വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ആദ്യ ടെസ്റ്റില്‍ ഒപ്പത്തിനൊപ്പം, ലോക ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ആര് മുന്നില്‍? അറിയാം

ഇരുടീമുകളുടെയും ആദ്യ മല്‍സരമായിരുന്നു ഇത്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലെ ആദ്യത്തെ ടെസ്റ്റ് പമ്പര കൂടിയാണ് ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. വിജയ സാധ്യതയുണ്ടായിരുന്ന ഇന്ത്യക്കു ഒന്നാം ടെസ്റ്റില്‍ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെ മഴ തോല്‍വിയില്‍ നിന്നു രക്ഷിച്ചപ്പോള്‍ ഇന്ത്യക്കു അര്‍ഹിച്ച വിജയം നിഷേധിക്കുകയുമായിരുന്നു.

1

അഞ്ചാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 157 റണ്‍സ് മാത്രം മതിയായിരുന്നു. തീര്‍ച്ചയായും ഈ ടെസ്റ്റ് ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുമായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ മഴ തികച്ചും അപ്രതീക്ഷിതമായി മല്‍സരം തട്ടിയെടുക്കുകയായിരുന്നു. എങ്കിലും മഴ ശമിച്ചാല്‍ മല്‍സരം പുനരാരംഭിക്കുമെന്നും ഇന്ത്യ വിജയം കുറിക്കുമെന്നും പലരും കരുതിയിരുന്നു. പക്ഷെ ഒരോവര്‍ പോലും കളിക്കാന്‍ മഴ അനുവദിച്ചില്ല. ഇതോടെ അഞ്ചാം ദിനത്തിലെ കളി ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ പ്രഖ്യാപിക്കുകയിരുന്നു. ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

INDvENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്INDvENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്

INDvENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശINDvENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 183 റണ്‍സില്‍ എറിഞ്ഞിട്ടപ്പോള്‍ തന്ന ഇന്ത്യ വിജയം സ്വപ്‌നം കണ്ടിരുന്നു. നാലു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയും ചേര്‍ന്നായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടിയില്‍ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഫിഫ്റ്റികളിലേറി ഇന്ത്യ 95 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു.

രണ്ടാമിന്നിങ്‌സില്‍ ജോ റൂട്ട് 21ാം ടെസ്റ്റ് സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇംഗ്ലണ്ട് 303 റണ്‍സെന്ന ടോട്ടലിലെത്തി. ഇതോടെ 209 റണ്‍സിന്റെ വിജലക്ഷ്യമായിരുന്നു അവര്‍ ഇന്ത്യക്കു നല്‍കിയത്. ഈ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിനു 52 റണ്‍സെടുത്തിരുന്നു. പക്ഷെ അഞ്ചാം ഈ റണ്‍ചേസ് മുന്നോട്ടു കൊണ്ടുപോവാന്‍ മഴ ഇന്ത്യയെ അനുവദിച്ചില്ല. തുടര്‍ന്നു ടെസ്റ്റ് സമനിലയാവുകയും ചെയ്തു.

2

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കു വരികയാണെങ്കില്‍ സമനിലയോടെ ഇന്ത്യക്കും ഇംഗ്ലണ്ടിനും തുല്യപോയിന്റ് വീതമാണ് ലഭിച്ചത്. ഇരുടീമുകളുടെയും അക്കൗണ്ടിലുള്ളത് നാലു പോയിന്റ് വീതമാണ്. തുല്യ പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും. ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലെ ആദ്യ ടെസ്റ്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ മറ്റു ടീമുകളൊന്നും അക്കൗണ്ട് തുറന്നിട്ടില്ല.

ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഓരോ ടീമുകളും ആറു പരമ്പരകൡ വീതമാണ് കളിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം നാട്ടിലാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം വിദേശത്തുമാണ്. ഇപ്പോഴത്തെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര, ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് എന്നിവയില്‍ മാത്രമേ അഞ്ചു ടെസ്റ്റുകളുള്ളൂ. ബാക്കിയുള്ള പരമ്പരകളിലെല്ലാം രണ്ടോ, മൂന്നോ ടെസ്റ്റുകല്‍ മാത്രമാണുള്ളത്. ജയിക്കുന്ന ടീമിനു ലഭിക്കുന്നത് 12 പോയിന്റായിരിക്കും. മല്‍സരം ടൈയില്‍ (ഒരേ സ്‌കോര്‍) കലാശിക്കുകയാണെങ്കില്‍ രണ്ടു ടീമുകളും ആറു പോയിന്റ് വീതം പങ്കുവയ്ക്കും. സമനിലയെങ്കില്‍ നാലു പോയിന്റ് വീതമായിരിക്കും ഓരോ ടീമിനും ലഭിക്കുന്നത്. പരാജയത്തിനു പതിവുപോലെ പോയിന്റൊന്നുമില്ല.

കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിലെ റണ്ണറപ്പുകളായിരുന്നു ഇന്ത്യ. ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ എട്ടു വിക്കറ്റിനു പരാജയപ്പെടുകയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ന്യൂസിലാന്‍ഡാവട്ടെ രണ്ടാംസ്ഥാനക്കാരുമായിരുന്നു.

Story first published: Sunday, August 8, 2021, 23:57 [IST]
Other articles published on Aug 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X