
രണ്ട് വിക്കറ്റും വീഴ്ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ എട്ടാം നമ്പറുകാരന്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. എട്ടാം നമ്പറിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും കൂടിയാണിത്. ഏകദിനത്തില്‍ ഇന്ത്യക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി കൂടുതല്‍ റണ്‍സ് നേടിയ നാല് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
IND-SL: ബാറ്റിങ്ങിനിറങ്ങും മുമ്പ് ദ്രാവിഡ് എന്താണ് പറഞ്ഞത്?തുറന്ന് പറഞ്ഞ് ദീപക് ചഹാര്‍

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ 77 റണ്‍സാണ് രവീന്ദ്ര ജഡേജ നേടിയത്. എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയായിരുന്നു ഈ തകര്‍പ്പന്‍ പ്രകടനം. 59 പന്തുകള്‍ നേരിട്ട് നാല് ഫോറും സിക്‌സും ഉള്‍പ്പെടെയായിരുന്നു ജഡേജ കസറിയത്. 130.50 ആയിരുന്നു ജഡേജയുടെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ 18 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു.

ദീപക് ചഹാര്‍
രണ്ടാം സ്ഥാനത്ത് ദീപക് ചഹാറാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെയാണ് ദീപക് ചഹാര്‍ ഈ നേട്ടത്തിലെത്തിയത്. പുറത്താവാതെ 69 റണ്‍സാണ് അദ്ദേഹം നേടിയത്. 82 പന്തുകള്‍ നേരിട്ട ദീപക് ഏഴ് ഫോറും ഒരു സിക്‌സും പറത്തി. 84.14 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ടീമിനെ വിജയത്തിലേക്ക് നയിക്കാനും ദീപകിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
IND-SL: ലോക റെക്കോഡിട്ട് ഇന്ത്യ, ശ്രീലങ്കയ്ക്ക് മുകളില്‍ സര്‍വാധിപത്യം, അഞ്ച് ചരിത്ര നേട്ടങ്ങളിതാ

അജിത് അഗാര്‍ക്കര്‍
മൂന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറാണ്. 2000ല്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ 25 പന്തില്‍ 67 റണ്‍സാണ് അഗാര്‍ക്കര്‍ നേടിയത്. ഇതില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടും. 268 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 21 പന്തിലാണ് അന്ന് അഗാര്‍ക്കര്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഇന്ത്യക്കാരന്റെ വേഗമേറിയ ഏകദിന അര്‍ധ സെഞ്ച്വറി റെക്കോഡ് ഇപ്പോഴും അഗാര്‍ക്കറിന്റെ പേരിലാണ്.
IND-SL: ചരിത്ര പ്രകടനവുമായി ചഹാര്‍, എട്ടാം നമ്പറിലെ വിസ്മയം, എല്ലാ റെക്കോഡുകളുമറിയാം

രവീന്ദ്ര ജഡേജ
നാലാം സ്ഥാനത്തും രവീന്ദ്ര ജഡേജയാണ്. 2014ല്‍ ന്യൂസീലന്‍ഡിനെതിരേ 66* റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ന്യൂസീലന്‍ഡിന്റെ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെയാണ് ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം. 45 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും നാല് സിക്‌സുമാണ് ജഡ്ഡു പറത്തിയത്. 146.66 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ ജഡേജയുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ സമനില സ്വന്തമാക്കി.


Click it and Unblock the Notifications