രാഹുലിന് ആവിശ്യത്തിന് അവസരം നല്‍കി, ലോകകപ്പില്‍ ഗില്‍ മതി- ഡാനിഷ് കനേരിയ

കറാച്ചി: 2023ലെ ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കം ഇന്ത്യക്ക് കിവീസ് പരമ്പര മുതല്‍ നടത്തേണ്ടതായുണ്ട്. കരുത്തരുടെ നിരയായ ഇന്ത്യയുടെ ഐസിസി ട്രോഫികളിലെ സമീപകാല പ്രകടനങ്ങളൊന്നും അഭിമാനിക്കാവുന്നതല്ല. 2021ലെ ടി20 ലോകകപ്പിലും 2022ലെ ടി20 ലോകകപ്പിലും കപ്പിലേക്കെത്താനാവാത്ത ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പില്‍ കിരീടം നേടുകയെന്നത് അഭിമാന പ്രശ്‌നാണ്.
ഇന്ത്യക്ക് താരക്ഷമാമില്ലെങ്കിലും ആരെയൊക്കെ പരിഗണിക്കും ആരെയൊക്കെ നിലനിര്‍ത്തുമെന്നത് വലിയ ചോദ്യമായി തുടരുന്നു. പല സീനിയര്‍ താരങ്ങളുടെയും പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. അതുകൊണ്ട് തന്നെ ഇന്ത്യ ടീമില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. 2023ലെ ലോകകപ്പില്‍ ഓപ്പണറായി രോഹിത് ശര്‍മക്കൊപ്പം ആരെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍ വേണ്ട ശുബ്മാന്‍ ഗില്‍ മതിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

ശുബ്മാന്‍ പ്രതിഭയുള്ള താരം
2023ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കേണ്ടതായുണ്ട്. മികച്ച താരമാണവന്‍. രോഹിത് ശര്‍മ ഏകദിനത്തില്‍ നായകനായും ഓപ്പണറായും തുടരുമ്പോള്‍ പിന്തുണ നല്‍കാന്‍ മികച്ച താരങ്ങളെ അത്യാവശ്യമാണ്. കെ എല്‍ രാഹുലിന് ഇതിനോടകം നിരവധി അവസരം നല്‍കി. എന്നാല്‍ വലിയൊരു പ്രകടനം നടത്തിയില്ല. സ്ഥിരതയില്ലാത്ത താരമാണ് രാഹുല്‍. എന്നാല്‍ ഗില്ലും ശ്രേയസും സഞ്ജു സാംസണുമെല്ലാം സ്ഥിരതയോടെ കളിക്കുന്നു. ഇവര്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു-കനേരിയ പറഞ്ഞു.
Also Read: IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

ഓപ്പണിങ്ങില്‍ തിളങ്ങുന്നു
ഇന്ത്യ ഇതിനോടകം ടെസ്റ്റിലും ഏകദിനത്തിലും ഓപ്പണിങ് സ്ഥാനം ഗില്ലിന് നല്‍കിയപ്പോള്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യക്കായി 11 ടെസ്റ്റില്‍ നിന്ന് 579 റണ്‍സും 12 ഏകദിനത്തില്‍ നിന്ന് 579 റണ്‍സും ഗില്‍ നേടി. ഏകദിനത്തില്‍ 57ന് മുകളിലാണ് ഗില്ലിന്റെ ശരാശരി. ക്ലാസിക് ശൈലിയോടെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഗില്‍. ശിഖര്‍ ധവാന്റെ പ്രകടനം മോശമായാല്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടേണ്ട താരമാണ് ഗില്‍.

രാഹുല്‍ വേണ്ട
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. അനുഭവസമ്പന്നനായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും മിടുക്കനാണ്. എന്നാല്‍ ഇത് ഐപിഎല്ലില്‍ മാത്രമാണ്. ദേശീയ ജഴ്‌സിയിലേക്ക് വരുമ്പോള്‍ രാഹുലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. സമീപകാലത്തായി പരിക്ക് വേട്ടയാടുന്ന രാഹുലിന് തൊട്ടതെല്ലാം പിഴക്കുന്നു. അവസാന ടി20 ലോകകപ്പില്‍ രാഹുല്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ മികച്ച പകരക്കാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. അതിന് യോഗ്യന്‍ ശുബ്മാന്‍ ഗില്ലാണ്.

ക്യാപ്റ്റന്‍ ഹര്‍ദിക് അടിപൊളി
രോഹിത് ശര്‍മ ഒരിക്കലും മോശം നായകനല്ല. എന്നാല്‍ ചില ഉന്മേഷവും ആക്രമണോത്സകതയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് നഷ്ടമാവുന്നു. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യക്കത് ഉണ്ടായിരുന്നു. സൂര്യകുമാര്‍ യാദവിനെപ്പോലുള്ള താരങ്ങള്‍ കളിക്കുന്ന ടീമാകുമ്പോള്‍ അത്തരത്തിലുള്ള ആക്രമണോത്സകത ടീം കാട്ടണം. ഹര്‍ദിക് സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ള ക്യാപ്റ്റനാണ്. മികച്ച രീതിയില്‍ ടീമിനെ നയിക്കും. ഭാവിയില്‍ ഇന്ത്യയുടെ ടി20 ടീമിനെ നന്നായി നയിക്കാന്‍ അവന് തീര്‍ച്ചയായും സാധിക്കും- കനേരിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത്
ഇന്ത്യന്‍ ടീം വലിയ പൊളിച്ചെഴുത്തിന് തയ്യാറെടുക്കുകയാണ്. ജനുവരിയില്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. രോഹിത്തിനെ ഏകദിന, ടെസ്റ്റ് നായകനാക്കി ഒതുക്കുമ്പോള്‍ ടി20യില്‍ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയേക്കും. രോഹിത് നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സമീപകാലത്ത് ഒട്ടും ഫോമിലല്ല. അതുകൊണ്ട് തന്നെ ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications