വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിഷന്‍ ഓസീസ്... ടീം ഇന്ത്യയിറങ്ങുന്നു, ട്വന്റി20 വെടിക്കെട്ടോടെ തുടക്കം, ബ്രിസ്ബണ്‍ ആര്‍ക്ക്?

ബുധനാഴ്ച ഉച്ചയ്ക്കു 1.20നാണ് മല്‍സരം തുടങ്ങുന്നത്

By Manu
കങ്കാരുപ്പടയെ വീഴ്ത്താൻ ടീം ഇന്ത്യയിറങ്ങുന്നു | Oneindia Malayalam

ബ്രിസ്ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലും നേടിയ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് ബുധനാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ ആദ്യത്തെ കളി ബുധനാഴ്ച ബ്രിസ്ബണിലെ ഗബ്ബയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.20നാണ് കളി തുടങ്ങുന്നത്.

ഓസീസിനെതിരേ ചരിത്രം വഴിമാറും... കോലിയോ, രോഹിത്തോ? വരുന്നത് റെക്കോര്‍ഡുകളുടെ പരമ്പരഓസീസിനെതിരേ ചരിത്രം വഴിമാറും... കോലിയോ, രോഹിത്തോ? വരുന്നത് റെക്കോര്‍ഡുകളുടെ പരമ്പര

ഇന്ത്യക്ക് ആശ്വാസം... അവര്‍ ഉടന്‍ തിരിച്ചുവരില്ല, സ്മിത്തിനും വാര്‍ണറിനും വിലക്ക് തുടരുമെന്ന് സിഎ ഇന്ത്യക്ക് ആശ്വാസം... അവര്‍ ഉടന്‍ തിരിച്ചുവരില്ല, സ്മിത്തിനും വാര്‍ണറിനും വിലക്ക് തുടരുമെന്ന് സിഎ

ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും.

കോലിയുടെ തിരിച്ചുവരവ്

കോലിയുടെ തിരിച്ചുവരവ്

വെസ്റ്റ് ഇന്‍സീസിനെതിരായ കഴിഞ്ഞ ട്വന്റി20 പരമ്പരയില്‍ വിശ്രമമനുവദിക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഓസീസിനെതിരായ പരമ്പര. രോഹിത് ശര്‍മയുടെ നായകത്വത്തില്‍ കരീബിയന്‍സിനെതിരായ ട്വന്റി20 പരമ്പര 3-0നു തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. കോലിയുടെ മടങ്ങിവരവോടെ കൂടുതല്‍ കരുത്തരായി മാറിയ ഇന്ത്യയെ അടിയറവ് പറയിക്കുക കംഗാരുപ്പടയ്ക്കു എളുപ്പമാവില്ല.
ടി20 റാങ്കിങില്‍ ഇന്ത്യ രണ്ടാംസ്ഥാനക്കാരാണെങ്കില്‍ ഓസീസാണ് മൂന്നാമതുള്ളത്

തുടര്‍ തോല്‍വികള്‍

തുടര്‍ തോല്‍വികള്‍

സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്കിനെ തുടര്‍ന്നു പുറത്തായ ശേഷം ഓസ്‌ട്രേലിയക്കു തുടരെ തിരിച്ചടികള്‍ നേരിട്ടിരുന്നു. പാകിസ്താനെതിരേ യുഎഇയില്‍ നടന്ന ടി20 പരമ്പരയില്‍ 0-3ന്റെ സമ്പൂര്‍ണ പരാജയമാണ് ഓസീസ് ഏറ്റുവാങ്ങിയത്. അതിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും കംഗാരുപ്പട തോല്‍വിയറിഞ്ഞു.
കഴിഞ്ഞ പര്യടനത്തിലെ ടി20 പരമ്പയില്‍ ഓസീസിനെ തൂത്തുവാരിയ ഇന്ത്യ ഇതാവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇത്തവണയിറങ്ങുക.

മുന്‍തൂക്കം ഇന്തക്ക്

മുന്‍തൂക്കം ഇന്തക്ക്

കണക്കുകള്‍ പരിശോധിച്ചാല്‍ ഓസീസിനെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. 15 ടി20 മല്‍സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ 10ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അഞ്ചു കളികളില്‍ മാത്രമാണ് ഓസീസിനു ജയിക്കാനായത്. ഓസ്‌ട്രേിയയില്‍ നടന്ന ആറു ടി20കളില്‍ നാലിലും ഇന്ത്യ ജയിച്ചു. രണ്ടെണ്ണത്തിലാണ് കംഗാരുക്കള്‍ക്കു ജയിക്കാനായത്.
ഓസ്‌ട്രേലിയക്കെതിരേ തുടര്‍ച്ചയായി നാലു ടി20 മല്‍സരങ്ങളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു. 2011-12ലെ പര്യടനത്തിലെ അവസാന ടി20യില്‍ ജയിച്ച ഇന്ത്യ 2015-16ലെ കഴിഞ്ഞ പര്യടനത്തില്‍ മൂന്നു കളികളിലും ജയിച്ചാണ് പരമ്പര തൂത്തുവാരിയത്. ബുധനാഴ്ചത്തെ മല്‍സരത്തിലും ജയിച്ചാല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി അഞ്ചു ടി20കള്‍ ജയിച്ച ആദ്യ ടീമായി ഇന്ത്യ മാറും.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍/ ഖലീല്‍ അഹമ്മദ്,
ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, ക്രിസ് ലിന്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലെക്‌സ് കറേ, ബെന്‍ മക്‌ഡെര്‍മോട്ട്, ആഷ്ടന്‍ ഏഗര്‍, നതാന്‍ കോള്‍ട്ടര്‍നൈല്‍, ആന്‍ഡ്രു ടൈ, ബില്ലി സ്റ്റാന്‍ലേക്ക്.

Story first published: Tuesday, November 20, 2018, 12:40 [IST]
Other articles published on Nov 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X