വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: കോലി പറഞ്ഞു, രോഹിത് കേട്ടു, പിന്നാലെ വിക്കറ്റും!- ഇവര്‍ തമ്മിലാണോ പിണക്കം?

ഡിആര്‍എസ് കോളെടുക്കാന്‍ കോലിയുടെ ഉപദേശം രോഹിത്തിനെ സഹായിക്കുകയായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് ഇപ്പോഴില്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും രക്ഷകനായി താനുണ്ടാവുമെന്നു ഉറപ്പ് നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തിനിടെയാണ് പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കോലിയുടെ നിര്‍ണായക ഉപദേശം ലഭിച്ചത്. ഇതു ഇന്ത്യയെ വിക്കറ്റ് നേടാന്‍ സഹായിക്കുകയും ചെയ്തു.

1

കോലിയും രോഹിത്തും തമ്മില്‍ അത്ര രസത്തിലല്ലെന്നും ഇരുവരും തമ്മില്‍ ഈഗോ പ്രശ്‌നമുണ്ടെന്നുമെല്ലാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നു തെളിയിക്കുന്നതായിരുന്നു വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇരുവരുടെയും ഒത്തിണക്കം. ഡിആആര്‍എസ് കോളെടുക്കുന്നതില്‍ മാത്രമല്ല ഫീല്‍ഡ് ക്രമീകരണത്തില്‍ പലപ്പോഴും രോഹിത്തിന് കൂട്ടായി കോലിയെ കാണാമായിരുന്നു. മാത്രമല്ല വിക്കറ്റ് നേട്ടവും ഇവര്‍ ഒരുമിച്ച് ആഘോഷിക്കുന്നത് ആരാധകരെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതായിരുന്നു.

2

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിലെ 22ാമത്തെ ഓവറിലായിരുന്നു ഡിആര്‍എസ് വിളിക്കാന്‍ രോഹിത് ശര്‍മ സംശയിച്ചു നിന്നപ്പോള്‍ വിരാട് കോലി ഇടപെട്ടത്. യുസ്വേന്ദ്ര ചാഹലിന്റെ ഓവറിലായിരുന്നു ഇത്. ചാഹലിന്റെ ബൗളിങില്‍ 12 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. ചാഹലും മറ്റു ഇന്ത്യന്‍ താരങ്ങളും വിക്കറ്റിനായി അപ്പീല്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ ബാറ്റില്‍ പന്ത് ടച്ച് ചെയ്തിരുന്നോയെന്ന കാര്യത്തില്‍ റിഷഭിന് ഉറപ്പില്ലായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത രോഹിത് റിഷഭിന് അടുത്തേക്കു വന്ന് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ടച്ചുണ്ടോയന്നതിനെക്കുറിച്ച് ഉറപ്പ് പറഞ്ഞില്ല. ഇതോടെ രോഹിത് എന്തു ചെയ്യണമെന്നറിയാതെ നിന്നു.

3

അപ്പോഴാണ് വിരാട് കോലി ഇവര്‍ക്കരികിലേക്കു ഓടിയെത്തിയത്. ബാറ്റില്‍ ടച്ച് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നു റിഷഭ് ആവര്‍ത്തിച്ചപ്പോള്‍ തനിക്കു തോന്നുന്നത് ടച്ച് ചെയ്തിട്ടുണ്ടെന്നാണ് കോലി പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം. ഇതോടെ രോഹിത് ഡിആര്‍എസ് വിളിക്കുകയും ചെയ്തു. കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ബാറ്റില്‍ ഉരസിയ ശേഷമാണ് പന്ത് റിഷഭിന്റെ കൈകളിലെത്തിയതെന്നു അള്‍ട്രാ എഡ്ജില്‍ വ്യക്തമായതോടെ ഇന്ത്യക്കു വിക്കറ്റ് ലഭിക്കുകയും ചെയതു.

4

നേരത്തേ നടന്ന സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് കെഎല്‍ രാഹുലായിരുന്നു. ഈ പരമ്പരയില്‍ വിരാട് കോലിയും ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ പരിചയസമ്പത്ത് തീരെയില്ലാത്ത രാഹുല്‍ പരമ്പരയില്‍ പലപ്പോഴും തീരുമാനമെടുക്കാനാവാതെ വിഷമിച്ചു നിന്നപ്പോള്‍ കോലി ഒരിക്കല്‍പ്പോലും ഇടപെടാനോ, സഹായിക്കാനോ തയ്യാറാവാതെ മാറിനിന്നത് ചര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയതിലുള്ള അമര്‍ഷം പലപ്പോഴും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തവുമായിരുന്നു.

5

എന്നാല്‍ ഈ പരമ്പരയില്‍ കണ്ട കോലിയെയല്ല വിന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ കണ്ടത്. ഒരു വൈസ് ക്യാപ്റ്റനെപ്പോലെ രോഹിത്തിനൊപ്പം തന്നെ അദ്ദേഹത്തെ കാണാമായിരുന്നു. മാത്രമല്ല വളരെ സന്തോഷവാനാണ് കോലി ഫീല്‍ഡില്‍ കാണപ്പെടുകയും ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് തീര്‍ച്ചയായും ശുഭസൂചന തന്നെയാണിത്.

6

അതേസമയം, 177 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു വെസ്റ്റ് ഇന്‍ഡീസ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട വിന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിനു ഓള്‍ഔട്ടാവാകുകയായിരുന്നു. ഒരു ഘട്ടത്തില്‍ 100 റണ്‍സ് പോലുംം കടക്കില്ലെന്നു കരുതിയ വിന്‍ഡീസിനെ 170ലെത്തിച്ചത് ജാസണ്‍ ഹോള്‍ഡര്‍ (57), ഫാബിയന്‍ അലെന്‍ (29) എന്നിവരുടെ ഇന്നിങ്‌സുകളായിരുന്നു. 71 ബോളില്‍ നാലു സിക്‌സറുകളോടെയാണ് ഹോള്‍ഡര്‍ ടീമിന്റെ അമരക്കാരനായത്.

Story first published: Sunday, February 6, 2022, 17:13 [IST]
Other articles published on Feb 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X