വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സര്‍ മഴയില്‍ മുങ്ങിയ ഐപിഎല്‍... പന്തിനെ നിലം തൊടീക്കാതെ 'പന്ത്'!! അഞ്ഞൂറാനായി 8 പേര്‍

പല പുതിയ റെക്കോര്‍ഡുകളും ഈ സീസണില്‍ കുറിക്കപ്പെട്ടു

IPL 2018: ഇത് ചരിത്രത്തിലെ സൂപ്പര്‍ IPL, ഇളക്കം തട്ടാത്ത റെക്കോര്‍ഡുകള്‍ ഇത്തവണ വഴിമാറി

മുംബൈ: റെക്കോര്‍ഡുകള്‍ക്ക് ഒരിക്കലും ഐപിഎല്ലില്‍ പഞ്ഞമുണ്ടായിട്ടില്ല. ഓരോ സീസണ്‍ കഴിയുന്തോറും പല പുതിയ റെക്കോര്‍ഡുകളുമാണ് കുറിക്കപ്പെടാറുള്ളത്. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല.

കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇളക്കം തട്ടാതെ നിന്ന ചില റെക്കോര്‍ഡുകള്‍ ഈ സീസണില്‍ വഴിമാറിയിരുന്നു. ടൂര്‍ണമെന്റിലെ രസകരമായ നമ്പറുകളും റെക്കോര്‍ഡുകളും ഏതൊക്കെയാണെന്നു നോക്കാം.

സിക്‌സറില്‍ റെക്കോര്‍ഡ്

സിക്‌സറില്‍ റെക്കോര്‍ഡ്

ഐപിഎല്ലിന്റെ 11 വര്‍ഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന ടൂര്‍ണമെന്റാണിത്. 872 സിക്‌സറുകളാണ് ഇത്തവണ കണ്ടത്. 2012ലെ ഐപിഎല്ലിലെ 732 സിക്‌സറുകളെന്ന റെക്കോര്‍ഡാണ് ഇത്തവണ ബാറ്റ്‌സ്മാന്‍മാരുടെ സംഹാര താണ്ഡവത്തില്‍ തിരുത്തിക്കുറിക്കപ്പെട്ടത്.

ഏറ്റവുമധികം സിക്‌സര്‍

ഏറ്റവുമധികം സിക്‌സര്‍

ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന മല്‍സരം ചെന്നൈ സൂപ്പര്‍കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടമായിരുന്നു. 33 സിക്‌സറുകള്‍ക്കാണ് മല്‍സരം സാക്ഷിയായത്. ഐപിഎല്ലില്‍ ഒരു കളിയില്‍ മാത്രം ഇത്രയുമധികം സിക്‌സറുകള്‍ കാണുന്നതും ഇതാദ്യമാണ്.
ആര്‍സിബിക്കായി എബി ഡിവില്ലിയേഴ്‌സും ചെന്നൈക്കു വേണ്ടി അമ്പാട്ടി റായുഡുവും എട്ടു സിക്‌സറുകള്‍ വീതം നേടിയപ്പോള്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഏഴു സിക്‌സറുകള്‍ പായിച്ചു.

 ഗെയ്‌ലും റസ്സലും ഒപ്പത്തിനൊപ്പം

ഗെയ്‌ലും റസ്സലും ഒപ്പത്തിനൊപ്പം

ഐപിഎല്ലില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് രണ്ടു പേര്‍ പങ്കിടുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലും നാട്ടുകാരനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലുമാണ് 11 സിക്‌സറുകളുമായി ഒപ്പം നില്‍ക്കുന്നത്.
സിഎസ്‌കെയ്‌ക്കെതിരേയാണ് റസ്സല്‍ 11 സിക്‌സറുകള്‍ നേടിയതെങ്കില്‍ ഹൈദരാബാദിനെതിരേയായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട്.

സിക്‌സറിലും ബൗണ്ടറിയിലും പന്ത് കേമന്‍

സിക്‌സറിലും ബൗണ്ടറിയിലും പന്ത് കേമന്‍

ഈ സീസണില്‍ എമേര്‍ജിങ് പ്ലെയര്‍, സ്റ്റൈലിഷ് പ്ലെയര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വെടിക്കെട്ട് താരം റിഷഭ് പന്തിനു അപൂര്‍വ്വ നേട്ടം കൂടി കൈവരിക്കാന്‍ കഴിഞ്ഞു. ഇത്തവണ ഏറ്റവുമധികം സിക്‌സറും ബൗണ്ടറികളും നേടിയ താരം പന്താണ്.
14 മല്‍സരത്തില്‍ നിന്നും 37 സിക്‌സറുകളും 68 ബൗണ്ടറികളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നത്.

 അഞ്ഞൂറാന്‍...

അഞ്ഞൂറാന്‍...

ഈ സീസണില്‍ വിവിധ ടീമുകളുടെ എട്ടു താരങ്ങളാണ് 500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരൊറ്റ സീസണില്‍ ഇത്രയുമധികം താരങ്ങള്‍ 500 റണ്‍സിലധികം നേടുന്നത്.
കെയ്ന്‍ വില്ല്യംസണ്‍ (735 റണ്‍സ്), റിഷഭ് പന്ത് (684), ലോകേഷ് രാഹുല്‍ (659), അമ്പാട്ടി റായുഡു (602), ഷെയ്ന്‍ വാട്‌സന്‍ (555), ജോസ് ബട്‌ലര്‍ (548), വിരാട് കോലി (530), സൂര്യകുമാര്‍ യാദവ് (512) എന്നിവരാണ് 500 റണ്‍സിലേറെ നേടിയ താരങ്ങള്‍.

