വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: പുജാര ദ്രാവിഡല്ല, പുറത്താക്കൂ ബിസിസിഐ! രണ്ടു പേര്‍ വിരമിക്കുന്നതാണ് നല്ലതെന്നു ഫാന്‍സ്

പുജാരയ്ക്കു രൂക്ഷ വിമര്‍ശനം നേരിട്ടു

1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വന്‍ ഫ്‌ളോപ്പുകളായി മാറിയ ചേതേശ്വര്‍ പുജാരയ്ക്കും നായകന്‍ വിരാട് കോലിക്കും സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശനം. 16 ബോളുകള്‍ നേരിട്ട പുജാരയ്ക്കു നാലു റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ചെയ്യാനായത്. കോലിയാവട്ടെ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ഒരേ ഓവറിലെ അടുത്തടുത്ത ബോളുകളിലായിരുന്നു ഇരുവരും പുറത്തായത്. ഇതോടെയാണ് രണ്ടു പേര്‍ക്കുമെതിരേ ആരാധകര്‍ ആഞ്ഞടിച്ചത്.

പുജാര, രഹാനെ എന്നിവര്‍ അടുത്തടുത്ത ബോളുകളില്‍ പുറത്തായതാണ് ഇന്നിങ്‌സില്‍ ഇന്ത്യക്കു മേല്‍ക്കൈ നഷ്ടമാക്കിയത്. ഇത് ആരാധകരുടെ നിയന്ത്രണം തെറ്റിക്കുകയുമായിരുന്നു. വിക്കറ്റ് പോവാതെ 97 റണ്‍സെന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യ നാലിനു 112 റണ്‍സെന്ന നിലയിലേത്തക്കു വീണത്. ക്രീസിലെത്തിയതിനു പിന്നാലെ ഓലി റോബിന്‍സണിന്റെ ബൗളിങില്‍ പുജാരയ്‌ക്കെതിരേ അംപയര്‍ എല്‍ബിഡബ്ല്യു നല്‍കിയിരുന്നു. എന്നാല്‍ ഡിആര്‍എസിന്റെ സഹായം തേടിയതോടെ താരം രക്ഷപ്പെടുകയായിരുന്നു. പക്ഷെ ഒരു തവണ കിട്ടിയ ജീവന്‍ വലിയ ഇന്നിങ്‌സാക്കി മാറ്റുന്നതില്‍ പുജാര പരാജയപ്പെടുകയായിരുന്നു.

IND vs ENG: 'രണ്ടാംദിനം മുഴുവന്‍ ബാറ്റ് ചെയ്യണം, 350 റണ്‍സ് നേടണം', ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ബട്ട്IND vs ENG: 'രണ്ടാംദിനം മുഴുവന്‍ ബാറ്റ് ചെയ്യണം, 350 റണ്‍സ് നേടണം', ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് ബട്ട്

IND vs ENG: അവനെ കളിപ്പിച്ചത് 'മാസ്റ്റര്‍ പ്ലാന്‍', കോലിക്കും രവി ശാസ്ത്രിക്കും കൈയടിച്ച് മദന്‍ ലാല്‍IND vs ENG: അവനെ കളിപ്പിച്ചത് 'മാസ്റ്റര്‍ പ്ലാന്‍', കോലിക്കും രവി ശാസ്ത്രിക്കും കൈയടിച്ച് മദന്‍ ലാല്‍

ഈ പരമ്പരയ്ക്കു മുമ്പ് തന്നെ പുജാരയുടെ ഫോമിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചില മോശമല്ലാത്ത സ്‌കോറുകള്‍ നേടിയിരുന്നെങ്കിലും കുറച്ചു കാലമായി കരിയറില മോശം ഫോമിലൂടെയാണ് താരം കടന്നുപോവുന്നത്. 2019 ജനുവരിയിലായിരുന്നു പുജാര ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറി നേടിയത്. ഈ വര്‍ഷം ടെസ്റ്റില്‍ 28 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. കഴിഞ്ഞ വര്‍ഷമാവട്ടെ നാലു ടെസ്റ്റുകളില്‍ പുജാരയുടെ ശരാശരി 20 ആയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 21 ഇന്നിങ്‌സുകളില്‍ നിന്നും വെറും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. നേരത്തേ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ഒഴിച്ചു കൂടാനാവാത്ത താരമായിരുന്ന പുജാര ഇപ്പോള്‍ ടീമിനു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ട്വിറ്ററില്‍ പുജാരയ്‌ക്കെതിരേ വന്ന ചില ആരാധക പ്രതികരണങ്ങള്‍ നോ്കാം-

ടീമില്‍ പുജാരയുടെ സാന്നിധ്യത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയരുമെന്നുറപ്പാണ്. മറ്റൊരു നിര്‍ഭാഗ്യകരമായ കാര്യം തൊട്ടടുത്ത ബോളില്‍ തന്നെ പുറത്തായ ബാറ്റ്‌സ്മാനെക്കുറിച്ച് എവിടെ നിന്നും ചോദ്യങ്ങളുയരില്ലെന്നതാണെന്നു വിരാട് കോലിയുടെ പേര് പരാമര്‍ശിക്കാതെ ഒരു യൂസര്‍ പ്രതികരിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ അഭാവം നികത്തുകയെന്നത് എളുപ്പമല്ലെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

പുജാര രാഹുല്‍ ദ്രാവിഡല്ല, ബിസിസിഐ അയാളെ ഒഴിവാക്കൂ. അല്ലെങ്കില്‍ അടുത്ത ഇന്നിങ്‌സില്‍ അദ്ദേഹം 100 ബോളുകള്‍ പാഴാക്കും, ഒരു റണ്‍സ് പോലും നേടുകയില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ചേതേശ്വര്‍ പുജാരയും വിരാട് കോലിയും ടെസ്റ്റ് ടീം വിടുന്നതാണ് നല്ലതെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്.

പുജാരയെ ഉറപ്പായിട്ടും ടീമില്‍ നിന്നൊഴിവാക്കണം. പകരം മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരിലൊരാളെ കളിപ്പിക്കണം. പൃഥ്വി ഷാ ഓപ്പണറാവുകയും വേണമെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

എനിക്കറിയാം. പുജാരയ്ക്കു ഇംഗ്ലണ്ടില്‍ വളരെ ചെറിയ ബാറ്റിങ് ശരാശരിയാണുള്ളത്. അദ്ദേഹത്തിനേക്കാല്‍ നല്ലത് ഹനുമാ വിഹാരിയായിരുന്നു. സ്പിന്നിനെതിരേയാണ് പുജാരയുടെ കരുത്ത്, പക്ഷെ സീം, സ്വിങ് ബൗളിങിന്റെ പേരിലാണ് ഇംഗ്ലണ്ട് അറിയപ്പെടുന്നത്. വിഹാരി അവസരം അര്‍ഹിക്കുന്നതായും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, August 6, 2021, 8:29 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X