IND vs IRE: സഞ്ജു കളിക്കുമോ, ആദ്യ ടി20യില്‍ ആരൊക്കെ? നിര്‍ണായക സൂചന നല്‍കി ഹാര്‍ദിക്

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറിലാദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ്. ഞായറാഴ്ച രാത്രി അയര്‍ലാന്‍ഡുമായി നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക ഹാര്‍ദിക്കിനു കീഴിലാണ്. ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള കന്നി സീസണില്‍ തന്നെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിടാന്‍ അദ്ദേഹത്തിനായിരുന്നു. ഇനി ദേശീയ ടീമിനൊപ്പവും ഇതേ മാജിക്ക് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദിക്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി ഒമ്പതു മണിക്കാണ് ആദ്യ ടി20 മല്‍സരം ആരംഭിക്കുന്നത്. സോണിയുടെ വിവിധ ചാനലുകളിലും സോണി ലിവ് ആപ്പിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണും അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ടി20യിലെ പ്ലെയിങ് ഇലവനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ നിര്‍ണായക സൂചനകള്‍ നല്‍കിയിരിക്കുകയാണ് ഹാര്‍ദിക്.

മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠി, ഫാസ്റ്റ് ബൗളര്‍മാരായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കെതിരേ ഈ പരമ്പരയിലൂടെ ഇന്ത്യന്‍ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയിലാണ് ഉമ്രാനും അര്‍ഷ്ദീപും ആദ്യമായി ദേശീയ ടീമിലെത്തിയത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചിരുന്നില്ല. ത്രിപാഠിയാവട്ടെ ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്.

യുവതാരങ്ങള്‍ക്കു അവസരം നല്‍കാന്‍ തീര്‍ച്ചയായും തങ്ങള്‍ ആഗ്രഹിക്കുന്നതായി ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. ഇതോടെ ചിലര്‍ക്കു അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

ഏറ്റവും മികച്ച ഇലവനെ തന്നെ ഇറക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ചിലര്‍ക്കു അരങ്ങേറാനുള്ള സൗഹചര്യം കൂടിയുണ്ടാവാനിടയുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു.

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

സൗത്താഫ്രിക്കയ്‌ക്കെതിരേ അഞ്ചു ടി20കളിലും ഒരേ ഇലവനെയായിരുന്നു കോച്ച് രാഹുല്‍ ദ്രാവിഡ് ഇറക്കിയത്. അയര്‍ലാന്‍ഡില്‍ ടീമിനെ പരിശീലിപ്പിക്കുന്ന വിവിഎസ് ലക്ഷ്മണും ഇതു തന്നെ പിന്തുടരാനാണ് സാധ്യത. ഒരേ തീവ്രത നിലനിര്‍ത്തുകയന്നത് ഉറപ്പ് വരുത്തിയേ തീരൂ. മാനസികമായ കരുത്തും ഇതിന്റെ ഭാഗമാണ്. വേഗത്തില്‍ രണ്ടു ഗെയിമുകളില്‍ കളിക്കുകയെന്നത് എളുപ്പമല്ല. രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത സംസ്‌കാരം നിലനിര്‍ത്തുന്നതിനെക്കുറിച്ച് കോച്ചും (ലക്ഷ്മണ്‍) സംസാരിച്ചിരുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി.

വീരൂ ഇങ്ങനെ തല്ലരുത്! ഒരോവറില്‍ 26 റണ്‍സ്- ബൗളറെ ഓര്‍മയുണ്ടോ?

പല സീനിയര്‍ താരങ്ങളുമില്ലെങ്കിലും വളരെ ശക്തമായ ടീമിനെയാണ് അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയച്ചിരിക്കുന്നത്. അയര്‍ലാന്‍ഡിനെ വിലകുറച്ച് കാണാനും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗം കൂടിയാണ് ഇന്ത്യക്കു ഈ പരമ്പര.

ലോകകപ്പ് ഫൈനല്‍ പോലെ ഓരോ മല്‍സരവും നമുക്ക് കളിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ആരെയാണ് നേരിടുന്നത് എന്നതില്‍ പ്രസക്തിയില്ല. ഏറ്റവും പ്രധാനപ്പെട്ടവരെന്ന നിലയിലായിരിക്കണം ഓരോ ടീമിനെയും നേരിടേണ്ടതെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 25, 2022, 20:19 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X