വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടൊത്താല്‍ മൂന്നൊക്കും!! ഏഷ്യാ കപ്പ് ഇന്ത്യക്കു തന്നെ... ഹിറ്റ്മാനും സംഘത്തിനും എളുപ്പമാവില്ല

രണ്ടു തവണ ഇതിനകം ഇന്ത്യയും ബംഗ്ലാദേശും ഫൈനലില്‍ മുഖാമുഖം വന്നിട്ടുണ്ട്

ദുബായ്: രണ്ടൊത്താല്‍ മൂന്നൊക്കുമെന്നാണല്ലോ പഴഞ്ചൊല്ല്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ തന്നെ ചാംപ്യന്‍മാരാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ ഫൈനലിലേക്കു കുതിച്ചത്. അവസാന കളിയില്‍ അഫ്ഗാനിസ്താനുമായി ടൈ വഴങ്ങിയെങ്കിലും ഫൈനലില്‍ അത് ഇന്ത്യയുടെ സാധ്യതകള്‍ക്ക മങ്ങലേല്‍പ്പിക്കുന്നില്ല.

ഏഷ്യാ കപ്പ്: സ്വപ്ന ഫൈനല്‍ മറന്നേക്കൂ... ഇതു കിടുക്കും, ബംഗ്ലാ കടുവകള്‍ മോശക്കാരല്ല!! ഇന്ത്യ ജാഗ്രതൈഏഷ്യാ കപ്പ്: സ്വപ്ന ഫൈനല്‍ മറന്നേക്കൂ... ഇതു കിടുക്കും, ബംഗ്ലാ കടുവകള്‍ മോശക്കാരല്ല!! ഇന്ത്യ ജാഗ്രതൈ

യുവ നിരയുമായി ബ്ലാസ്‌റ്റേഴ്‌സ്, ജെയിംസിന്റെ കുട്ടികള്‍ ഒരുങ്ങിത്തന്നെ.. ഇത്തവണ പിഴയ്ക്കില്ല യുവ നിരയുമായി ബ്ലാസ്‌റ്റേഴ്‌സ്, ജെയിംസിന്റെ കുട്ടികള്‍ ഒരുങ്ങിത്തന്നെ.. ഇത്തവണ പിഴയ്ക്കില്ല

വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഇതു മൂന്നാം തവണയാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ രണ്ടു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏതൊക്കെയായിരുന്നു ആ ഫൈനലുകള്‍ എന്നു നോക്കാം.

 ഏഷ്യാ കപ്പ് ഫൈനല്‍ 2016

ഏഷ്യാ കപ്പ് ഫൈനല്‍ 2016

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഏഷ്യാ കപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ കലാശക്കളി. അന്നു ട്വന്റി20 ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ബംഗ്ലാദേശ് തന്നെയാണ് ഏഷ്യാ കപ്പിനു വേദിയായത്. അന്ന് കനത്ത മഴയെത്തുടര്‍ന്ന് ഫൈനല്‍ 15 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ചിരുന്നു. ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
15 ഓവറില്‍ അഞ്ചു വിക്കറ്റിന് 120 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ബംഗ്ലാദേശിനു കഴിഞ്ഞു. 13 പന്തില്‍ 33 റണ്‍സെടുത്ത മഹമ്മൂദുള്ളയാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ ക്യാപ്റ്റന്‍ ധോണിയുടെ ഹീറോയിസമാണ് ഇന്ത്യയെ രക്ഷിച്ചത്. ആറു പന്തില്‍ നിന്നും 20 റണ്‍സെടുത്ത ധോണി സിക്‌സറിലൂടെയാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

നിദാഹാസ് ട്രോഫി ഫൈനല്‍ 2018

നിദാഹാസ് ട്രോഫി ഫൈനല്‍ 2018


ശ്രീലങ്കയില്‍ ഈ വര്‍ഷം നടന്ന പ്രഥമ നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലിലും ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടമായിരുന്നു. ലങ്കയുടെ 70ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ ടൂര്‍ണമെന്റ്. വിരാട് കകോലിയടക്കം ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ രോഹിത് ബംഗ്ലാദേശിനെ ബാറ്റിങിന് അയച്ചു. സബീര്‍ റഹ്മാന്റെ (77) ഇന്നിങ്‌സിന്റെ മികവില്‍ എട്ടു വിക്കറ്റിന് 166 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.
മറുപടിയില്‍ രോഹിത് 42 പന്തില്‍ നിന്നും 56 റണ്‍സെടുത്ത് ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. എന്നാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. സൗമ്യ സര്‍ക്കാരിനെതിരേ തകര്‍പ്പന്‍ സിക്‌സര്‍ പറത്തി ദിനേഷ് കാര്‍ത്തിക് ഇന്ത്യയുടെ ഹീറോയായി മാറുകയായിരുന്നു.

ഇന്ത്യക്കു മുന്‍തൂക്കം

ഇന്ത്യക്കു മുന്‍തൂക്കം

സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത്തവണ ഇന്ത്യക്കാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ നേടിയ ജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കൂടാതെ ഇത്തവണ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

Story first published: Thursday, September 27, 2018, 22:05 [IST]
Other articles published on Sep 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X