വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇടിവെട്ട് ബാറ്റിങ്, പിന്നാലെ മഴ... ത്രില്ലറില്‍ കംഗാരുക്കള്‍ക്കു മുന്നില്‍ തല കുനിച്ച് ഇന്ത്യ

നാലു റണ്‍സിനാണ് ഓസീസിന്റെ ജയം

By Manu
മഴ നിയമത്തിൽ തോറ്റ് ടീം ഇന്ത്യ | Oneindia Malayalam

1
43620

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. വെടിക്കെട്ട് ബാറ്റിങും മഴയുമെല്ലാം കണ്ട ത്രില്ലറില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് കംഗാരുപ്പട ഇന്ത്യയെ മുട്ടുകുത്തിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും അവസാന രണ്ടോവറില്‍ വിക്കറ്റുകള്‍ പിഴുത് ഓസീസ് കളി വരുതിയിലാക്കുകയായിരുന്നു. മഴ മൂലം 17 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നാലു വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (46), ക്രിസ് ലിന്‍ (37) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.

1

മറുപടിയില്‍ ഡക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ ഏഴു വിക്കറ്റിന് 169 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. 42 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 76 റണ്‍സെടുത്ത ശിഖര്‍ ധവാനും ഇന്ത്യയെ രക്ഷിക്കാനായില്ല. ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 30), റിഷഭ് പന്ത് (15 പന്തില്‍ 20) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

Nov 21, 2018, 5:30 pm IST

അവസാന പന്തില്‍ കുല്‍ദീപ് ബൗണ്ടറി നേടിയെങ്കിലും ഇന്ത്യ തോറ്റു. നാലു റണ്‍സിനാണ് ഓസീസിന്റെ ജയം.

Nov 21, 2018, 5:30 pm IST

അഞ്ചാം പന്തില്‍ ഭുവിക്ക് നേടാനായത് സിംഗിള്‍ മാത്രം

Nov 21, 2018, 5:27 pm IST

കാര്‍ത്തികും (30) ഔട്ട്. നാലാം പന്തില്‍ സ്റ്റോയ്ണിസിന്റെ ബൗളിങില്‍ കാര്‍ത്തികിനെ ബെഹറന്‍ഡോര്‍ഫ് പുറത്താക്കി. അവസാന രണ്ട് പന്തില്‍ സിക്‌സറുകള്‍ നേടിയാല്‍ മാത്രമേ ഇനി ഇന്ത്യക്കു ജയിക്കാനാവൂ.

Nov 21, 2018, 5:25 pm IST

ക്രുനാല്‍ (2) പുറത്ത്. സ്റ്റോയ്ണിസിന്റെ ബൗളിങില്‍ ക്രുനാലിനെ മാക്‌സ്‌വെല്‍ പിടികൂടി. അവസാന മൂന്നു പന്തില്‍ 11 റണ്‍സാണ് ഇന്ത്യന്‍ വിജയലക്ഷ്യം

Nov 21, 2018, 5:23 pm IST

രണ്ടാമത്തെ പന്തില്‍ റണ്ണൊന്നുമില്ല

Nov 21, 2018, 5:22 pm IST

17ാം ഓവറിലെ ആദ്യ പന്തില്‍ ക്രുനാല്‍ രണ്ട് റണ്‍സെടുത്തു. ഇന്ത്യക്ക് അഞ്ച് പന്തില്‍ വേണ്ടത് 11 റണ്‍സ്‌

Nov 21, 2018, 5:21 pm IST

വിജയത്തിലേക്കുള്ള ഇന്ത്യന്‍ കുതിപ്പിന് ബ്രേക്കിട്ട് പന്ത് പുറത്ത്. ടൈയാണ് 20 റണ്‍സെടുത്ത പന്തിനെ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ബെഹറന്‍ഡോര്‍ഫിനു സമ്മാനിച്ചത്. 16 ഓവറില്‍ ഇന്ത്യ അഞ്ചിന് 161. അവസാന ഓവറില്‍ ഇന്ത്യു ജയിക്കാന്‍ 13 റണ്‍സ് വേണം.

Nov 21, 2018, 5:13 pm IST

15 ഓവറില്‍ ഇന്ത്യ നാലിന് 150. 12 പന്തില്‍ 24 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്കു മല്‍സരം സ്വന്തമാക്കാം. കാര്‍ത്തികും (എട്ട് പന്തില്‍ 21*) പന്തും (14 പന്തില്‍ 20*) ക്രീസില്‍.