അഞ്ച് സെഞ്ച്വറികള്‍

അഞ്ച് സെഞ്ച്വറികള്‍

അഞ്ചു സെഞ്ച്വറികള്‍ക്കാണ് ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ സീസണ്‍ സാക്ഷിയായത്. രണ്ടു സെഞ്ച്വറികളുമായി ചെന്നൈ സൂപ്പര്‍കിങ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നു.
ക്രിസ് ഗെയ്ല്‍, അമ്പാട്ടി റായുഡു, റിഷഭ് പന്ത് എന്നിവരാണ് മറ്റു സെഞ്ച്വറി വീരന്‍മാര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പന്ത് പുറത്താവാതെ നേടിയ 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

വാട്‌സന്റെ റെക്കോര്‍ഡ്

വാട്‌സന്റെ റെക്കോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഫൈനലില്‍ പുറത്താവാതെ 117 റണ്‍സാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍ അടിച്ചെടുത്തത്. ഐപിഎല്ലിന്റെ ഫൈനലില്‍ ഇതാദ്യമായാണ് ഒരു താരം ഇത്രയുമധികം റണ്‍സെടുക്കുന്നത്.
2014ലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി വൃധിമാന്‍ സാഹ പുറത്താവാതെ നേടിയ 115 റണ്‍സെന്ന റെക്കോര്‍ഡാണ് വാട്‌സന്‍ പഴങ്കഥയാക്കിയത്.

വേഗമേറിയ ഫിഫ്റ്റി

വേഗമേറിയ ഫിഫ്റ്റി

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്കും ഈ സീസണ്‍ സാക്ഷിയായി. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായ ലോകേഷ് രാഹുലാണ് വേഗമേറിയ ഫിഫ്റ്റി തന്റെ പേരില്‍ കുറിച്ചത്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ വെറും 14 പന്തിലായിരുന്നു താരത്തിന്റെ നേട്ടം. 15 പന്തില്‍ നിന്നും അര്‍ധസെഞ്ച്വറി തികച്ച യൂസഫ് പഠാന്റെയും സുനില്‍ നരെയ്‌ന്റെയും പേരിലുള്ള റെക്കോര്‍ഡ് രാഹുല്‍ തിരുത്തുകയായിരുന്നു

കൗളിന് നാണക്കേടിന്റെ റെക്കോര്‍ഡ്

കൗളിന് നാണക്കേടിന്റെ റെക്കോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറായ സിദ്ധാര്‍ഥ് കൗള്‍ ഈ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളില്‍ ഒന്നാണ്. 17 മല്‍സരങ്ങൡ നിന്നും 21 വിക്കറ്റുമായി താരം വിക്കറ്റ് വേട്ടയില്‍ മൂന്നാംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് കൗളിന് തന്റെ പേരില്‍ കുറിക്കേണ്ടിവന്നു. 547 റണ്‍സ് വിട്ടുകൊടുത്താണ് കൗള്‍ 21 പേരെ പുറത്താക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം ഇത്രയുമധികം റണ്‍സ് വിട്ടുകൊടുക്കുന്നത്.

ഡോട്ട് ബോളില്‍ റാഷിദ്, മെയ്ഡനില്‍ എന്‍ഗിഡി

ഡോട്ട് ബോളില്‍ റാഷിദ്, മെയ്ഡനില്‍ എന്‍ഗിഡി

സീസണില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ എറിഞ്ഞ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ്. 167 പന്തുകളില്‍ താരം റണ്‍സൊന്നും വിട്ടുകൊടുത്തില്ല.
എന്നാല്‍ കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞത് ചെന്നൈയുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയാണ്. രണ്ടു മെയ്ഡന്‍ ഓവറുകളാണ് താരം എറിഞ്ഞത്.

ബേസിലും കുറിച്ചു മറക്കാനാഗ്രഹിക്കുന്ന റെക്കോര്‍ഡ്

ബേസിലും കുറിച്ചു മറക്കാനാഗ്രഹിക്കുന്ന റെക്കോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പിയും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് ഈ സീസണില്‍ സ്വന്തം പേരിലാക്കിയിരുന്നു. ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന താരമായാണ് ബേസില്‍ മാറിയത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലാണ് ബേസില്‍ നാലോവറില്‍ 70 റണ്‍സ് വിട്ടുകൊടുത്തത്.

ധോണിയുടെ ഫൈനല്‍ പ്രേമം

ധോണിയുടെ ഫൈനല്‍ പ്രേമം

ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ കരിയറിലെ ഏഴാം ഐപിഎല്‍ ഫൈനലായിരുന്നു ഇത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഇത്രയുമധികം ഫൈനലുകളില്‍ കളിക്കുന്നത്.
ധോണിയുടെ ഇതുവരെയുള്ള ഏഴു കലാശപ്പോരില്‍ ആറെണ്ണവും സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നെങ്കില്‍ കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനൊപ്പവും താരം ഫൈനല്‍ കളിച്ചു.

ഐപിഎല്‍: താരങ്ങളുടെ താരമായി നരെയ്ന്‍, 'സ്റ്റൈല്‍ മന്നന്‍' പന്ത് തന്നെ... റണ്‍വേട്ടയില്‍ വില്ല്യംസണ്‍ഐപിഎല്‍: താരങ്ങളുടെ താരമായി നരെയ്ന്‍, 'സ്റ്റൈല്‍ മന്നന്‍' പന്ത് തന്നെ... റണ്‍വേട്ടയില്‍ വില്ല്യംസണ്‍

Story first published: Monday, May 28, 2018, 11:58 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X