IND vs SL T20: ശിഖര്‍ ധവാനും ഐസൊലേഷനില്‍, ഭുവി നായകനായേക്കും, സാധ്യതാ 11 അറിയാം

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ ആശങ്കയോടെ ഇന്ത്യ. സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായതോടെ നേരിട്ട് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഒമ്പതോളം ഇന്ത്യന്‍ താരങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ശിഖര്‍ ധവാന്‍,പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഐസൊലേഷനിലാണ്. അതിനാല്‍ത്തന്നെ ഭുവനേശ്വര്‍ കുമാറാവും ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ നയിക്കുകയെന്നാണ് വിവരം. നിലവില്‍ മറ്റെല്ലാ താരങ്ങളുടെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സമയം നിരീക്ഷണം താരങ്ങള്‍ക്ക് നല്‍കേണ്ടതായുണ്ട്.

ഏകദിന പരമ്പര 2-1ന് വിജയിച്ച ഇന്ത്യ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര നേടാമെന്ന ശുഭാപ്തി വിശ്വാസിത്തിലിരിക്കെയാണ് അപ്രതീക്ഷിതമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ശ്രീലങ്കന്‍ താരങ്ങളിലാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രീലങ്കയ്ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്.

IND vs SL: പൃഥ്വി, സൂര്യ, ഇഷാന്‍, ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്‍, ടി20 പരമ്പര കളിക്കില്ലIND vs SL: പൃഥ്വി, സൂര്യ, ഇഷാന്‍, ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്‍, ടി20 പരമ്പര കളിക്കില്ല

ധവാനും പൃഥ്വിയും ദേവ്ദത്തും ഇഷാനും നിരീക്ഷണത്തിലായത് ഓപ്പണിങ് സ്ഥാനത്ത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായ നിധീഷ് റാണയും സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. ഇഷാന്റെ അഭാവത്തില്‍ സഞ്ജു വിക്കറ്റ് കീപ്പറാവുമ്പോള്‍ നാലാം നമ്പറില്‍ സീനിയര്‍ താരം മനീഷ് പാണ്ഡെ എത്തിയേക്കും.

'തെറ്റുകളില്‍ നിന്ന് പഠിച്ചു, ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല', പ്രതീക്ഷകള്‍ പങ്കുവെച്ച് രാഹുല്‍'തെറ്റുകളില്‍ നിന്ന് പഠിച്ചു, ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല', പ്രതീക്ഷകള്‍ പങ്കുവെച്ച് രാഹുല്‍

ബൗളിങ് നിരയില്‍ വലിയ ആശങ്കകളില്ല. ആദ്യ മത്സരത്തിലെ ബൗളിങ് കൂട്ടുകെട്ട് തുടര്‍ന്നേക്കും. ഭുവനേശ്വറിനൊപ്പം ദീപക് ചഹാര്‍ പേസ് നിരയിലിറങ്ങുമ്പോള്‍ യുസ്‌വേന്ദ്ര ചഹാലും വരുണ്‍ ചക്രവര്‍ത്തിയും സ്പിന്‍ നിരയിലേക്കെത്തിയേക്കും. ഇത്രയും താരങ്ങള്‍ ഒന്നിച്ച് ഐസൊലേഷനിലായത് ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ ബാധിച്ചേക്കും. കോവിഡ് സാഹചര്യത്തില്‍ പകരക്കാരെ എത്തിക്കുന്നതും സാധ്യമല്ലാത്തതിനാല്‍ നിലവിലെ മികച്ച ടീമുമായി ഇറങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്.

<strong> 'അവന് വിശ്രമം നല്‍കണം, ഇങ്ങനെ കളിച്ചാല്‍ ഇന്ത്യക്ക് മികച്ച പേസറെ നഷ്ടമാവും'- ഷുഹൈബ് അക്തര്‍</strong> 'അവന് വിശ്രമം നല്‍കണം, ഇങ്ങനെ കളിച്ചാല്‍ ഇന്ത്യക്ക് മികച്ച പേസറെ നഷ്ടമാവും'- ഷുഹൈബ് അക്തര്‍

സാധ്യതാ 11:റുതുരാജ് ഗെയ്ക് വാദ്,നിധീഷ് റാണ,സഞ്ജു സാംസണ്‍,മനീഷ് പാണ്ഡെ,ദീപക് ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍,യുസ് വേന്ദ്ര ചഹാല്‍,വരുണ്‍ ചക്രവര്‍ത്തി,നവദീപ് സൈനി,ചേതന്‍ സക്കറിയ,രാഹുല്‍ ചഹാര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, July 28, 2021, 13:39 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X