Nov 21, 2018, 5:06 pm IST

കളി 14 ഓവര്‍ പിന്നിട്ടു. ഇന്ത്യക്കു ഇനി ജയിക്കാന്‍ വേണ്ടത് 18 പന്തില്‍ 35 റണ്‍സാണ്. പന്തും (16*), കാര്‍ത്തികുമാണ് (15*) ക്രീസില്‍

Nov 21, 2018, 4:52 pm IST

ഇന്ത്യ തോല്‍വിയിലേക്ക്. ടോപ്‌സ്‌കോററായ ധവാനും പുറത്ത്. 76 റണ്‍സെടുത്ത ധവാനെ പുറത്താക്കിയത് സ്റ്റാന്‍ലേക്കാണ്. തേഡ് മാനില്‍ ബെഹറന്‍ഡോര്‍ഫ് ക്യാച്ചെടുത്താണ് ധവാന്‍ മടങ്ങിയത്. 42 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ധവാന്റെ ഇന്നിങ്‌സ്. ഇന്ത്യ 12 ഓവറില്‍ നാലിന് 109

Nov 21, 2018, 4:46 pm IST

റിഷഭ് പന്താണ് പുതുതായി ക്രീസിലെത്തിയത്. ഇന്ത്യക്കു 36 പന്തില്‍ ജയിക്കാന്‍ 78 റണ്‍സ് വേണം

Nov 21, 2018, 4:45 pm IST

ഇന്ത്യന്‍ വിജയസാധ്യത മങ്ങുന്നു. നാലു റണ്‍സ് മാത്രമെടുത്ത് ക്യാപ്റ്റന്‍ കോലി പുറത്ത്. ക്രീസിലെത്തിയതു മുതല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു അദ്ദേഹം. 11ാം ഓവറിലെ അഞ്ചാം പന്തില്‍ സാംപയുടെ ബൗളിങില്‍ കോലിയെ ലിന്‍ ക്യാച്ചെടുത്തു. ഇന്ത്യ മൂന്നിന് 94.

Nov 21, 2018, 4:36 pm IST

രാഹുല്‍ വീണ്ടും നിരാശപ്പെടുത്തി. 13 റണ്‍സെടുത്ത രാഹുലിനെ സാംപയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കറേ സ്റ്റംപ് ചെയ്തു പുറത്താക്കി. ഇന്ത്യ ഒമ്പതോവറില്‍ രണ്ടിന് 84. ധവാന്‍ 61*, കോലി 1*

Nov 21, 2018, 4:28 pm IST

ധവാന് ഫിഫ്റ്റി. കരിയറിലെ ഒമ്പതാമത്തെ ടി20 ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. എട്ടോവര്‍ കഴിഞ്ഞു. ഇന്ത്യ ഒന്നിന് 78. ജയിക്കാന്‍ 54 പന്തില്‍ ഇന്ത്യക്കു 96 റണ്‍സ് കൂടി വേണം. ധവാന്‍ 59*, രാഹുല്‍ 11* ക്രീസില്‍

Nov 21, 2018, 4:24 pm IST

കോലിക്കു പകരം ലോകേഷ് രാഹുലാണ് മൂന്നാമനായി ക്രീസിലെത്തിയത്. ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. ആറോവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒന്നിന് 61. ധവാന്‍ 43*, രാഹുല്‍ 10*

Nov 21, 2018, 4:09 pm IST

ഏഴു റണ്‍സെടുത്ത രോഹിത്ത് പുറത്ത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ ബെഹറന്‍ഡോര്‍ഫിന്റെ ബൗളിങില്‍ ഫിഞ്ച് പിടികൂടി. ഇന്ത്യ ഒന്നിന് 35.

Nov 21, 2018, 4:05 pm IST

ഇന്ത്യന്‍ ബാറ്റിങ് തുടങ്ങി. മികച്ച തുടക്കമാണ് ധവാനും രോഹിത്തും ഇന്ത്യക്കു നല്‍കിയത്. മൂന്നോവറില്‍ വിക്കറ്റ് പോവാതെ ഇന്ത്യ 27 റണ്‍സ് നേടി

Nov 21, 2018, 3:47 pm IST

ഇന്ത്യയുടെ വിജയലക്ഷ്യം ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം നിശ്ചയിച്ചു. 17 ഓവറില്‍ 174 റണ്‍സെന്ന വന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു കംഗാരുക്കള്‍ നല്‍കിയത്

Nov 21, 2018, 3:41 pm IST

ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് അവസാനിച്ചു. 17 ഓവറില്‍ നാലു വിക്കറ്റിന് 158 റണ്‍സാണ് ഓസീസ് നേടിയത്.

Nov 21, 2018, 3:38 pm IST

കളി പുനരാരംഭിച്ചു. 17ാം ഓവറിലെ രണ്ടാം പന്തില്‍ മാക്‌സ്‌വെല്ലിനെ (46) ബുംറയുടെ ബൗളിങില്‍ ഭുവനേശ്വര്‍ പിടികൂടി.

Nov 21, 2018, 3:32 pm IST

മഴയ്ക്കു ശമനം. മല്‍സരം ഉടന്‍ പുനരാരംഭിക്കും. കളി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മല്‍സരം 17 ഓവര്‍ വീതമാക്കി കുറച്ചിട്ടുണ്ട്. കളി 16.1 ഓവറില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. അതിനാല്‍ ഇനി അഞ്ചു പന്തുകള്‍ കൂടി നേരിടാന്‍ അവര്‍ക്ക് അവസരം ലഭിക്കും.

