വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിക്കറ്റ് ആഘോഷിച്ച ലങ്കന്‍ താരങ്ങളും പുറത്തായെന്ന് കരുതിയ സൂര്യകുമാറും ചമ്മി; അമളി പറ്റിയത് ഇങ്ങനെ!

By Abin MP

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെ ഏകദിനം കൊളമ്പോയില്‍ അരങ്ങേറുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്റെ തീരുമാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രകടനമാണ് ശ്രീലങ്കന്‍ ബൗളര്‍മാര്‍ കാഴ്ചവെക്കുന്നത്. ഇതിനിടെ വളരെ നാടകീയവും അപ്രതീക്ഷിതവും അപൂര്‍വ്വവുമായ സംഭവങ്ങള്‍ക്കും മൈതാനം സാക്ഷ്യം വഹിച്ചു.

കളിയുടെ 23-ാം ഓവറിലായിരുന്നു സംഭവം. ഇന്ത്യയ്ക്കായി ക്രീസിലുണ്ടായിരുന്നത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. ശ്രീലങ്കന്‍ ബൗളര്‍ പ്രവീണ്‍ ജയവിക്രമയുടെ പന്തില്‍ സൂര്യകുമാര്‍ എല്‍ബിഡബ്ല്യു ആയി. ലങ്കന്‍ താരങ്ങളുടെ അപ്പീല്‍ അംഗീകരിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിധിക്കുകയായിരുന്നു. പ്രവീണ്‍ ജയവിക്രമയെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സൂര്യകുമാര്‍ എല്‍ബിഡബ്ല്യുവാകുന്നത്.

IND vs SL: 'പരമ്പര തൂത്തുവാരാനായില്ല', പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളുമറിയാംIND vs SL: 'പരമ്പര തൂത്തുവാരാനായില്ല', പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം

 തീരുമാനം ഡിആര്‍എസിന്

എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ സൂര്യകുമാര്‍ തൃപ്തനായിരുന്നില്ല. താരം ഡിആര്‍എസ് ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം ഡിആര്‍എസിന് വിട്ടു. ഇതുവരെ എല്ലാം സ്വാഭാവികമായിരുന്നു. പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു. തേര്‍ഡ് അമ്പയര്‍ പലകുറി വെയ്റ്റിംഗ് എന്ന് പറഞ്ഞിട്ടും സ്‌ക്രീനില്‍ റീപ്ലേ വന്നില്ല. താരങ്ങളും അമ്പയറമെല്ലാം മൈതാനത്ത് തീരുമാനത്തിനായി കാത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ അടുത്ത ബാറ്റ്‌സ്മാന്‍ ഹാര്‍ദിക് പാണ്ഡ്യയും ഡഗ് ഔട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നു.

കാത്തിരിപ്പ് നീണ്ടു പോയി

കാത്തിരിപ്പ് നീണ്ടു പോയി. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചില ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ റിപ്ലേ വന്നു. പന്ത് പിച്ച് ചെയ്തത് ലൈനിന് പുറത്താണെന്ന് റീപ്ലേയില്‍ വ്യക്തമായി. സ്റ്റമ്പില്‍ നിന്നും രണ്ടര മീറ്റര്‍ അകലെയായിരുന്നു യാദവിന്റെ കാലെന്നും വ്യക്തമായി. ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമായി. എന്നാല്‍ തേര്‍ഡ് അമ്പയര്‍ അപ്രതീക്ഷിതമായി പന്ത് സ്റ്റമ്പില്‍ ഹിറ്റ് ചെയ്യുമോ എന്ന് പരിശോധിച്ചു. ഇത് കണ്ടതും ലങ്കന്‍ താരങ്ങള്‍ യാദവ് ഔട്ട് ആയെന്ന് കരുതി ആര്‍പ്പുവിളിക്കാന്‍ തുടങ്ങുകയായിരുന്നു.

യാദവ് മടങ്ങിയെത്തി

തന്റെ വിക്കറ്റ് നഷ്ടമായതെന്ന് കരുതി യാദവും തിരികെ നടക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ തന്റെ തീരുമാനം നോട്ട് ഔട്ടാണെന്ന് തേര്‍ഡ് അമ്പയര്‍ അപ്പോഴേക്കും ഫീല്‍ഡ് അമ്പയറെ അറിയിച്ചു. ഇതോടെ യാദവ് മടങ്ങിയെത്തി. ലങ്കന്‍ താരങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു. പാതി വഴി വരെ എത്തിയ പാണ്ഡ്യയും തിരിച്ചു പോയി.

സോഷ്യല്‍ മീഡിയ അവിടെ തുടങ്ങി

പക്ഷെ സോഷ്യല്‍ മീഡിയ അവിടെ തുടങ്ങി. എല്‍ബിഡബ്ല്യു നിയമം അറിയില്ലെന്നും തീരുമാനം ആകും മുമ്പ് ആഷോഘിച്ചെന്നുമെല്ലാം പറഞ്ഞാണ് ലങ്കന്‍ ടീമിനെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. നിരവധി ട്രോളുകളും മീമുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതിനിടെ മഴയും രസംകൊല്ലിയായി എത്തി. അഞ്ച് പുതുമുഖങ്ങളുമായെത്തി ചരിത്രം കുറിക്കുകയായിരുന്നു ഇന്ത്യ ഇന്ന്.

Story first published: Saturday, July 24, 2021, 10:15 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X