വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെക്കൊണ്ട് തോറ്റു!! മറ്റൊരു ലോക റെക്കോര്‍ഡ് കൂടി... തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റണ്‍മഴ

ഓസീസിനെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോര്‍ഡിട്ടത്

By Manu

അഡ്‌ലെയ്ഡ്: റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് വീക്ക്‌നെസായി മാറിയ ഇന്ത്യന്‍ ക്യാപ്റ്റനു സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി പുതിയൊരു നേട്ടം കൂടി തന്റെ പേരിലേക്കു മാറ്റിയിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയെന്നു ഒന്നിനു പിറകെ ഒന്നായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

രണ്ടാം ടെസ്റ്റും ടീം ഇന്ത്യക്കു തന്നെ!! മെച്ചപ്പെടുത്തേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം... കഴിയുമോ?രണ്ടാം ടെസ്റ്റും ടീം ഇന്ത്യക്കു തന്നെ!! മെച്ചപ്പെടുത്തേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം... കഴിയുമോ?

ഇന്ത്യ തുടങ്ങിയിട്ടേയുള്ളൂ... ഒരു ജയം കൊണ്ട് നിര്‍ത്തില്ലെന്ന് കോലി, ഓസീസിന് മുന്നറിയിപ്പ് ഇന്ത്യ തുടങ്ങിയിട്ടേയുള്ളൂ... ഒരു ജയം കൊണ്ട് നിര്‍ത്തില്ലെന്ന് കോലി, ഓസീസിന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിനു ശേഷമാണ് കോലി പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തന്നെ ജയിച്ച ടീമെന്ന നേട്ടത്തിലേക്കു ഇന്ത്യയെ നയിച്ച കോലിക്ക് ഇരട്ടിമധുരമാണ് പുതുതായി കുറിക്കപ്പെട്ട റെക്കോര്‍ഡ്.

തുടര്‍ച്ചയായി മൂന്നു വര്‍ഷം 2500 റണ്‍സ്

തുടര്‍ച്ചയായി മൂന്നു വര്‍ഷം 2500 റണ്‍സ്

ക്രിക്കറ്റിന്റെ മൂന്നു ഫേര്‍മാറ്റിലുമായി തുടര്‍ച്ചയായി മൂന്നു വര്‍ഷം 2500 റണ്‍സ് തികച്ച ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിനാണ് കോലി അവകാശിയായത്. 2016ല്‍ എല്ലാ ഫോര്‍മാറ്റിലും കൂടി 2595ഉം 2017ല്‍ 2818ഉം റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഈ വര്‍ഷം ഇതിനകം 2513 റണ്‍സ് 30കാരനായ കോലി നേടിക്കഴിഞ്ഞു. ഈ വര്‍ഷം ഇനി രണ്ടു മല്‍സരങ്ങള്‍ കൂടി അദ്ദേഹത്തിന് ശേഷിക്കുന്നുണ്ട്.

രണ്ടിന്നിങ്‌സിലും ഫോമിലെത്തിയില്ല

രണ്ടിന്നിങ്‌സിലും ഫോമിലെത്തിയില്ല

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത് കോലിയായിരുന്നു. എന്നാല്‍ താരമായതാവട്ടെ ചേതേശ്വര്‍ പുജാരയും ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും നേടി അദ്ദേഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചു.
വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ലോക റെക്കോര്‍ഡിലേക്കുള്ള കുതിപ്പില്‍ കോലിക്കു ഇതു തടസ്സമായില്ല. അഡ്‌ലെയ്ഡില്‍ രണ്ടിന്നിങ്‌സുകളിലായി 37 റണ്‍സ് മാത്രമേ കോലി നേടിയിരുന്നുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ വെറും മൂന്നു റണ്‍സിന് പുറത്തായ ഇന്ത്യന്‍ നായകന്‍ രണ്ടാമിന്നിങ്‌സില്‍ 34 റണ്‍സ് നേടി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു.

 2017ലെ നേട്ടം മറികടക്കുമോ?

2017ലെ നേട്ടം മറികടക്കുമോ?

തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും 2500 റണ്‍സ് പിന്നിട്ടതോടെ ഇനി കോലി തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സമ്പാദ്യം 2818 റണ്‍സായിരുന്നു. നിലവില്‍ 2513 റണ്‍സ് കോലി അടിച്ചെടുത്തു കഴിഞ്ഞു.
ഓസ്‌ട്രേലിയക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകളിലായി 306 റണ്‍സ് കൂടി നേടാനായാല്‍ കഴിഞ്ഞ വര്‍ഷത്തെ തന്റെ നേട്ടം മറികടക്കാന്‍ അദ്ദേഹത്തിനാവും.

Story first published: Tuesday, December 11, 2018, 10:02 [IST]
Other articles published on Dec 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X