For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-SL: ലോക റെക്കോഡിട്ട് ഇന്ത്യ, ശ്രീലങ്കയ്ക്ക് മുകളില്‍ സര്‍വാധിപത്യം, അഞ്ച് ചരിത്ര നേട്ടങ്ങളിതാ

കൊളംബോ: 1997ന് ശേഷം ഇന്ത്യക്കെതിരേ ഏകദിന പരമ്പരയെന്ന നേട്ടത്തിനായുള്ള ശ്രീലങ്കയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനും വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ച് പന്തും മൂന്ന് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് വിജയം നേടിയത്. ദീപക് ചഹാര്‍ (69*) വാലറ്റത്ത് നടത്തിയ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. രണ്ടാം ഏകദിനത്തിലെ ജയത്തോടെ ചില ചരിത്ര റെക്കോഡുകളും ഇന്ത്യയെ തേടിയെത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ അന്താരാഷ്ട്ര ജയം

ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ അന്താരാഷ്ട്ര ജയം

ശ്രീലങ്കയ്‌ക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ജയമെന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തം. രണ്ടാം മത്സരത്തിലെ ജയത്തോടെ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ 126ാമത്തെ ജയമായിരുന്നു ഇത്. 125 ജയം നേടിയ പാകിസ്താനെയാണ് ഇന്ത്യ മറികടന്നത്. ഓസ്‌ട്രേലിയ 88 ജയവും ന്യൂസീലന്‍ഡ് 75 ജയവും ദക്ഷിണാഫ്രിക്ക 67 ജയവും ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാറിനെ മറികടന്ന് ചഹാര്‍

ഭുവനേശ്വര്‍ കുമാറിനെ മറികടന്ന് ചഹാര്‍

റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച മത്സരങ്ങളില്‍ എട്ടാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ദീപക് ചഹാര്‍ സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ എട്ടാം നമ്പറില്‍ ഇറങ്ങിയ ദീപക് 69* റണ്‍സാണ് നേടിയത്. 2017ല്‍ ഒമ്പതാമനായി എത്തിയ ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെ നേടിയ 53* റണ്‍സിന്റെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. ഈ രണ്ട് പ്രകടനവും ശ്രീലങ്കയില്‍ത്തന്നെയായിരുന്നു.

അപൂര്‍വ്വ റെക്കോഡിട്ട് ചഹാര്‍-ഭുവി കൂട്ടുകെട്ട്

അപൂര്‍വ്വ റെക്കോഡിട്ട് ചഹാര്‍-ഭുവി കൂട്ടുകെട്ട്

തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ എട്ടാം വിക്കറ്റിലെ 84 റണ്‍സ് കൂട്ടുകെട്ടോടെ ദീപക് ചഹാറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് ബൗളിങ് കൂട്ടുകെട്ടാണ് ഭുവിയും ദീപകും. ആദ്യ രണ്ട് ഓവറില്‍ പന്തെറിയുകയും ബാറ്റിങ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്ത രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 2003ല്‍ സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥും ആദ്യ രണ്ട് ഓവര്‍ പന്തെറിയുകയും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ന്യൂസീലന്‍ഡിനെതിരേ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു.

ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന ജയമെന്ന റെക്കോഡില്‍ ഇന്ത്യ

ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന ജയമെന്ന റെക്കോഡില്‍ ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ ഏകദിന ജയം നേടിയ ടീമെന്ന റെക്കോഡും ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന ജയമെന്ന റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. രണ്ടാം ഏകദിനത്തിലെ ജയം ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ 93ാമത്തെ ഏകദിന ജയമായിരുന്നു. ഇതോടെ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയ നേടിയ 92 ഏകദിന ജയങ്ങളുടെ റെക്കോഡ് ഇന്ത്യ തിരുത്തി. ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താനും 92 ജയങ്ങള്‍ നേടിയിട്ടുണ്ട്.

ആറ് വര്‍ഷത്തിന് ശേഷം ഭുവിയുടെ ആദ്യ നോബോള്‍

ആറ് വര്‍ഷത്തിന് ശേഷം ഭുവിയുടെ ആദ്യ നോബോള്‍

പൊതുവേ നോബോള്‍ എറിയാത്ത താരമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവി ഒരു നോബോള്‍ എറിഞ്ഞിരിക്കുകയാണ്. ആറ് വര്‍ഷത്തിനും 3093 പന്തിനും 515.3 ഓവറുകളും എറിഞ്ഞ ശേഷമാണ് ഭുവനേശ്വര്‍ ആദ്യ നോബോള്‍ എറിഞ്ഞിരിക്കുന്നത്. മത്സരത്തില്‍ മൂന്ന് വിക്കറ്റും 19* റണ്‍സുമായി ഭുവി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Wednesday, July 21, 2021, 10:27 [IST]
Other articles published on Jul 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+