Nov 21, 2018, 2:38 pm IST

മഴ... മല്‍സരത്തിന്റെ ആവേശം കെടുത്തി മഴ പെയ്തു. കളി നിര്‍ത്തിവച്ചു.

Nov 21, 2018, 2:38 pm IST

17ാം ഓവറില്‍ ഇന്ത്യ ബുംറയെ തിരിച്ചുവിളിച്ചു. ആദ്യ പന്തില്‍ തന്നെ സ്റ്റോയ്ണിസിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ഇന്ത്യ പാഴാക്കി. തേര്‍ഡ് മാനില്‍ അനായാസ ക്യാച്ച് ഖലീല്‍ കൈിടുകയായിരുന്നു.

Nov 21, 2018, 2:33 pm IST

15 ഓവര്‍ കഴിയുമ്പോള്‍ ഓസീസ് മൂന്നിന് 135.

Nov 21, 2018, 2:27 pm IST

14ാം ഓവറില്‍ ക്രുനാലിനെതിരേ തുടര്‍ച്ചയായി മൂന്നു സിക്‌സറുകളാണ് മാക്‌സ്‌വെല്‍ പറത്തിയത്. ഓവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് മൂന്നിന് 127. മാക്‌സ്‌വെല്‍ 33*, സ്‌റ്റോയ്ണിസ് 20*

Nov 21, 2018, 2:24 pm IST

13 ഓവറില്‍ ഓസീസ് മൂന്നിന് 104. സ്‌റ്റോയ്ണിസ് 20*, മാക്‌സ്‌വെല്‍ 10*

Nov 21, 2018, 2:19 pm IST

12ാം ഓവറില്‍ ക്രുനാലിന്റെ അഞ്ചാമത്തെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്ണിസിനെതിരേ അംപയര്‍ എല്‍ബിഡബ്യു വിധിച്ചു. എന്നാല്‍ താരം റിവ്യു ചെയ്തതോടെ അംപയറുടെ തീരുമാനം തെറ്റാണെന്ന് തെളിയുകയായിരുന്നു. 12 ഓവറില്‍ ഓസീസ് മൂന്നിന് 90. മാക്‌സ്‌വെല്‍ 9*, സ്‌റ്റോയ്ണിസ് 9*

Nov 21, 2018, 2:08 pm IST

ഉജ്ജ്വല ഫോമില്‍ കളിച്ച ലിന്നിനെ (37) കുല്‍ദീപ് സ്വന്തം ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. 20 പന്തില്‍ നാസു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതാണ് ലിന്നിന്റെ ഇന്നിങ്‌സ്

Nov 21, 2018, 2:06 pm IST

10 ഓവര്‍ പൂര്‍ത്തിയായി. ഓസീസ് രണ്ടിന് 75

Nov 21, 2018, 2:03 pm IST

ഒമ്പതോവറില്‍ ഓസീസ് രണ്ടിന് 67. ലിന്‍ 30*, ഗ്ലെന്‍ മാക്‌സ്‌വെല്‍ 3* ക്രീസില്‍

Nov 21, 2018, 2:01 pm IST

ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ച് (27) പുറത്ത്. ക്രീസിന് പുറത്തേക്കിറങ്ങി കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച ഫിഞ്ചിന്റെ ബാറ്റിനരികില്‍ തട്ടിത്തെറിച്ച പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഖലീല്‍ അനായാസം പിടികൂടി.

Nov 21, 2018, 1:59 pm IST

ഖലീലിന്റെ എട്ടാം ഓവറില്‍ മൂന്നു സിക്‌സറുകളടക്കം 21 റണ്‍സാണ് ലിന്‍ വാരിക്കൂട്ടിയത്. ഓസീസ് ഒന്നിന് 63

Nov 21, 2018, 1:53 pm IST

മല്‍സരത്തിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നു

Nov 21, 2018, 1:51 pm IST

ആറോവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് ഒന്നിന് 38. ആരോണ്‍ ഫിഞ്ച് 25*, ക്രിസ് ലിന്‍ 6* ക്രീസില്‍

Nov 21, 2018, 1:50 pm IST

ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഡാര്‍സി ഷോര്‍ട്ടിനെ (7) കുല്‍ദീപിന്റെ കൈകളിലെത്തിച്ച് ഖലീലാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നല്‍കിയത്. അഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഷോര്‍ട്ടിന്റെ മടക്കം

Nov 21, 2018, 1:10 pm IST

മല്‍സരത്തിനായി ഇന്ത്യന്‍ ടീം ഗബ്ബയിലെത്തുന്നു

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് കറേ, ആന്‍ഡ്രു ടൈ, ആദം സാംപ, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്, ബില്ലി സ്റ്റാന്‍ലേക്ക്.

Story first published: Wednesday, November 21, 2018, 17:39 [IST]
Other articles published on Nov 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X