IND vs ENG: അഞ്ചാം ടെസ്റ്റില്‍ ആരു വിജയിക്കും? പ്രവചനവുമായി മോയിന്‍ അലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പരമ്പരയിലെ മാറ്റി വയ്ക്കപ്പെട്ട ടെസ്റ്റാണ് നാളെ ആരംഭിക്കാനിരിക്കുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?

കഴിഞ്ഞ വര്‍ഷത്തെ പരമ്പരയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരുടീമുകള്‍ക്കും പുതിയ ക്യാപ്റ്റന്‍മാരും കോച്ചുമാരുമാണുള്ളത്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ നാലാമത്തെ മാത്രം ടെസ്റ്റ് പരമ്പരയാണിത്. നാട്ടില്‍ വച്ച് ന്യൂസിലാന്‍ഡ്, ശ്രീലങ്കയ്‌ക്കെതിരേ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കൈവിടേണ്ടി വരികയും ചെയ്തു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ ടെസ്റ്റ് പരമ്പര കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചിരുന്നെങ്കില്‍ ഇന്ത്യ പരമ്പര നേടുമായിരുന്നുവെന്ന് മോയിന്‍ അലി അഭിപ്രായപ്പെട്ടു. നാല്- അഞ്ച് ആഴ്ചകള്‍ക്കു മുമ്പാണ് എഡ്ബാസ്റ്റണ്‍ ടെസ്റ്റിനെക്കുറിച്ച് നിങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമെന്നു ഞാന്‍ പറയുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ കരുതുന്നത് വിജയം ഇംഗ്ലണ്ടിനായിരിക്കുമെന്നാന്നാണെന്നു അലി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ കളിച്ച ശേഷമായിരുന്നു അഞ്ചാം ടെസ്റ്റില്‍ കളിക്കാനിരുന്നത്. പക്ഷെ ഇത്തവണ ഒരു പരിശീലന മല്‍സരവും നെറ്റ് സെഷനുകളും മാത്രമേ ഇന്ത്യക്കുണ്ടായുള്ളൂ. അതിനാല്‍ തന്നെ ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടാണ് ഫേവറിറ്റുകള്‍. കാരണം ന്യൂസിലാന്‍ഡിനെതിരേ തുടര്‍ച്ചയായ മൂന്നു ടെസ്റ്റ് വിജയങ്ങള്‍ നേടിയാണ് അവര്‍ ഇറങ്ങുന്നത്.

IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

മാത്രമല്ല കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ട് കളിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ മാനസികാവസ്ഥ മാറിക്കഴിഞ്ഞു, മാത്രമല്ല വളരെ പോസിറ്റീവായ ക്രിക്കറ്റാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് കടുപ്പം തന്നെയായിരിക്കും. വളരെ മികച്ച ബൗളിങ് ലൈനപ്പാണ് ഇന്ത്യയുടേതെന്നും മോയിന്‍ അലി വിലയിരുത്തി.

രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ഓപ്പണിങ് കോമ്പിനേഷന്റെ അഭാവവും ഇന്ത്യക്കു ഈ ടെസ്റ്റില്‍ തിരിച്ചടിയാവുമെന്നു മോയിന്‍ അലി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ടെസ്റ്റ് പരമ്പരയില്‍ രണ്ടു പേരും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇരുവരും ഇത്തവണയില്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയാണ്.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

കഴിഞ്ഞ തവണ ഭൂരിഭാഗം ഇന്നിങ്‌സുകളിലും രോഹിത്- രാഹുല്‍ ജോടി ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയിരുന്നു. ന്യൂബോള്‍ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കു സാധിച്ചു. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ട് തന്നെയാണ് ഈ ടെസ്റ്റിലെ ഫേവറിറ്റുകളെന്നു ഉറപ്പിക്കാമെന്നും അലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ വര്‍ഷത്തെ നാലാം ടെസ്റ്റിനു ശേഷം മോയിന്‍ അലി ഈ ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹം തന്റെ വിരമിക്കല്‍ പിന്‍വലിച്ച് ടെസ്റ്റിലേക്കു മടങ്ങിവന്നിരിക്കുകയാണ്. തന്റെ ഈ തീരുമാനത്തിനു കാരണം പുതിയ ഇംഗ്ലീഷ് കോച്ചായ ബ്രെന്‍ഡന്‍ മക്കെല്ലമാണെന്നു അലി വെളിപ്പെടുത്തി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഞാന്‍ മക്കെല്ലത്തോടൊപ്പം കളിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ അന്നു നല്ല സൗഹൃദവുമുണ്ടായിരുന്നു. ഇംഗ്ലണ്ട് കോച്ചായി ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. ടെസ്്റ്റ് ക്രിക്കറ്റില്‍ ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടോയെന്നു ചോദിക്കുകയായിരുന്നു. വളരെ രസകരമായിരിക്കും അതെന്നു പറയുകയും ചെയ്തു. നേരത്തേ ജോ റൂട്ട് ക്യാപ്റ്റനും സില്‍വര്‍വുഡ് കോച്ചുമായിരുന്നപ്പോള്‍ അത്ര രസകമായിരുന്നില്ല കാര്യങ്ങള്‍. ഇതാണ് മക്കെല്ലം കോച്ചായ ശേഷം സ്‌റ്റോക്‌സിന്റെയും മാനസികാവസ്ഥ മാറ്റിയതെന്നു ഞാന്‍ കരുതുന്നു. ഞാന്‍ കളിക്കാന്‍ ഇഷ്ടപ്പെുന്ന ശൈലിയിലുള്ള ക്രിക്കറ്റാണ് ഇപ്പോഴത്തെ ടീം കാഴ്ചവയ്ക്കുന്നതെന്നും അലി പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 30, 2022, 11:29 [IST]
Other articles published on Jun 30, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X