വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യ പരമ്പര നേട്ടം സ്വപ്‌നം കണ്ടെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനം കണ്ടതോടെ ഇന്ത്യയുടെ പ്രതീക്ഷകളുടെ ഗ്രാഫ് താഴോട്ടിറങ്ങി

1

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം ഉച്ചവരെ നിറഞ്ഞുനിന്നത് ഇന്ത്യന്‍ താരങ്ങളുടെ ചിരിയായിരുന്നു. ആതിഥേയര്‍ക്കെതിരേ 132 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുകയും ഇംഗ്ലണ്ടിന് മുന്നില്‍ 378 റണ്‍സ് വിജയലക്ഷ്യം വെക്കുകയും ചെയ്തതോടെ ഇന്ത്യ സജീവ വിജയ പ്രതീക്ഷയിലായിരുന്നു. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യ പരമ്പര നേട്ടം സ്വപ്‌നം കണ്ടെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനം കണ്ടതോടെ ഇന്ത്യയുടെ പ്രതീക്ഷകളുടെ ഗ്രാഫ് താഴോട്ടിറങ്ങി.

തല്ലിത്തകര്‍ത്ത ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 259 റണ്‍സെന്ന മികച്ച നിലയിലാണ് ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ 119 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടത്. അര്‍ധ സെഞ്ച്വറിയോടെ ജോ റൂട്ടും (76) ജോണി ബെയര്‍സ്‌റ്റോയും (72) ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്. വന്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്ക് എവിടെയാണ് പിഴച്ചത്?. പരിശോധിക്കാം.

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

കൈവിട്ട ക്യാച്ചുകള്‍ തിരിച്ചടിയായി

കൈവിട്ട ക്യാച്ചുകള്‍ തിരിച്ചടിയായി

ഫീല്‍ഡിങ്ങില്‍ വലിയ മികവ് കാട്ടുന്ന ടീമാണ് ഇന്ത്യ. ടെസ്റ്റില്‍ ഫീല്‍ഡിങ് മികവിന് വലിയ പ്രധാന്യമാണുള്ളത്. ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ അത് മത്സരഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കും. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ഫീല്‍ഡിങ് പിഴവുകള്‍ സംഭവിച്ചത് വലിയ തിരിച്ചടിയായി. ആദ്യ ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സിനെ രണ്ട് തവണ കൈവിട്ട ശേഷമാണ് ഇന്ത്യ പുറത്താക്കിയത്.

2

രണ്ടാം ഇന്നിങ്‌സില്‍ ജോണി ബെയര്‍സ്‌റ്റോയെ ഹനുമ വിഹാരിയും കൈവിട്ട് കളഞ്ഞു. 38ാം ഓവറിലാണ് സംഭവം. എഡ്ജില്‍ തട്ടി സ്ലിപ്പിലേക്കെത്തിയ പന്തിനെ പിടിക്കാന്‍ വിഹാരിക്കാവശ്യമായില്ല. ഈ പന്ത് ബൗണ്ടറിയും പോയി. ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറിയോടെ ഇപ്പോഴും ക്രീസില്‍ തുടരുന്നു.

ഇന്ത്യയുടെ അമിത ആത്മവിശ്വാസം

ഇന്ത്യയുടെ അമിത ആത്മവിശ്വാസം

ഇന്ത്യയുടെ അമിത ആത്മവിശ്വാസവും തിരിച്ചടിയായി. 350ന് മുകളില്‍ വിജയലക്ഷ്യം ഉയര്‍ത്തിയതോടെ ഇന്ത്യ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വലിയ ആത്മവിശ്വാസം കാട്ടിയത് ഇന്ത്യക്ക് തന്നെ വിനയായി മാറി. ഇത്തരമൊരു പ്രത്യാക്രമണം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയാം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ എവിടെ പന്തെറിയണമെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ മറന്നു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാനായില്ല. ആക്രമണോത്സകത കാട്ടാനോ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനോ ഇന്ത്യക്ക് സാധിക്കാതെ പോയത് അമിത ആത്മവിശ്വാശം കാരണമാണെന്ന് പറയാം. ഇന്ത്യക്ക് ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് ഇംഗ്ലണ്ട് നല്‍കിയത്.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

പിച്ച് ചതിച്ചാശാനേ...

