വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ശ്രേയസും വിഹാരിയും ഇനിയും കാത്തിരിക്കണം, സീനിയേഴ്‌സിന് മുന്‍ഗണന, ദ്രാവിഡിന്റെ പ്ലാന്‍

കേപ്ടൗണ്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ് തലമുറ മാറ്റം. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ മൂന്ന് സീനിയര്‍ താരങ്ങളുടെ കളിക്കണക്കുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മോശമാണ്. കോലിയും പുജാരയും സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. വിരാട് കോലി ക്യാപ്റ്റനായിരിക്കുന്നതിനാലും സൂപ്പര്‍ താരങ്ങളിലൊരാളായതിനാലും അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റുക പ്രയാസമാണ്.

പിന്നീടുള്ളത് പുജാരയും രഹാനെയുമാണ്. ഏറെ നാളുകളായി മോശം പ്രകടനം നടത്തുന്ന ഇവരെ മുന്‍ കണക്കുകളുടെ പേരിലാണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും പരിഗണിക്കുന്നത്. രണ്ട് പേരും ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തിയിട്ടുള്ളവരുമാണ്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഒരിക്കലും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല.

പുജാരക്കും രഹാനെക്കും വീണ്ടും വീണ്ടും അവസരം ലഭിക്കുമ്പോള്‍ പാഴായിപ്പോകുന്ന ചില യുവ പ്രതിഭകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട രണ്ട് പേരാണ് ശ്രേയസ് അയ്യരും ഹനുമ വിഹാരിയും. ഹനുമ വിഹാരി ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ അവസരം ലഭിക്കുന്നത് അപൂര്‍വ്വമായാണ്. ഇപ്പോഴും പകരക്കാരന്റെ റോളിലാണ് വിഹാരിക്ക് അവസരം. ശ്രേയസ് ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലും കളിച്ച് ഇതിനോടകം മികവ് തെളിയിച്ച താരമാണ്. എന്നിട്ടും ഇവര്‍ക്ക് വേണ്ടത്ര അവസരം ഇന്ത്യ നല്‍കാത്തതെന്തുകൊണ്ടാണെന്നതാണ് പ്രധാന ചോദ്യം.

rahuldravid

ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത് പ്രകാരമാണെങ്കില്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ ഇനിയും ശ്രേയസും വിഹാരിയും കാത്തിരിക്കണം. നിലവില്‍ സീനിയര്‍ താരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ മുന്‍തൂക്കം. ഇതിന്റെ കാരണവും ദ്രാവിഡ് രണ്ടാം ടെസ്റ്റിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സീനിയര്‍ താരങ്ങളും കരിയറിന്റെ തുടക്കത്തില്‍ മികച്ച സ്‌കോര്‍ നേടിയവരാണ്. അതുകൊണ്ട് തന്നെ യുവതാരങ്ങളും അവസരത്തിനായി കാത്തിരിക്കണമെന്നാണ് ദ്രാവിഡിന്റെ നിലപാട്. സീനിയര്‍ താരങ്ങള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോഴും ദ്രാവിഡ് ഇത്തരമൊരു നിലപാടെടുക്കുന്നത് ഇന്ത്യന്‍ ടീമിന് എത്രത്തോളം ഗുണകരമാവുമെന്നത് കണ്ടറിയണം.

ശ്രേയസിനെയും വിഹാരിയേയും പ്രശംസിച്ചുകൊണ്ടാണ് ദ്രാവിഡ് നിലപാട് വ്യക്തമാക്കിയത്. 'വിഹാരി രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ അല്‍പ്പം ദൗര്‍ഭാഗ്യം അവനുണ്ടായിരുന്നു. വിരലിലാണ് പന്ത് തട്ടിയത്. കൂടാതെ മനോഹരമായ ക്യാച്ചായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അവന്‍ നടത്തിയ ഗംഭീര ബാറ്റിങ്ങാണ് നമുക്ക് ആത്മവിശ്വാസം നല്‍കിയത്. ശ്രേയസും ലഭിച്ച അവസരത്തില്‍ നന്നായി കളിച്ചു. ഹൃദയങ്ങള്‍ കീഴടക്കാനായി. അവസരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം അവര്‍ നന്നായി കളിക്കുന്നുണ്ട്. അവരുടെ അവസരത്തിനായി കാത്തിരിക്കുക. സമയം ആകുമ്പോള്‍ അവസരം വരും'-ദ്രാവിഡ് പറഞ്ഞു.

IND vs SA: 'ഇനി വൈകില്ല, അവസരം ഉറപ്പ്' ഏകദിന പരമ്പരയിലൂടെ അരങ്ങേറ്റം കാത്ത് മൂന്ന് താരങ്ങള്‍
സീനിയര്‍ താരങ്ങളുടെ കാര്യത്തിലും കൃത്യമായ നിലപാട് ദ്രാവിഡിനുണ്ട്. അവരെ എളുപ്പത്തില്‍ തള്ളിക്കളയാന്‍ ദ്രാവിഡ് തയ്യാറല്ല. 'നമ്മുടെ സീനിയര്‍ താരങ്ങളെ നോക്കുക. അവരില്‍ പലര്‍ക്കും വലിയ കാത്തിരിപ്പിന് ശേഷമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അവരുടെ കരിയറിന്റെ തുടക്ക സമയത്ത് നിരവധി റണ്‍സുകള്‍ അവര്‍ നേടിയിരുന്നു. ഇത് ക്രിക്കറ്റില്‍ സ്വാഭാവികമാണ്. വിഹാരി ബാറ്റ് ചെയ്തത് അവനില്‍ വലിയ ആത്മവിശ്വസമുണ്ടാക്കും ഞങ്ങള്‍ക്കും അത് ആത്മവിശ്വാസമുണ്ടാക്കും'-ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ജോഹാനസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം മത്സരം കളിക്കാതിരുന്ന വിരാട് കോലി മൂന്നാം മത്സരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യ വിഹാരിയെത്തന്നെ പുറത്തിരുത്തുമെന്നാണ് ദ്രാവിഡിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കേപ്ടൗണില്‍ ആദ്യ ജയം നേടി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Saturday, January 8, 2022, 19:31 [IST]
Other articles published on Jan 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X