For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടി20 വിട്ടേക്ക്, വരുണിനെ പറപ്പിക്കും!! മുന്നറിയിപ്പുമായി കെപി, പറഞ്ഞത് ഈ കാരണം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സന്‍. കഴിഞ്ഞ ടി20 പരമ്പരയില്‍ ഇംഗ്ലീഷ് ടീമിന്റെ അന്തകനായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന ടീമിലേക്കു ഇന്ത്യ പുതുതായി ചേര്‍ത്തിരിക്കുകയാണ്. 14 വിക്കറ്റുകളുമായി ടി20യില്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച വരുണിനെ ഏകദിനത്തിലും ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്.

ടി20യില്‍ തങ്ങള്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഏകദിത്തില്‍ വരുണിനെ ഭയമില്ലെന്നാണ് പീറ്റേഴ്‌സന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. നാഗ്പൂരിലാണ് പകലും രാത്രിയുമായി ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം നടക്കാനിരിക്കുന്നത്. ടി20 പരമ്പര 4-1നു സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ഇനി ഏകദിനത്തിലും വിജയമാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

KEVIN PIETERSEN

വരുണിനെ നേരിടും

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇംഗ്ലണ്ട് ടീം കൂടുതല്‍ നന്നായി നേരിടുമെന്നാണ് കെവിന്‍ പീറ്റേഴ്‌സന്റെ വിലയിരുത്തല്‍. ഏകദിനത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കും.

കാരണം ഏകദിനത്തില്‍ അദ്ദേഹത്തെ നേരിടാന്‍ ബാറ്റര്‍മാര്‍ക്കു ക്രീസില്‍ കൂടുതല്‍ സമയം ലഭിക്കും. ഇതു ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റാണ്. ടി20യിലേതു പോലെ എല്ലാ ബോളുകളും പ്രധാനപ്പെട്ടതല്ല. വരുണിനെ ഏകദിന ടീമിലേക്കു കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കം മഹത്തായ തീരുമാനമാണെന്നു താന്‍ കരുതുന്നതായും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

പ്രശംസിച്ച് അശ്വിനും

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലേക്കു വരുണ്‍ ചക്രവര്‍ത്തിയെ ഇപ്പോള്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ പ്രശംസിച്ചിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ടീം മാനേജ്‌മെന്റിനെ അദ്ദേഹം അഭിനന്ദിച്ചത്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ അന്തിമ സ്‌ക്വാഡില്‍ വരുണ്‍ ചക്രവര്‍ത്തിക്കു ഇടമുണ്ടാവുമോയെന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്. അവന്‍ ടീമില്‍ ഉള്‍പ്പെടാനുളള ഒരു സാധ്യതയുണ്ടെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.

VARUN CHAKRAVARTHY

വരുണ്‍ ചാംപ്യന്‍സ് ട്രോഫി ടീമിലെത്തുമെന്നു എന്റെ മനസ്സ് പറയുന്നു. മുഴുവന്‍ ടീമുകളും അവരുടെ പ്രാഥമിക സ്‌ക്വാഡിനെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ വരുണിന് ഇനിയും സാധ്യതയുണ്ട്. അവനെ ടീമിലേക്കു തിരഞ്ഞെടുത്തേക്കുകയും ചെയ്യുമെന്നും അശ്വിന്‍ വ്യക്തമാക്കി.

അതേസമയം, ടി20 പരമ്പരയില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും വേറിട്ടു നിര്‍ത്തിയത് വരുണിന്റെ സാന്നിധ്യമായിരുന്നു. അത്ര മാത്രം ഇംപാക്ടാണ് അദ്ദേഹം പരമ്പരയിലുണ്ടാക്കിയത്. 7.66 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലാണ് അദ്ദഹം 14 വിക്കറ്റുകള്‍ കടപുഴക്കിയത്. ഒരു ഫൈഫറും ഇതിലുള്‍പ്പെടും. മൂന്നാം ടി20യില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് വരുണ്‍ അഞ്ചു പേരെ മടക്കിയത്. ടി20 കരിയറില്‍ താരത്തിന്റെ രണ്ടാമത്തെ ഫൈഫര്‍ കൂടിയായിരുന്നു ഇത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങളില്‍ മാത്രം), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനത്തില്‍ മാത്രം), വരുണ്‍ ചക്രവര്‍ത്തി.

Story first published: Wednesday, February 5, 2025, 13:14 [IST]
Other articles published on Feb 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+