വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാണ്ടറേഴ്‌സിനെ വിശ്വസിക്കാം... ചതിച്ചിട്ടില്ല, മൂന്നാം ടെസ്റ്റ് ഇന്ത്യക്കു തന്നെ?

ഇന്ത്യയുടെ ലക്ഷ്യം ആശ്വാസ വിജയം

By Manu

ജൊഹാന്നസ്ബര്‍ഗ്: ചരിത്രം തിരുത്തിക്കുറിക്കുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ഇന്ത്യ ഇനി മാനംകാക്കല്‍ പോരാട്ടത്തിനിറങ്ങുകയാണ്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ബുധനാഴ്ച മുതല്‍ ജൊഹാന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കും.

ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയമായി കീഴടങ്ങിയ ഇന്ത്യ ഒരു ടെസ്റ്റെങ്കിലും ജയിച്ച് ലോക ഒന്നാം നമ്പര്‍ ടീമെന്ന പദവിയുടെ അന്തസ്സ് കാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ബൗളര്‍മാര്‍ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ചതിച്ചതോടെ ടീം പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അവസാന ടെസ്റ്റില്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടെന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്.

 വാണ്ടറേഴ്‌സ് ഭാഗ്യവേദി

വാണ്ടറേഴ്‌സ് ഭാഗ്യവേദി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്കയിലെ ഭാഗ്യവേദിയാണ് വാണ്ടറേഴ്‌സ്. ഇവിടെ ഇതുവരെ കളിച്ച ഒരു ടെസ്റ്റില്‍ പോലും ഇന്ത്യക്കു പരാജയം നേരിട്ടിട്ടില്ല. 1992-93ലെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ നാലു ടെസ്റ്റുകളാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതില്‍ മൂന്നിലും സമനില പിടിച്ചുവാങ്ങിയ ഇന്ത്യ ഒന്നില്‍ ചരിത്ര വിജയവും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
അതുകൊണ്ടു തന്നെ വാണ്ടറേഴ്‌സിലെ ഈ ഭാഗ്യറെക്കോര്‍ഡ് ഇന്ത്യയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുന്‍ റെക്കോര്‍ഡ് ആത്മവിശ്വാസമുയര്‍ത്തുന്നതോടൊപ്പം ഇതു കാത്തുസൂക്ഷിക്കുകയെന്ന വെല്ലുവിളിയും വിരാട് കോലിക്കും സംഘത്തിനുമുണ്ടാവും.

കോലിക്കും ഭാഗ്യ പിച്ച്

കോലിക്കും ഭാഗ്യ പിച്ച്

ഇന്ത്യന്‍ നായകന്‍ കോലിക്കും ഭാഗ്യപിച്ചാണ് വാണ്ടറേഴ്‌സിലേത്. ഇവിടെ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കളിച്ചിട്ടുള്ളത്. 2013-14 സീസണിലായിരുന്നു ഇത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങാന്‍ കോലിക്കായിരുന്നു. 119 റണ്‍സാണ് താരം നേടിയത്.
രണ്ടാമിന്നിങ്‌സിലും കോലി നിരാശപ്പെടുത്തിയില്ല. 96 റണ്‍സ് നേടി അദ്ദേഹം വീണ്ടും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്നു. ഈ ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു.
ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമായ കോലി വാണ്ടറേഴ്‌സിലും തന്റെ ബാറ്റിങ് മിടുക്ക് കാണിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

പേസര്‍മാര്‍ക്കു കസറാം

പേസര്‍മാര്‍ക്കു കസറാം

പേസ് ബൗളിങിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന പിച്ചുകളിലൊന്നാണ് വാണ്ടറേഴ്‌സിലേത്. അതുകൊണ്ടു തന്നെ ഇരുടീമിലെയും പേസര്‍മാര്‍ക്ക് വിക്കറ്റ് കൊയ്ത്ത് നടത്താനുള്ള മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്.
രണ്ടാം ടെസ്റ്റിന്റെ വേദിയായ കേപ്ടൗണിലെ പിച്ചിനെതിരേ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡു പ്ലെസിസ് തന്നെ രംഗത്തുവന്നിരുന്നു. പിച്ചിന് വേഗം കുറവാണെന്നതായിരുന്നു ഡുപ്ലെസിസിന്റെ പ്രധാന ആരോപണം.

