വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ അധിക്ഷേപിച്ച പുനെ ടീമിന്റെ ഗോയങ്കയെ ഒരു പാഠം പഠിപ്പിച്ച് സാക്ഷി ധോണി, കളി കാര്യമായോ?

By Muralidharan

പുനെ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് എം എസ് ധോണി. എന്നാല്‍ ഒരു സീസണില്‍ പ്രകടനം മോശമായി എന്നതിന്റെ പേരില്‍ ധോണിയെ റൈസിംഗ് പൂനെ സൂപ്പര്‍ ജയ്ന്റ്സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി. പിന്നാലെ ധോണി നായകപദവി രാജിവച്ചതല്ല, തങ്ങള്‍ നീക്കിയതാണ് എന്ന് ടീമുടമ സഞ്ജീവ് ഗോയങ്ക പറയുകയും ചെയ്തു.

Read Also: ദിലീപിനെ ഫീല്‍ഡ് ഔട്ട് ആക്കാന്‍ പരസ്യകമ്പനി ഉടമയുടെ ശ്രമം... മഞ്ജു വാര്യരുമായി അയാള്‍ക്കെന്ത് ബന്ധം?

Read Also: മാതൃഭൂമിയിലെ വേണു ചെയ്യുന്നത് ഫ്‌ളൂട്ടിന്റെ പണി, എന്ന് വെച്ചാല്‍ ഊത്ത്... തുറന്നടിച്ച് ദിലീപ്, കഴിഞ്ഞില്ല..!!

ഇതൊക്കെ പഴയ കഥ. ഈ സീസണ്‍ തുടങ്ങിയതും ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്കയുടെ വകയായിരുന്നു ധോണിക്കെതിരായ ആക്ഷേപങ്ങള്‍. രാജാവ് ആരാണെന്ന് സ്മിത്ത് തെളിയിച്ചു. ധോണിയെ ശരിക്കും നിഷ്പ്രഭമാക്കിക്കളഞ്ഞു. ക്യാപ്റ്റന്റെ ഇന്നിംഗ്സ്. സ്മിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനം. ഗ്രേറ്റ് മൂവ് - ഇതാണ് ഗോയങ്ക ആദ്യ കളിക്ക് ശേഷം ട്വിറ്ററിലിട്ടത്. ഇതിന് പിന്നാലെ ബാറ്റിംഗ് പ്രകടനത്തിന്റെ പട്ടികയിട്ടും ഗോയങ്ക ധോണിയെ കളിയാക്കി.

sakshi

ഇപ്പോഴിതാ ഹര്‍ഷ് ഗോയങ്കയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യയായ സാക്ഷി ധോണി. പുനെയ്ക്ക് വേണ്ടി കളിക്കുന്ന ധോണിയുടെ ഭാര്യയായ സാക്ഷി ധോണിയുടെ പഴയ ടീമായ ചെന്നൈയുടെ ജേഴ്‌സിയിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്ന് വെച്ചാല്‍ പുനെയോട് സാക്ഷിക്ക് ഒരു കൂറും ഇല്ലെന്നര്‍ഥം. ധോണിയെ അപമാനിച്ചതിന് പകരം വീട്ടലാണോ ഇത്.

Read Also: ഇത് രമണ്‍ ശ്രീവാസ്തവയല്ലേ.. ഓര്‍മയുണ്ടോ മറിയം റഷീദയുടെ ആ ചോദ്യം... ചാരക്കേസ്.. ആരാണീ രമണ്‍ ശ്രീവാസ്തവ?

ഇത് മാത്രമല്ല വിലപ്പെട്ട ഒരു പാഠവും സാക്ഷി ധോണി പങ്കുവെക്കുന്നുണ്ട്. ഇതും ഹര്‍ഷ ഗോയങ്കയെ ഉദ്ദേശിച്ചാണ് എന്ന് തന്നെ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. പക്ഷി ജീവിച്ചിരിക്കുമ്പോള്‍ അത് ഉറുമ്പിനെ തിന്നും. ഇതേ പക്ഷി മരിക്കുമ്പോള്‍ അതിനെ ഉറുമ്പ് തിന്നും - കര്‍മഫലത്തിന്റെ ഒരു പാഠവും സാക്ഷിക്ക് പറയാനുണ്ട്. ഒരുപാട് പേര്‍ സാക്ഷിയുടെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

Story first published: Tuesday, April 11, 2017, 16:47 [IST]
Other articles published on Apr 11, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X