വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിലെ ചങ്ക്‌സിനെ അറിയാം... ധോണിക്കു റെയ്‌ന, രോഹിത്തിന് ചഹല്‍, ഇനിയുമുണ്ട്

കളത്തിനു പുറത്തും നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ താരങ്ങളുണ്ട്

മുംബൈ: കൊറോണവൈറസിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ഇപ്പോള്‍ അവധിക്കാലമാണ്. കഴിഞ്ഞ മൂന്നു മാസത്തോളമായി താരങ്ങളെല്ലാം തങ്ങളുടെ കുടുംബത്തിനൊപ്പം തന്നെയാണ്. ക്രിക്കറ്റിലേക്കുള്ള അവരുടെ മടങ്ങിവരവ് ഇനിയും നീളാനാണ് സാധ്യത. സാധാരണയായി ഇങ്ങനെയൊരു ബ്രേക്ക് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കാറില്ല. വര്‍ഷത്തില്‍ ഒമ്പത്-പത്ത് മാസം വരെ തിരക്കേറിയ ഷെഡ്യൂളാണ് താരങ്ങള്‍ക്ക് ഉണ്ടാവാറുള്ളത്.

ഐപിഎല്ലില്‍ ആവുമെങ്കില്‍ ഇന്ത്യക്കൊപ്പവും കഴിയും... ടീം ഇന്ത്യക്കായി ഇനിയും ടി20 കളിക്കണം- ഹര്‍ഭജന്‍ഐപിഎല്ലില്‍ ആവുമെങ്കില്‍ ഇന്ത്യക്കൊപ്പവും കഴിയും... ടീം ഇന്ത്യക്കായി ഇനിയും ടി20 കളിക്കണം- ഹര്‍ഭജന്‍

കോലി, സ്മിത്ത്, വാര്‍ണര്‍, ബാബര്‍... ഇവരുടെ ഒരു കഴിവ് വേണം- വെളിപ്പെടുത്തി വില്ല്യംസണ്‍കോലി, സ്മിത്ത്, വാര്‍ണര്‍, ബാബര്‍... ഇവരുടെ ഒരു കഴിവ് വേണം- വെളിപ്പെടുത്തി വില്ല്യംസണ്‍

അന്താരാഷ്ട്ര മല്‍സരങ്ങളെക്കൂടാതെ ഐപിഎല്ലും വന്നതോടെ കുടുംബത്തേക്കാള്‍ കൂടുതല്‍ സമയം താരങ്ങള്‍ ഒരുമിച്ച് പങ്കിടുകയും ചെയ്യുന്നു. ഇതു കളിക്കാര്‍ തമ്മില്‍ മികച്ച സൗഹൃദം വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്. കളത്തിനു പുറത്തും നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ-യുസ്വേന്ദ്ര ചഹല്‍

രോഹിത് ശര്‍മ-യുസ്വേന്ദ്ര ചഹല്‍

നിലവില്‍ ടീം ഇന്ത്യയിലെ അടുത്ത രണ്ടു സുഹൃത്തുക്കളാണ് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും. രോഹിത്തിനെ ട്രോളാന്‍ ചഹലിന് ഏറെ ഇഷ്ടമാണ്. ഹിറ്റ്മാനും ഇത് ആസ്വദിക്കുന്നു. നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണെങ്കിലും 2011 മുതല്‍ 13വരെ ഐപിഎല്ലില്‍ രോഹിത് ശര്‍മയോടൊപ്പം മുംബൈ ഇന്ത്യന്‍സിലായിരുന്നു ചഹല്‍. ഇവിടെ വച്ചാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് ചഹല്‍ ദേശീയ ടീമിലെത്തിയതോടെ ഇതു വളരുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴി ചഹല്‍ പലപ്പോഴും രോഹിത്തിനെ ട്രോളാറുമുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചഹലിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- എന്റെ സഹോദരന്‍ രോഹിത് ശര്‍മയ്ക്കു പിറന്നാള്‍ ആശംസകള്‍. ആ ചിരി എല്ലായ്‌പ്പോഴും തുടരട്ടെ, ബെംഗളൂരുവില്‍ നിന്നു കേക്ക് അങ്ങോട്ടു അടിച്ചു തരാം.

