വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സന്നാഹത്തിലും നിരാശപ്പെടുത്തി പുജാര, സ്റ്റംപ് ഔട്ടായി, കരിയറില്‍ ഇത് രണ്ടാം തവണ

ഡുര്‍ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരം കളിക്കുകയാണ് ഇന്ത്യന്‍ ടീം. കൗണ്ടി 11നെതിരായ മൂന്ന് ദിന സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനായി ഇറങ്ങിയ മത്സരത്തില്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന നിലയിലാണ്.

പുജാര

രോഹിത് ശര്‍മ (9),ചേതേശ്വര്‍ പുജാര (21),ഹനുമ വിഹാരി (24) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ (101),രവീന്ദ്ര ജഡേജ (75) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. തുടര്‍ച്ചയായി മോശം ഫോമിലുള്ള പുജാരക്ക് കടുത്ത തിരിച്ചടി നല്‍കുന്നതാണ് സന്നാഹ മത്സരത്തിലെ പ്രകടനം.

എറിയോൻ നൈറ്റൺ:മട്ടിലും ഭാവത്തിലും വേഗത്തിലും ബോൾട്ടിന്റെ പിൻഗാമി,ടോക്കിയോയിൽ കരുതിയിരിക്കാം ഈ 17കാരനെ

പുജാര

മത്സരത്തില്‍ സ്റ്റംപ് ഔട്ടായാണ് പുജാര പുറത്തായത്. 47 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറിയടക്കം നേടിയ പുജാരയെ ജാക്ക് കാഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് റ്യൂവാണ് സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തായിരുന്ന പന്തിനെ മുന്നോട്ട് കയറി പ്രതിരോധിക്കാന്‍ ശ്രമിച്ച പുജാരക്ക് പിഴച്ചു. പന്ത് ടേണ്‍ ചെയ്തതോടെ കണക്ട് ചെയ്യാന്‍ പുജാരക്കായില്ല. ഇതോടെ സ്റ്റംപ് ഔട്ടായി പുറത്തായി.

പുജാര

കരിയറില്‍ ഇത് രണ്ടാം തവണയാണ് പുജാര സ്റ്റംപ് ഔട്ടിലൂടെ പുറത്താവുന്നതെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇംഗ്ലണ്ട് പരമ്പരയില്‍ പുജാരയുടെ സ്ഥാനത്തിന് തന്നെ ഭീഷണി ഉണ്ടാക്കുന്നതാണ് നിലവിലെ പ്രകടനം. അവസാന 20 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 26.35 ശരാശരിയില്‍ 527 റണ്‍സാണ് പുജാര നേടിയത്. ഒരു സെഞ്ച്വറി പോലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യക്ക് നേടാനായിട്ടില്ല. ഇന്ത്യയില്‍ കളിച്ച അവസാന ആറ് ഇന്നിങ്‌സില്‍ നിന്ന് 133 റണ്‍സ് മാത്രമാണ് പുജാര നേടിയത്. നാട്ടിലും വിദേശത്തും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രകടനം.

IND-SL: ബാറ്റിങ്ങിനിറങ്ങും മുമ്പ് ദ്രാവിഡ് എന്താണ് പറഞ്ഞത്?തുറന്ന് പറഞ്ഞ് ദീപക് ചഹാര്‍

പുജാര

ഇംഗ്ലണ്ട് പരമ്പരയില്‍ പുജാരയുടെ പകരക്കാരന്‍ വേണമെന്ന ആവിശ്യം നേരത്തെ തന്നെ ആരാധകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പുജാര തന്നെ മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. അമിത പ്രതിരോധം കാഴ്ചവെക്കുന്ന പുജാരയുടെ പ്രകടനം സഹതാരങ്ങള്‍ക്കും സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. ഇത് പരോക്ഷമായി കോലി വിമര്‍ശിച്ചിരുന്നു.

IND vs SL: എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഉയര്‍ന്ന സ്‌കോര്‍, ഇന്ത്യയുടെ ടോപ് ഫോറിനെ പരിചയപ്പെടാം

പുജാര

രാഹുല്‍ 150 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ സെഞ്ച്വറി നേടിയതോടെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജഡേജ 146 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സുമാണ് നേടിയത്. ജഡേജ തിളങ്ങിയത് സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കും. രണ്ട് സ്പിന്നര്‍മാരുമായി മുന്നോട്ട് പോയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേറ്റ തിരിച്ചടി ആവര്‍ത്തിക്കാനും സാധ്യതകളുണ്ട്. ജഡേജ വേണമോ ഹനുമ വിഹാരി വേണമോയെന്നത് കോലിയും രവി ശാസ്ത്രിയും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.

Story first published: Wednesday, July 21, 2021, 14:22 [IST]
Other articles published on Jul 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X