വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ഇനിയുമെന്ത് ചെയ്യണം? ഏകദിനത്തിലെ കണക്കുകള്‍ സൂപ്പര്‍!

36 റണ്‍സാണ് ആദ്യ ഏകിദനത്തില്‍ താരം നേടിയത്

sanju

സഞ്ജു സാംസണിനെപ്പോലെ നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ ലോക ക്രിക്കറ്റില്‍ മറ്റാരെങ്കിലും ഉണ്ടാവുമോ? ഇല്ലെന്നു തന്നെ പറയേണ്ടിവരും. ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിനു ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ സ്ഥാനമുറപ്പില്ലെന്നത് തീര്‍ച്ചയായും നിരാശാജനകം തന്നെയാണ്.

Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

ഈ വര്‍ഷം ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു തന്റെ സാന്നിധ്യമറിയിച്ചിരു്ന്നു. മുന്‍ വര്‍ഷങ്ങളില്‍ താരത്തിനെതിരായ പ്രധാന പരാതി അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നുവെന്നതായിരുന്നു. പക്ഷെ 2022ല്‍ ഈ പോരായ്മയും സഞ്ജു നികത്തിയിരിക്കുകയാണ്. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതു വളരെ മികച്ചതാണെന്നു കണക്കുകള്‍ പറയുന്നു.

ഏകദിന കരിയര്‍

ഏകദിന കരിയര്‍

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി 11 മല്‍സരങ്ങളില്‍ സഞ്ജു സാംസണ്‍ ഇതിനകം കളിച്ചിട്ടുണ്ട്. പക്ഷെ 10 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്യാനായത്. ഇവയില്‍ നിന്നും 66.2 ശരാശരിയില്‍ 104.76 സ്‌ട്രൈക്ക് റേറ്റോടെ 330 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഈ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിനത്തില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 25 ബൗണ്ടറികളും 15 സിക്‌സറുകളും സഞ്ജു ഏകദിനത്തില്‍ ഇതിനകം നേടിക്കഴിഞ്ഞു.

Also Read: രാഹുലിന് ആവശ്യത്തിന് അവസരം നല്‍കി, ലോകകപ്പില്‍ ഗില്‍ മതി- ഡാനിഷ് കനേരിയ

ശ്രേയസിനൊപ്പം മികച്ച കൂട്ടുകെട്ട്

ശ്രേയസിനൊപ്പം മികച്ച കൂട്ടുകെട്ട്

ന്യസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെയാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. 33ാം ഓവറില്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെ നഷ്ടമായതോടെ ഇന്ത്യ നാലിന് 160ലേക്കു വീണിരുന്നു.
പക്ഷെ ആറാമനായി ക്രീസിലെത്തിയ സഞ്ജു യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കൂളായിട്ടാണ് ബാറ്റ് ചെയ്തത്. ശ്രേയസ് അയ്യര്‍ക്കൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടുമായി അദ്ദേഹം ടീമിനെ കരകയറ്റി. 160ല്‍ ഒരുമിച്ച് ഇരുവരും 254ലാണ് വേര്‍പിരിഞ്ഞത്. അവസാന ഓവറുകളില്‍ സ്‌കോറിങിനു വേഗം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സഞ്ജു പുറത്താവുന്നത്. 38 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ബൗണ്ടറികളോടെയാണ് 36 റണ്‍സിലെത്തിയത്.

Also Read: IND vs NZ 2022: റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! തടിയും കുറയ്ക്കട്ടെ- തുറന്നടിച്ച് കനേരിയ

307 റണ്‍സ് വിജയലക്ഷ്യം

307 റണ്‍സ് വിജയലക്ഷ്യം

ആദ്യ ഏകദിനത്തില്‍ 307 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിനു 306 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ ഫിഫ്റ്റികള്‍ നേടി.
80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 76 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (72), ശുഭ്മാന്‍ ഗില്‍ (50) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സഞ്ജു 36 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താവാതെ 16 ബോളില്‍ 37 റണ്‍സ് വാരിക്കൂട്ടി. ഇതാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍),ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, ഫിന്‍ അലെന്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.

Story first published: Friday, November 25, 2022, 12:33 [IST]
Other articles published on Nov 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X