വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലി 2.0, പുതിയ റോളില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് തുടങ്ങി!

ബാറ്റിങില്‍ വമ്പന്‍ നേട്ടത്തിന് അവകാശിയായി

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പൂര്‍ണമായി ഒഴിഞ്ഞ ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്ററുടെ റോള്‍ മാത്രമുണ്ടായിരുന്ന അദ്ദേഹം അതു റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് തന്നെ ആഘോഷിക്കുകയും ചെയ്തു.

മല്‍സരത്തില്‍ 71ാം സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിചച്ചെങ്കിലും അതുണ്ടായില്ല. 51 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 63 ബോളില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

1

വിദേശത്തു ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത ബാറ്ററെന്ന റെക്കോര്‍ഡാണ് വിരാട് കോലി കൈക്കലാക്കിയിരിക്കുന്നത്. നേരത്തേ ഈ റെക്കോര്‍ഡ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു. 5065 റണ്‍സോടെയായിരുന്നു അദ്ദേഹം തലപ്പത്തുണ്ടായിരുന്നത്. ഈ റെക്കോര്‍ഡാണ് കോലി പഴങ്കഥഥയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. 4520 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. 3998 റണ്‍സോടെ മുന്‍ ഇതിഹാസവും ഇപ്പോള്‍ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ് നാലാംസ്ഥാനത്തും നില്‍ക്കുന്നു.

2

സൗത്താഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും വിരാട് കോലി അവകാശിയായി. രാഹുല്‍ ദ്രാവിഡ്, മറ്റൊരു മുന്‍ ഇതിഹാസ നായകനും നിലവിലെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എന്നിവരെ പിന്തള്ളിയാണ് കോലി ഈ നേട്ടം കൈവരിച്ചത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ രണ്ടു പേരെയും മറികടക്കാന്‍ അദ്ദേഹത്തിനു വേണ്ടിയിരുന്നത് 26 റണ്‍സായിരുന്നു. അതു കോലി സാധിച്ചെടുക്കുകയും ചെയ്തു. 1338 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഗാംഗുലി 1313 റണ്‍സുമായി മൂന്നാംസ്ഥാനത്തും ദ്രാവിഡ് 1309 റണ്‍സുമായി നാലാംസ്ഥാനത്തുമാണ്. ഈ ലിസ്്റ്റിലെ ഒന്നാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2001 റണ്‍സോടൊണ് അദ്ദേഹം ഓള്‍ടൈം റെക്കോര്‍ഡിന് അവകാശിയായത്.

3

വിരാട് കോലിയുടെ അവസാനത്തെ 13 ഏകദിന ഇന്നിങ്‌സുകളെടുത്താല്‍ എട്ടെണ്ണത്തിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുണ്ടെന്നു കാണാം മൂന്നു തവണ 80 കളിലും അദ്ദേഹത്തിനു വിക്കറ്റ് നഷ്ടമായി. 51, 7, 66, 56, 63, 89, 21, 9, 15, 89, 78, 16, 85 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍.
അതേസമയം സൗത്താഫ്രിക്കയില്‍ അദ്ദേഹത്തിന്റെ ഏകദിനത്തിലെ കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളെടുത്താല്‍ 51, 129*, 36, 75, 160*, 46*, 112 എന്നിങ്ങനെയായിരുന്നു കോലിയുടെ പ്രകടനം.

4

ഏകദിനത്തില്‍ റണ്‍ചേസില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയവരില്‍ രണ്ടാംസ്ഥാനത്തുള്ള വിരാട് കോലി തന്റെ സ്ഥാനം ഒന്നുകൂടി ഭദ്രമാക്കിയിരിക്കുകയാണ്. മാത്രമല്ല തലപ്പത്തുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള അകലം കുറയ്ക്കുകയും ചെയ്തു. റണ്‍ചേസില്‍ 60മത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കോലി കണ്ടെത്തിയത്. 69 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി സച്ചിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം ജാക്വസ് കാലിസ് (50), വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ (46), ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി (44), രോഹിത് ശര്‍മ (42) എന്നിവരാണ് മൂന്ന് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍.

5

2019ലെ അവസാനത്തെ അന്താരാഷ്ട്ര സെഞ്ച്വറിക്കു ശേഷമുള്ള വിരാട് കോലിയുടെ ഏകദിനത്തിലെ കണക്കുകളെടുത്താല്‍ ശരാശരി 50ലും താഴെ പോയതായി കാണാം. 15 മല്‍സരങ്ങളില്‍ നിന്നും 42.26 ശരാശരിയില്‍ 649 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സാണ്. എട്ടു ഫിഫ്റ്റികളാണ് കോലിക്കു 15 ഇന്നിങ്‌സുകളില്‍ നിന്നും നേടാനായത്.

Story first published: Wednesday, January 19, 2022, 20:53 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X