ശ്രീശാന്ത് മിന്നിയ പിച്ച്

ശ്രീശാന്ത് മിന്നിയ പിച്ച്

2006-07 സീസണില്‍ വാണ്ടറേഴ്‌സില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ചരിത്രവിജയം നേടിയിരുന്നു. മലയാളി പേസര്‍ എസ് ശ്രീശാന്തിന്റെ മാരകബൗളിങാണ് അന്നു ഇന്ത്യക്കു അപ്രതീക്ഷിത ജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് ഒരുക്കിയ പേസ് കെണിയില്‍ അവര്‍ തന്നെ വീഴുകയായിരുന്നു.
ഒന്നാമിന്നിങ്‌സില്‍ 30 റണ്‍സിന് ശ്രീ അഞ്ചു വിക്കറ്റ് കടപുഴക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് വെറും 84 റണ്‍സില്‍ അവസാനിച്ചിരുന്നു. മല്‍സരത്തില്‍ 123 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ കളിച്ച 19 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ച രണ്ടു ടെസ്റ്റുകളിലൊന്നാണിത്.

ബാറ്റിങ് ഫോമില്‍ ആശങ്ക

ബാറ്റിങ് ഫോമില്‍ ആശങ്ക

കോലിയും ആദ്യ ടെസ്റ്റില്‍ ഹര്‍ദിക് പാണ്ഡ്യയുമൊഴികെ ഇന്ത്യന്‍ നിരയില്‍ മറ്റാരും ഫോമിലേക്കുയര്‍ന്നിട്ടില്ലെന്നത് കോലിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 2013-14 പര്യടനത്തില്‍ ചേതേശ്വര്‍ പുജാര (153) വാണ്ടറേഴ്‌സില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു. പരമ്പരയില്‍ ഇതുവരെ ഫോമില്‍ എത്തിയിട്ടില്ലാത്ത പുജാരയില്‍ നിന്നും അത്തരമൊരു ഇന്നിങ്‌സാണ് ഇന്ത്യ ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇത്തവണത്തെ പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 49 റണ്‍സ് മാത്രമാണ് പുജാരയ്ക്കു നേടാനായത്. രണ്ടിന്നിങ്‌സുകളില്‍ താരം റണ്ണൗട്ടാവുകയായിരുന്നു.

രഹാനെ, ഭുവി തിരിച്ചെത്തിയേക്കും

രഹാനെ, ഭുവി തിരിച്ചെത്തിയേക്കും

രണ്ടാം ടെസ്റ്റില്‍ കോലിയുടെ ടീം സെലക്ഷനെതിരേ പല മുന്‍താരങ്ങളും രംഗത്തുവന്നിരുന്നു. വിദേശ പിച്ചുകളില്‍ നല്ല റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെയെയും ആദ്യ ടെസ്റ്റില്‍ വിക്കറ്റുകള്‍ കൊയ്ത പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും പരിഗണിക്കാതിരുന്നതായിരുന്നു കാരണം.
മൂന്നാം ടെസ്റ്റില്‍ ഇരുവരെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. രഹാനെ ടീമില്‍ തിരിച്ചെത്തിയാല്‍ രോഹിത് ശര്‍മയ്ക്കാവും സ്ഥാനം നഷ്ടമാവുക. പരിക്കറ്റ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു പകരം പുതുതായി ടീമിനൊപ്പം ചേര്‍ന്ന ദിനേഷ് കാര്‍ത്തിക് കളിക്കുമെന്നാണ് സൂചന. സാഹയ്ക്കു പകരം രണ്ടാം ടെസ്റ്റില്‍ കളിച്ച പാഥിവ് പട്ടേല്‍ നിരാശപ്പെടുത്തിയിരുന്നു.

Story first published: Tuesday, January 23, 2018, 14:39 [IST]
Other articles published on Jan 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X