീസണില്‍ പ്രഖ്യാപിച്ചത്. ഇതോടെ പുതിയ സീസണില്‍ തന്റെ ഹോം ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനത്തേക്ക് ഗംഭീര്‍ വരാനുള്ള സാധ്യതയുമേറി.

Story first published: Thursday, January 18, 2018, 17:35 [IST]
Other articles published on Jan 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X