യുവരാജ് സിങ്- ഹര്‍ഭജന്‍ സിങ്

യുവരാജ് സിങ്- ഹര്‍ഭജന്‍ സിങ്

ടീം ഇന്ത്യയിലെ മുന്‍ താരങ്ങളായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമാണ് മറ്റു രണ്ടു സുഹൃത്തുക്കള്‍. പഞ്ചാബികളാണെന്നതു മാത്രമല്ല ജൂനിയര്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിയാരംഭിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലും അതിനു ശേഷം ദേശീയ ടീമിലുമെല്ലാം യുവിയും ഭാജിയും ഒരുമിച്ച് 16 വര്‍ഷം കളിച്ചു. 2016നു ശേഷം ദേശീയ ടീമിനായി ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും 2017-18ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിക്കുള്ള പഞ്ചാബ് ടീമില്‍ യുവിയും ഭാജിയുമുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ടീമിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു.
എന്നാല്‍ ഐപിഎല്ലില്‍ ഇരുവര്‍ക്കും ഒരുമിച്ച് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഹര്‍ഭജന്‍ 10 വര്‍ഷം കളിച്ച മുംബൈ ഇന്ത്യന്‍സിനായി യുവി കരിയറിലെ അവസാന സീസണ്‍ കളിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും മുംബൈ വിട്ട് ഭാജി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയിരുന്നു.

എംഎസ് ധോണി- സുരേഷ് റെയ്‌ന

എംഎസ് ധോണി- സുരേഷ് റെയ്‌ന

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും ഓള്‍റൗണ്ടറായിരുന്ന സുരേഷ് റെയ്‌നയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. 2008ലെ പ്രഥമ ഐപിഎല്‍ സിഎസ്‌കെയിലെ ടീമംഗങ്ങളാണ് ഇരുവരും. ഇപ്പോഴും സിഎസ്‌കെയില്‍ ഒരുമിച്ച് കളിക്കുകയാണ് ധോണിയും റെയ്‌നയും. ടീമിന്റെ വൈസ ക്യാപ്റ്റനും റെയ്‌നയാണ്.
റെയ്‌നയുടെ ദേശീയ ടീമിലേക്കുള്ള വരവിന് വഴിയൊരുക്കിയതും അന്നത്തെ ക്യാപ്റ്റനായ ധോണിയാണ്.2011ലെ ലോകകപ്പില്‍ ധോണി തന്നേക്കാള്‍ പരിഗണന നല്‍കിയത് റെയ്‌നയ്ക്കായിരുന്നുവെന്നു അടുത്തിടെ യുവി തുറന്നടിക്കുകയും ചെയ്തിരുന്നു.

2015ല്‍ ഭാര്യ സാക്ഷി പ്രസവിച്ചപ്പോള്‍ ധോണി ദേശീയ ടീമിനൊപ്പമായിരുന്നു. അന്ന് ഈ വിവരം ധോണിയേക്കാള്‍ മുമ്പ് അറിഞ്ഞത് റെയ്‌നയായിരുന്നു. ധോണിയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് റെയ്‌നയെ വിളിച്ചായിരുന്നു ബന്ധുക്കള്‍ ഇക്കാര്യം അറിയിച്ചത്.

മായങ്ക് അഗര്‍വാള്‍- കെഎല്‍ രാഹുല്‍

മായങ്ക് അഗര്‍വാള്‍- കെഎല്‍ രാഹുല്‍

ടീം ഇന്ത്യയിലെ പുതുതലമുറയിലെ കളിക്കാരില്‍ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് ഉറ്റ സുഹൃത്തുക്കള്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഒരുമിച്ച് ഓപ്പണറാവുകയും ചെയ്തിരുന്നു. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റായി അറിയപ്പെടുന്ന മായങ്ക് 2010ല്‍ ടി20യില്‍ അരങ്ങേറിയിരുന്നു. എന്നാല്‍ താരം ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചത് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു.
2010ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ രാഹുല്‍ 2014ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ടെസ്റ്റില്‍ ആദ്യമായി കളിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം മായങ്കും ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു 2018-19ല്‍ രാഹുലിന് ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായി. പകരമെത്തിയതാവട്ടെ മായങ്കും. ടെസ്റ്റില്‍ ഇപ്പോഴും ഓപ്പണ്‍ ചെയ്യുന്നത് മായങ്കും രോഹിത് ശര്‍മയുമാണ്.
ഐപിഎല്ലിലും രാഹുല്‍-മായങ്ക് സൗഹൃദം തുടരുകയാണ്. രാഹുല്‍ ക്യാപ്റ്റനായ പഞ്ചാബ് ടീമിനു വേണ്ടിയാണ് മായങ്ക് ഇപ്പോള്‍ കളിക്കുന്നത്.

Story first published: Monday, May 25, 2020, 14:17 [IST]
Other articles published on May 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X