വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'എന്തൊക്കെ അബദ്ധങ്ങളാണ് കോലി കാണിച്ചത്? തോല്‍വിയുറപ്പിച്ചതു പോലെ കളിച്ചു!'

ഗവാസ്‌കറുടേതാണ് വിമര്‍ശനം

1

സൗത്താഫ്രിക്കയ്ക്കതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യ പരമ്പര കൈവിട്ടതിനു പിന്നാലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കോലിയുടെ ചില നീക്കങ്ങളെയും ഫീല്‍ഡിങ് ക്രമീകരണത്തെയുമെല്ലാം അദ്ദേഹം ചോദ്യം ചെയ്തു. റണ്‍ചേസില്‍ ഏഴു വിക്കറ്റിനായിരുന്നു ഡീന്‍ എല്‍ഗര്‍ നയിച്ച സൗത്താഫ്രിക്ക ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഒരു ദിവസം ബാക്കിനില്‍ക്കെ വളരെ അനായാസം സൗത്താഫ്രിക്ക ജയം നേടുകയായിരുന്നു. ഇതോടെ സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ മോഹം വീണ്ടും പൊലിയുകയും ചെയ്തു. 2017-18ലെ കഴിഞ്ഞ പര്യടനത്തിലും ഇതേ മാര്‍ജിനില്‍ തന്നെയായിരുന്നു ഇന്ത്യത്തു പരമ്പര നഷ്ടമായത്.

ഫേവറിറ്റുകളായിട്ടാണ് ഇന്ത്യ ഇത്തവണത്തെ പരമ്പരയ്ക്കിറങ്ങിയത്. പ്രമുഖ പേസര്‍ ആന്റിച്ച് നോര്‍ക്കിയക്കു പരിക്കേറ്റ് പിന്‍മാറേണ്ടി വന്നത് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആദ്യ ടെസ്റ്റിനു ശേഷം ക്വിന്റണ്‍ ഡികോക്ക് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതും ഇന്ത്യക്കു അനുകൂല ഘടകമായിരുന്നു. പക്ഷെ ഈ തിരിച്ചടികളെയെല്ലാം അതിജീവിച്ചാണ് അനുഭവസമ്പത്ത് കുറഞ്ഞ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യക്കു മേല്‍ പരമ്പര നേട്ടം കൊയ്തത്.

 കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ലഞ്ച് ബ്രേക്കിനു ശേഷമുള്ള ഇന്ത്യയുടെ പ്രകടനം തന്നെ അമ്പരപ്പിച്ചതായി സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ലഞ്ചിനു ശേഷം കളി പുനരാരംഭിപ്പോള്‍ എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെക്കൊണ്ട് വിരാട് കോലി ബൗള്‍ ചെയ്യിക്കാതിരുന്നത് ദുരൂഹത പോലെയാണ് എനിക്കു തോന്നിയത്. ഈ ടെസ്റ്റില്‍ ഇനി വിജയിക്കാന്‍ പോവുന്നില്ലെന്ന ചിന്താഗതിയോടെയായിരുന്നു ബ്രേക്കികിനു ശേഷം ഇന്ത്യ കളിച്ചതെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.

 ഫീല്‍ഡിങ് ക്രമീകരണം

ഫീല്‍ഡിങ് ക്രമീകരണം

വിരാട് കോലിയുടെ ചില ഫീല്‍ഡിങ് ക്രമീകരണത്തെയും സുനില്‍ ഗവാസ്‌കര്‍ ചോദ്യം ചെയ്തു. ആര്‍ അശ്വിനു വേണ്ടിയൊരുക്കിയ ഫീല്‍ഡിങ് ക്രമീകരണം ശരിയായിരുന്നില്ല. വളരെ എളുപ്പത്തില്‍ അപ്പോള്‍ സിംഗിളുകള്‍ ലഭിച്ചിരുന്നു. അഞ്ചു ഫീല്‍ഡര്‍മാരെയാണ് ഡീപ്പില്‍ കോലി നിര്‍ത്തിയത്. ബാറ്റര്‍മാര്‍ റിസ്‌കെടുത്ത് ഷോട്ട് കളിക്കട്ടെയെന്ന കണകൂട്ടലായിരുന്നു അദ്ദേഹത്തിന്. അവരെ പുറത്താക്കാനുള്ള ഒരേയൊരു വഴിയും ഇതു തന്നെയാണെന്നും കോലി മനസ്സില്‍ ഉറപ്പിച്ചിരുന്നതായും ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

