IND vs SA: ഇന്ത്യ തോറ്റത് വെറുതെയല്ല! ജയിച്ചാലേ അദ്ഭുതമുള്ളൂ- ഇതാ കാരണങ്ങള്‍

സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ സ്വപ്‌നം വീണ്ടും പൊലിഞ്ഞിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഗംഭീര വിജയത്തോടെ തുടങ്ങാനായെങ്കിലും ശേഷിച്ച രണ്ടു ടെസ്റ്റുകളിലും പരാജയമേറ്റു വാങ്ങിയാണ് വിരാട് കോലിയും സംഘവും പരമ്പര കൈവിട്ടത്. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ വന്‍ പരാജയമാണ് ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്. നാലു ദിവസം കൊണ്ട് മല്‍സരം അവസാനിക്കുകയും ചെയ്തിരുന്നു.

ബൗളിങ് നിര നിരാശപ്പെടുത്തിയില്ലെങ്കിലും ബാറ്റ് നിര വന്‍ ഫ്‌ളോപ്പായി തീര്‍ന്നതാണ് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറിയത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ചേതേശ്വര്‍ പുജാര & അജിങ്ക്യ രഹാനെ

ചേതേശ്വര്‍ പുജാര & അജിങ്ക്യ രഹാനെ

ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും ദുര്‍ബലമായ രണ്ടു കണ്ണികളാണ് പരിചയസമ്പന്നനരായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും സൗത്താഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. പക്ഷെ അതിനൊത്തുയരുന്നതില്‍ ഇവര്‍ വീണ്ടും പരാജയപ്പെട്ടു. ഇനിയൊരു പരമ്പരയില്‍ കൂടി പുജാരയും രഹാനെയും ടീമിലുണ്ടാവുമോയെന്നു കണ്ടു തന്നെ അറിയണം.

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളിലായി രഹാനെ 136ഉം പുജാര 124ഉം റണ്‍സ് മാത്രമാണ് നേടിയത്. 22ന് മുകളില്‍ മാത്രം ശരാശരിയിലായിരുന്നു ഇത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ രണ്ടു പേരും പരമ്പരയില്‍ നേടിയിട്ടുള്ളൂ. രണ്ടാം ടെസ്റ്റിലായിരുന്നു ഇത്. മല്‍സരത്തില്‍ പക്ഷെ ഇന്ത്യ തോല്‍ക്കുകയും ചെയ്തു.

 കോലിയുടെ മോശം ഫോം

കോലിയുടെ മോശം ഫോം

ക്യാപ്റ്റന്‍ വിരാട് കോലിയുടെ മോശം ഫോമാണ് ഇന്ത്യയുടെ പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം. 2019നു ശേഷം ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനായിട്ടില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ സെഞ്ച്വറി ക്ഷാമത്തിനു അദ്ദേഹം അറുതിയിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.

പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലായിരുന്നു കോലി ഇന്ത്യക്കു വേണ്ടി കളിച്ചത്. പരിക്കുകാരണം രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. ഒരേയൊരു ഫിഫിഫ്റ്റി മാത്രമാണ് കോലിക്കു നേടാനായത്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടു ടെസ്റ്റുകളില്‍ നിന്നും 40ന് മുകളില്‍ ശരാശരിയില്‍ 161 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

 ശ്രേസസിനെ എന്തു കൊണ്ട് കളിപ്പിച്ചില്ല?

ശ്രേസസിനെ എന്തു കൊണ്ട് കളിപ്പിച്ചില്ല?

ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയ താരമാണ് ശ്രേയസ് അയ്യര്‍. കന്നി ടെസ്റ്റില്‍ തന്നെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി താരം കസറുകയും ചെയ്തിരുന്നു.

പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നു ടെസ്റ്റുകളിലും ശ്രേയസിനെ ഇന്ത്യ കളിപ്പിച്ചില്ല. വെല്ലുവിളിയുയര്‍ത്തുന്ന ഇവിടെ സാഹചര്യങ്ങളില്‍ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരുടെ അനുഭവസമ്പത്തിന് ഇന്ത്യ മുന്‍തൂക്കം നല്‍കുകയായിരുന്നു. ഇതു പിഴയ്ക്കുകയും ചെയ്തു.

 കോലി- ബിസിസിഐ ഉടക്ക്

കോലി- ബിസിസിഐ ഉടക്ക്

ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് വിരാട് കോലിയും ബിസിസിഐയും തമ്മില്‍ അടുത്തിടെയുണ്ടായ ഉടക്ക് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല.

ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ മാറ്റി രോഹിത് ശര്‍മയെ സെലക്ഷന്‍ കമ്മിറ്റി നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് കോലി നടത്തിയ വാര്‍ത്താസമ്മേളനം വലിയ വിവാദവുമായിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പല പ്രസ്താവനകളും കോലി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ ചൂടാറുംമുമ്പായിരുന്നു ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലെത്തിയത്.

 ബാറ്റിങ് നിര ഫ്‌ളോപ്പ്

ബാറ്റിങ് നിര ഫ്‌ളോപ്പ്

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഫ്‌ളോപ്പ് ഷോയാണ് ടെസ്റ്റ് പരമ്പരയിലെ പതനത്തിന്റെ മറ്റൊരു കാരണം. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ സെഞ്ച്വറികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ എടുത്തുപറയത്തക്ക മികച്ച ഇന്നിങ്‌സുകളൊന്നും ചൂണ്ടിക്കാണിക്കില്ല. പരമ്പരയിലുടനീളം ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടു.

കെഎല്‍ രാഹുല്‍ 226 റണ്‍സ് (ശരാശരി 37.66), റിഷഭ് പന്ത് 186 (ശരാശരി 37.2), മായങ്ക് അഗര്‍വാള്‍ 135 (ശരാശരി 22.5), വിരാട് കോലി 161 (ശരാശരി 40.25, രണ്ട് ടെസ്റ്റ്), ചേതേശ്വര്‍ പുജാര 124 (ശരാശരി 20.66), അജിങ്ക്യ രഹാനെ 136 (ശരാശരി 22.66) ടോപ് സിക്‌സിന്റെ ബാറ്റിങ് പ്രകടനം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 14, 2022, 21:18 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X