വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനല്‍ കളിക്കും!! വേണ്ടത് ഇത്ര പോയിന്റ്- ശാസ്ത്രി

2021ല്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ അരങ്ങറുന്നത്

''India Will Play In The Test Championship Final'' | Oneindia Malayalam
shas

ഹാമില്‍റ്റണ്‍: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തലപ്പത്തുള്ളത് ഇന്ത്യയാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്നത്. ഫെബ്രുവരി 20നാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യ- ന്യൂസിലാന്‍ഡ്: ടെസ്റ്റില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയാര്, പൃഥ്വിയോ ഗില്ലോ? ശാസ്ത്രി പറയുംഇന്ത്യ- ന്യൂസിലാന്‍ഡ്: ടെസ്റ്റില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയാര്, പൃഥ്വിയോ ഗില്ലോ? ശാസ്ത്രി പറയും

കഴിഞ്ഞ വര്‍ഷമാണ് ടെസ്റ്റ് കൂടുതല്‍ ആവശേകരമാക്കുകയെന്ന ലക്ഷ്യത്തോടെ ഐസിസി ലോക ചാംപ്യന്‍ഷിപ്പിനു തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം കളിച്ച എല്ലാ ടെസ്റ്റുകളിലും ജയിച്ച ഇന്ത്യ 360 പോയിന്റുമായാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഏഴു ടെസ്റ്റുകളാണ് 2019ല്‍ ഇന്ത്യക്കുണ്ടായിരുന്നത്. 296 പോയിന്റോടെ ഓസ്‌ട്രേലിയയാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത്. 146 പോയിന്റുള്ള ഇംഗ്ലണ്ടാണ് മൂന്നാമത്.

ഫൈനല്‍ 2021ല്‍

ഫൈനല്‍ 2021ല്‍

2021ല്‍ ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുക. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മിലായിരിക്കും ലോക ടെസ്റ്റ് ചാംപ്യനു വേണ്ടിയുള്ള പോരാട്ടം.
നിലവില്‍ ഫൈനലിലെത്താന്‍ സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരാനായാല്‍ ഇന്ത്യക്കു ലക്ഷ്യത്തിലേക്കു ഒരുപടി കൂടി അടുക്കാം. ഇന്ത്യക്കു ഈ വര്‍ഷം ഒരു ടെസ്റ്റ് പരമ്പര പോലും നാട്ടില്‍ ഇല്ലെന്നതാണ് വെല്ലുവിളിയുയര്‍ത്തുന്ന കാര്യം.

രണ്ടെണ്ണത്തിലെങ്കിലും ജയം

രണ്ടെണ്ണത്തിലെങ്കിലും ജയം

ന്യൂസിലാന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നാലു ടെസ്റ്റുകളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. ഈ ആറു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ എളുപ്പമാവുമെന്ന് കോച്ച രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.
ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ചു പ്രധാനം. ലോകത്തിലെ നമ്പര്‍ വണ്‍ ടീമായ ഇന്ത്യ അതിനൊത്ത പ്രകടനം നടത്താനാണ് ശ്രമിക്കുകയെന്നും ശാസ്ത്രി പറഞ്ഞു.

100 പോയിന്റ് കൂടി

100 പോയിന്റ് കൂടി

ഇനിയുള്ള ടെസ്റ്റുകളില്‍ നിന്നും 100 പോയിന്റ് കൂടി നേടാനായാല്‍ ഇന്ത്യക്കു ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറക്കുറെ സ്ഥാനമുറപ്പിക്കാമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഈ വര്‍ഷത്തെ ആറു ടെസ്റ്റുകളും വിദേശത്താണ്. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിക്കാനായാല്‍ ടീമിന് ലക്ഷ്യത്തിന് കൈയെത്തുംദൂരത്തെത്താന്‍ സാധിക്കുമെന്നും ശാസ്തി കൂട്ടച്ചേര്‍ത്തു.

Story first published: Friday, February 14, 2020, 11:46 [IST]
Other articles published on Feb 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X