വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ഇനി തന്റേയും ദാദ, രവി ശാസ്ത്രി ഒടുവില്‍ പ്രതികരിച്ചു... പറഞ്ഞത് ഇങ്ങനെ

നേരത്തേ ഇരുവരും പല തവണ ഉടക്കിയിട്ടുണ്ട്

ദില്ലി: ബിസിസിഐ പ്രസിഡന്റായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശേഷം ഏവരുടെയും ചോദ്യം ഇനി കോച്ച് രവി ശാസ്ത്രിയുടെ ഭാവി എന്തായിരിക്കും എന്നായിരുന്നു. ഇതിനൊരു കാരണവുമുണ്ട്, നേരത്തേ ഇന്ത്യന്‍ കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും ഉടക്കിയിരുന്നു. ഇതോടെയാണ് ശാസ്ത്രിക്കും മുകളില്‍ ഇപ്പോള്‍ ഗാംഗുലിയെത്തിയതോടെ ഇനിയെന്തു സംഭവിക്കുമെന്ന് ആകാംക്ഷയുണ്ടായത്.

ധോണി വിരമിക്കാറായോ? രവി ശാസ്ത്രി പറയും ഉത്തരംധോണി വിരമിക്കാറായോ? രവി ശാസ്ത്രി പറയും ഉത്തരം

ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റായ ശേഷം ഇത്രയും നാള്‍ മൗനം പാലിച്ച ശാസ്ത്രി ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമമാണ് അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയം

പഴയ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്നു കൊണ്ട് ഗാംഗുലിയെ ശാസ്ത്രി വാനോളം പുകഴ്ത്തുക തന്നെ ചെയ്തു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലിക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലൂടെ തന്നെയാണ് പോവുന്നത് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ നിയമനം. ജന്‍മനാ തന്നെ ഗാംഗുലി മികച്ചൊരു ലീഡറാണ്. നാല്, അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റിന്റെ ഭരണരംഗത്തേക്കു പ്രവേശിച്ച ഗാംഗുലിയെപ്പോലൊരാള്‍ ബിസിസിഐ പ്രസിഡന്റാവുമ്പോള്‍ ജയം ഇന്ത്യന്‍ ക്രിക്കറ്റിനാണ്. ബോര്‍ഡിനെ സംബന്ധിച്ച് ഇപ്പോള്‍ മോശം സമയമാണ്. ബിസിസിഐയെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടു വരണമെങ്കില്‍ ഏറെ പ്രയത്‌നം വേണ്ടിവരും അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

തുടക്കം 2016ല്‍

തുടക്കം 2016ല്‍

2016ലാണ് ഗാംഗുലിയും ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ഇന്ത്യന്‍ കോച്ച് സെലക്ഷനുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അന്നു ശാസ്ത്രിയെ മറികടന്ന് അനില്‍ കുംബ്ലെയെ കോച്ചായി തിരഞ്ഞെടുത്തത് ഗാംഗുലിയുള്‍പ്പെട്ട പ്രത്യേക ഉപദേശക സമിതിയായിരുന്നു. കോച്ചിനെ തിരഞ്ഞെടുക്കുന്ന അഭിമുഖത്തില്‍ താന്‍ പങ്കെടുത്തപ്പോള്‍ മാത്രം ഗാംഗുലി വിട്ടുനിന്നതായി ശാസ്ത്രി തുറന്നടിക്കുകയായിരുന്നു.
ശാസ്ത്രിയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു ഒടുവില്‍ ഗാംഗുലി മറുപടിയും നല്‍കിയിരുന്നു. വിഡ്ഢികളുടെ ലോകത്താണ് ശാസ്ത്രിയെന്നും ദാദ ആഞ്ഞടിച്ചു. ഒടുവില്‍ ഇരുവരോടും തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബിസിസിഐ തന്നെ ആവശ്യപ്പെടുകയായിരുന്നു.

ശാസ്ത്രി പരിശീലകസ്ഥാനത്ത്

ശാസ്ത്രി പരിശീലകസ്ഥാനത്ത്

2017ല്‍ ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തു തിരിച്ചെത്തിയപ്പോള്‍ നിര്‍ണായകമായത് ഗാംഗുലിയൊഴികെ ഉപദേശക സമിതിയിലെ മറ്റു രണ്ടു പേരുടെ പിന്തുണ കൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനു ശേഷം ശാസ്ത്രിക്കു വീണ്ടും പഴയതുപോലെ കോച്ച് സ്ഥാനത്തേക്കു അപേക്ഷ നല്‍കി അഭിമുഖത്തിന് ഹാജരാവേണ്ടി വരുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രി തന്നെ കോച്ചായി തുടരട്ടെയെന്നു ഗാംഗുലി നിര്‍ദേശിക്കുകയായിരുന്നു. 2021 നവംബര്‍ വരെയാണ് ശാസ്ത്രിയുടെ കാലാവധി.

Story first published: Saturday, October 26, 2019, 11:45 [IST]
Other articles published on Oct 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X