വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: ബംഗ്ലാദേശിനെ സഹായിച്ച് ഇന്ത്യ, ടീം ഫിസിയോ കുതിച്ചെത്തി... ഇതാണ് സ്പിരിറ്റ്

നയീം ഹസന് പരിക്കേറ്റപ്പോഴായിരുന്നു ഇത്

Team India physio rushes on the pitch to check Nayeem Hasan for concussion

കൊല്‍ക്കത്ത: ജെന്റില്‍മാന്‍സ് ഗെയിമെന്ന് എന്തുകൊണ്ടാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ടീം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ചരിത്ര ടെസ്റ്റിന്റെ ആദ്യ ദിനം ലോകത്തിനു കാണിച്ചു കൊടുത്തു. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ വന്നിടിച്ച് പരിക്കു പറ്റിയ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ ടീമിന്റെ ഫിസിയോയാണ്. ഇതിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇത് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ban

പേസര്‍ മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ നയീം ഹസന്റെ തലയില്‍ നേരിട്ട് വന്നിടിച്ച് തെറിച്ച ശേഷമായിരുന്നു സംഭവം. തുടര്‍ന്ന് ഹെല്‍മറ്റ് അഴിച്ച് നയീം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കളി നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ നിതില്‍ പട്ടേല്‍ ഗ്രൗണ്ടിലേക്കു ഓടിയെത്തിയത്. തുടര്‍ന്നു നയീമിനെ പരിശോധിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. കുഴപ്പമില്ലെന്നു നയീം അറിയിച്ചകോടെയാണ് അദ്ദേഹം തിരിച്ചുപോയത്. ഇതിനു പിറകെ ബംഗ്ലാദേശ് ടീമിന്റെ ഫിസിയോയും ഗ്രൗണ്ടില്‍ വന്ന് താരത്തെ പരിശോധിച്ചിരുന്നു.

നയീമിനു പരിക്കേല്‍ക്കുന്നതിനു മുമ്പ് ലിറ്റണ്‍ ദാസിനും സമാനായ രീതിയില്‍ പരിക്ക് പറ്റിയിരുന്നു. ഷമിയുടെ ബൗണ്‍സര്‍ തലയില്‍ വന്നിടിച്ചതിനെ തുടര്‍ന്നു താരം കളം വിടുകയായിരുന്നു. ഇതിനു ശേഷം പകരക്കാരനായി മെഹ്ദി ഹസനെ ബംഗ്ലാദേശ് കളത്തിലിറക്കുകയും ചെയ്തിരുന്നു. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യവെയാണ് ലിറ്റണ്‍ റിട്ടയേര്‍ട്ട് ഹര്‍ട്ടായത്. ഐസിസിയുടെ പുതിയ കണ്‍കഷന്‍ നിയമപ്രകാരം ഇറങ്ങിയ മെഹ്ദിക്ക് പക്ഷെ അധിയം ആയുസ്സുണ്ടായില്ല. എട്ടു റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു.

Story first published: Friday, November 22, 2019, 19:47 [IST]
Other articles published on Nov 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X