വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയുടെ നോ ബോള്‍ കിരീടം നഷ്ടപ്പെടുത്തി! ചാംപ്യന്‍സ് ട്രോഫി ഫൈനലിനെക്കുറിച്ച് ഭുവി

2017ലെ ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ തോല്‍ക്കുകയായിരുന്നു

മുംബൈ: 2017ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ആരും മറന്നു കാണില്ല. ലോക ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലായിരുന്നു ക്ലാസിക്ക് ഫൈനല്‍. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ വിരാട് കോലിയുടെ ടീം ഇന്ത്യക്കു പക്ഷെ ഫൈനലില്‍ പിഴച്ചു. ദയനീയ തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. പാകിസ്താന്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. 180 റണ്‍സിനായിരുന്നു ഇന്ത്യ പരാജയം സമ്മതിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ശേഷം പാകിസ്താന്‍ പടുത്തുയര്‍ത്തിയ നാലു വിക്കറ്റിന് 334 റണ്‍സെന്ന സ്‌കോറിന് ഇന്ത്യക്കു മറുപടിയില്ലായിരുന്നു. പൊരുതാന്‍ പോലുമാവാതെ വെറും 158 റണ്‍സിന് ഇന്ത്യ ബാറ്റ് വച്ച് കീഴടങ്ങി. ഓപ്പണിങ് വിക്കറ്റില്‍ ഫഖാര്‍ സമാനും അസ്ഹര്‍ അലിയും ചേര്‍ന്നെടുത്ത 128 റണ്‍സാണ് കളി ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തത്. അന്നത്തെ ഫൈനലിലെ ടേണിങ് പോയിന്റ് എന്തായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ടീമംഗമായിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍.

ബുംറയുടെ നോ ബോള്‍

തന്റെ പേസ് പങ്കാളിയായ ജസ്പ്രീത് ബുംറയുടെ നോ ബോളായിരുന്നു കളിയിലെ വഴിത്തിരിവെന്നു ഭുവി പറയുന്നു. ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്തയുമായി ക്രിക്ക് ഇന്‍ഫോയുടെ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുംറയുടെ നോ ബോളായിരുന്നു എല്ലാം മാറ്റിമറിച്ചത്. അത് പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായി മാറി. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുടേത് ഏകപക്ഷീയമായ തോല്‍വിയായിരുന്നെന്നോ, പൊരുതാതെയാണ് കീഴടങ്ങിയതെന്നോ പറയാന്‍ സാധിക്കില്ല. തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്നും ഭുവി വിശദമാക്കി.

ഫഖറിന്റെ വിക്കറ്റ്

കളിയുടെ തുടക്കത്തില്‍ തന്നെ പാക് ഓപ്പണര്‍ ഫഖറിനെ ബുംറയുടെ ബൗളിങില്‍ ധോണി ക്യാച്ച് ചെയ്തിരുന്നു. എന്നാല്‍ ബുംറ ഓവര്‍ സ്‌റ്റെപ്പ് ചെയ്തതായി കണ്ടെത്തിയതോടെ അംപയര്‍ നോബോള്‍ വിധിച്ചു. ഇത് ഫഖറിന് ജീവന്‍ തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്നു തകര്‍ത്തുകളിച്ച താരം പാകിസ്താനെ വമ്പന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
106 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുകളുമടക്കം ഫഖര്‍ അന്നു 114 റണ്‍സ് നേടിയിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
കളിയിലെ വഴിത്തിരിവ് ബുംറയുടെ ഈ നോ ബോള്‍ തന്നെയാണങ്കിലും ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്കു യഥാര്‍ഥ കാരണം ചൂണ്ടിക്കാട്ടുക വളരെ ബുദ്ധിമുട്ടാണെന്നു ഭുവി അഭിപ്രായപ്പെട്ടു.

ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം

2013ല്‍ ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയതാണ് ഇന്ത്യയുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റിലെ കിരീടനേട്ടം. ഇതിനെക്കുറിച്ചും ഭുവി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. 2013ലാണ് നമ്മള്‍ അവസാനമായി ചാംപ്യന്‍സ് ട്രോഫി നേടിയത്. അതിനു ശേഷം മൂന്നോ, നാലോ ഐസിസി ടൂര്‍ണമെന്റുകള്‍ നടന്നിട്ടുണ്ട്. ഇവയിലെല്ലാം രണ്ടോ, മൂന്നോ തവണ സെമി ഫൈനലിലും ഫൈനലിലുമൊക്കെ ഇന്ത്യയെത്തുകയും ചെയ്തു.
2015ലെ ലോകകപ്പ് സെമിയില്‍ നമ്മള്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ നമ്മള്‍ സെമിയില്‍ തോറ്റത് നിര്‍ഭാഗ്യം കൊണ്ടായിരുന്നു. മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തുടക്കത്തില്‍ പുറത്തായതാണ് അന്നു തിരിച്ചടിയായത്. ഇത് അപൂര്‍വ്വമായി മല്‍സരത്തില്‍ സംഭവിക്കുന്ന കാര്യമാണ്.
നോക്കൗട്ട് മല്‍സരങ്ങളില്‍ ടീം തോല്‍ക്കുന്നത് ടൂര്‍ണമെന്റിലുടീളം നമ്മള്‍ നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്ന വസ്തുതയെ യഥാര്‍ഥത്തില്‍ മറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 29, 2020, 11:21 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X