സൗത്താഫ്രിക്കയെ പ്രശംസിച്ചു

സൗത്താഫ്രിക്കയെ പ്രശംസിച്ചു

സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനത്തെ സുനില്‍ ഗവാസ്‌കര്‍ പ്രശംസിക്കുകയും ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയെ വളരെ നന്നായി നേരിടാന്‍ അവര്‍ക്കായെന്നും അദ്ദേഹം നിരീക്ഷിച്ചു.
പിച്ച് ബാറ്റിങിന് അത്ര മികച്ചതായിരുന്നില്ല. പക്ഷെ സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ ഇവിടെ കാണിച്ച ക്ഷമയും പ്രകടനവുമെല്ലാം പ്രശംസനീയമാണ്. അവരുടെ ടീമിന്റെ സവിശേഷതയാണ് ഇതു കാണിക്കുന്നതെന്നും ഗവാസ്‌കര്‍ പ്രശംസിച്ചു.
കീഗന്‍ പീറ്റേഴ്‌സനായിരുന്നു സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. മൂന്നു ഫിഫ്റ്റുകള്‍ അദ്ദേഹം പരമ്പരയില്‍ നേടി. ഇവയില്‍ രണ്ടെണ്ണം മൂന്നാം ടെസ്റ്റിലുമായിരുന്നു. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടെംബ ബവുമ എന്നിവരും ബാറ്റിങില്‍ നിര്‍ണായക റോളികള്‍ വഹിച്ചിരുന്നു. പീറ്റേഴ്‌സനാണ് മൂന്നാം ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചായത്. കൂടാതെ പരമ്പരയുടെ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

 തൂത്തുവാരുമെന്നു പ്രതീക്ഷിച്ചു

തൂത്തുവാരുമെന്നു പ്രതീക്ഷിച്ചു

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആധികാരികമായി ജയിച്ചു കയറിയപ്പോള്‍ സൗത്താഫ്രിക്കയ്ക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നായിരുന്നു കരുതിയത്. പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സൗത്താഫ്രിക്കന്‍ ബാറ്റിങിന്റെ ദൗര്‍ബല്യവും നോര്‍ക്കിയയുടെ അഭാവവുമായിരുന്നു ഇതിനു കാരണം. ഇന്ത്യയെ സംബനവ്ധിച്ച് വലിയൊരു പ്ലസ് തന്നെയായിരുന്നു ഇത്.
പരിചയസമ്പത്ത് കുറഞ്ഞ ബൗളര്‍മാരായിരുന്നു സൗത്താഫ്രിക്കന്‍ നിരയിലുണ്ടായിരുന്നത്. ഡുവാന്‍ ഒലിവിയര്‍ ടീമിലേക്കു മടങ്ങിയെത്തിയ താരമാണ്. കാഗിസോ റബാഡയാവും ഇന്ത്യക്കു ഏക വെല്ലുവിളിയെന്നാണ് കരുതിയത്. ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച പ്രകടനം നടത്തുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. പരീക്ഷിക്കുന്ന പിച്ച് തന്നെയായിരുന്നു ഇവിടുത്തേത്. എങ്കിലും ഇന്ത്യന്‍ ബാറ്റിങിന് അതു ഒരുപാട് വെല്ലുവിളിയാവില്ലെന്നായിരുന്നു കണക്കുകൂട്ടിയതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 15, 2022, 13:00 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X