For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണിംഗ് വേണ്ട, സഞ്ജു കളിക്കേണ്ടത് ആ പൊസിഷനിൽ; സിഎസ്കെയിൽ അഴിച്ചുപണി? റെയ്‌നയുടെ മാസ്റ്റർ പ്ലാൻ പുറത്ത്!

2026 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ എവിടെ കളിക്കണം എന്ന കാര്യത്തിൽ തന്റെ വ്യക്തമായ നിലപാട് അറിയിച്ച് മുൻ താരം സുരേഷ് റെയ്‌ന. ലോകകപ്പിൽ ഓപ്പണറായി തിളങ്ങിയെങ്കിലും, സിഎസ്കെയിൽ സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങുന്നതാണ് ടീമിന് കൂടുതൽ ബാലൻസ് നൽകുക എന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. ജിയോ ഹോട്ട്‌സ്റ്റാറിൽ നടന്ന ചർച്ചയിലാണ് റെയ്‌ന ചെന്നൈയുടെ പുതിയ ബാറ്റിംഗ് ഓർഡറിനെക്കുറിച്ച് സംസാരിച്ചത്.

സഞ്ജു എന്തിന് മൂന്നാം നമ്പറിൽ?

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവർക്കെതിരെ തുടർച്ചയായി അർദ്ധസെഞ്ച്വറികൾ നേടി സഞ്ജു തകർപ്പൻ ഫോമിലാണെങ്കിലും, സിഎസ്കെയുടെ താൽപ്പര്യം മുൻനിർത്തി അദ്ദേഹം വൺ ഡൗണായി ഇറങ്ങണമെന്നാണ് റെയ്‌നയുടെ പക്ഷം. "റുതുരാജ് ഗെയ്‌ക്‌വാദും ആയുഷ് മാത്രെയും ചേർന്ന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണം. സഞ്ജു മൂന്നാം നമ്പറിൽ വന്നാൽ ഡെവാൾഡ് ബ്രെവിസിനെ നാലാമതായും ശിവം ദുബെയെ അഞ്ചാമതായും ഇറക്കാം. ഇത് ടീമിന് കൂടുതൽ കരുത്ത് നൽകും," റെയ്‌ന പറഞ്ഞു.

sanju-samson

സഞ്ജുവിന്റെ വർഷങ്ങളുടെ ക്യാപ്റ്റൻസി പരിചയസമ്പത്ത് മിഡിൽ ഓർഡറിനെ നയിക്കാൻ സഹായിക്കുമെന്നും, അനുഭവസമ്പത്തുള്ള ഒരു താരം മൂന്നാം നമ്പറിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും റെയ്‌ന കൂട്ടിച്ചേർത്തു.

ധോണിക്ക് പകരം സഞ്ജു കീപ്പറാവണം!

ബാറ്റിംഗ് ഓർഡറിന് പുറമെ, ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതലയും സഞ്ജു ഏറ്റെടുക്കണമെന്ന് റെയ്‌ന നിർദ്ദേശിച്ചു. ഇതിഹാസ താരം എം.എസ്. ധോണി ഇന്നിംഗ്‌സിന്റെ അവസാന രണ്ട് മൂന്ന് ഓവറുകളിൽ മാത്രമാകും കളിക്കാനെത്തുക എന്ന് കരുതുന്നതിനാൽ, വിക്കറ്റിന് പിന്നിൽ സഞ്ജു നിൽക്കുന്നതാകും ഉചിതം. ലോകകപ്പിൽ സഞ്ജു സൃഷ്ടിച്ച തരംഗം ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും റെയ്‌ന ഓർമ്മിപ്പിച്ചു.

രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായി രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് വഴിയാണ് സഞ്ജു സാംസൺ ചെന്നൈയിലെത്തിയത്. 177 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 4707 റൺസ് സഞ്ജുവിന്റെ സമ്പാദ്യത്തിലുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറികളും ഉൾപ്പെടുന്നു. രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് സഞ്ജു സാംസൺ. രാജസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുകൂടിയാണ് സഞ്ജു പടിയിറങ്ങുന്നത് എന്നത് ആർ.ആറിനും വലിയ പുതിയ പ്ലാനിങ്ങുകൾക്ക് വഴിവെക്കേണ്ട കാര്യമാണ്. പുതിയ ക്യാപ്റ്റൻ റിയാൻ പരാ​ഗിന്റെ നേതൃത്വത്തിൽ മാർച്ച് 30ന് ചെന്നൈക്കെതിരെ തന്നെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

ആരെയും മോഹിപ്പിക്കും വിധം ലോകകപ്പിൽ ബാറ്റ് ചെയ്ത ശേഷമാണ് സഞ്ജു ഐപിഎൽ വേദിയിലേക്ക് എത്തുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നായി 80 ആവറേജിൽ 321 റൺസാണ് സഞ്ജു ടി20 ലോകകപ്പിൽ നേടിയത്. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരവും സഞ്ജു തന്നെയാണ്.

Story first published: Saturday, March 14, 2026, 19:37 [IST]
Other articles published on Mar 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+