പിച്ച് ചതിച്ചാശാനേ...

ഇന്ത്യക്ക് അപ്രതീക്ഷിതമായി കിട്ടിയ പണി പിച്ചിലാണ്. ആദ്യ മൂന്ന് ദിവസവും ബൗളര്‍മാര്‍ക്ക് സ്വിങ്ങും ബൗണ്‍സും പേസും ലഭിച്ചിരുന്നെങ്കിലും നാലാം ദിനം പിച്ച് കൂടുതല്‍ ഫ്‌ളാറ്റായി. ഇതോടെ ആതിഥേയര്‍ക്ക് ബാറ്റിങ് കൂടുതല്‍ എളുപ്പമായി. അവരത് കൃത്യമായി മുതലാക്കുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കത് മുതലാക്കാന്‍ സാധിച്ചതുമില്ല. പന്തിന് വലിയ ചലനം ഇല്ലാതെ വന്നതോടെ ബെയര്‍സ്‌റ്റോയെപ്പോലുള്ള വമ്പനടിക്കാര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ അല്‍പ്പം കൂടി മികവ് കാട്ടേണ്ടിയിരുന്നുവെന്ന് തോന്നുന്നു.

നാലാം ദിനം മുഴുവന്‍ ബാറ്റ് ചെയ്യണമായിരുന്നു

നാലാം ദിനം മുഴുവന്‍ ബാറ്റ് ചെയ്യണമായിരുന്നു

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 132 റണ്‍സിന്റെ ലീഡ് നേടാനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. 300ന് മുകളില്‍ വിജയലക്ഷ്യം തന്നെ ധാരാളമെന്ന മുന്‍ധാരണ ഇന്ത്യക്കുണ്ടായി എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെയാണ് ഉച്ചക്കുള്ളില്‍ ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ച് ഇംഗ്ലണ്ടിന് ബാറ്റ് ചെയ്യാന്‍ അവസരമൊരുക്കിയത്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

6

അഞ്ചാം മത്സരത്തിലെ ജയത്തേക്കാളുപരി ഇന്ത്യക്ക് പരമ്പര നേട്ടമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ നാലാം ദിനം മുഴുവന്‍ ബാറ്റ് ചെയ്ത് അവസാന ദിനത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനിറക്കുന്നതായിരുന്നു കൂടുതല്‍ നന്നാവുക. ഇതിപ്പോള്‍ ഇംഗ്ലണ്ട് അനായ ജയം നേടി പരമ്പര സമനില പിടിക്കുന്ന സാഹചര്യമാണുള്ളത്.

ബാറ്റിങ് ഓഡര്‍ പാളി

ബാറ്റിങ് ഓഡര്‍ പാളി

ഇന്ത്യ മൂന്നാം നമ്പറില്‍ ഹനുമ വിഹാരിക്ക് പകരം ശ്രേയസ് അയ്യരെ പരിഗണിക്കണമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലടക്കം ടോപ് ഓഡറിലാണ് ശ്രേയസ് തിളങ്ങിയത്. വിഹാരി നേരത്തെ തന്നെ ഇന്ത്യക്കായി മധ്യനിരയില്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ വിഹാരിയെ മധ്യനിരയില്‍ തന്നെ കളിപ്പിക്കുകയും ശ്രേയസിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ബാറ്റിങ്ങില്‍ അല്‍പ്പം കൂടി മികവ് കാട്ടാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നു. രണ്ട് പേര്‍ക്കും രണ്ട് ഇന്നിങ്‌സിലും തിളങ്ങാനായില്ല.

Story first published: Tuesday, July 5, 2022, 11:31 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X