For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-SL: ചരിത്ര പ്രകടനവുമായി ചഹാര്‍, എട്ടാം നമ്പറിലെ വിസ്മയം, എല്ലാ റെക്കോഡുകളുമറിയാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍വിയെ മുന്നില്‍ക്കണ്ട് തിരിച്ചെത്തിയാണ് ഇന്ത്യ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയത്. 160 റണ്‍സിനിടെ ആറ് പ്രധാന വിക്കറ്റുകള്‍ നഷ്ടമായിട്ടും ദീപക് ചഹാര്‍ (69*)-ഭുവനേശ്വര്‍ കുമാര്‍ (19) കൂട്ടുകെട്ടിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ശ്രീലങ്ക മുന്നോട്ട് വെച്ച 276 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിലൂടെ നിരവധി റെക്കോഡുകള്‍ സൃഷ്ടിക്കപ്പെടുകയും നാഴികക്കല്ലുകള്‍ പിന്നിടുകയും ചെയ്തിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

ശ്രീലങ്കയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ 10ാമത്തെ ഏകദിന ജയമാണിത്. 2012ലാണ് അവസാനമായി തട്ടകത്തില്‍ ശ്രീലങ്ക ഇന്ത്യയെ തോല്‍പ്പിച്ചത്. കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ഏകദിന പരമ്പരയാണിത്. 1997ലാണ് അവസാനമായി ഇന്ത്യക്കെതിരേ ശ്രീലങ്ക പരമ്പര നേടിയത്. അവസാനം കളിച്ച 12 മത്സരത്തില്‍ 10ലും ജയം ഇന്ത്യക്കായിരുന്നു. എല്ലാ ഫോര്‍മാറ്റിലും കൂടി ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ നേടുന്ന 11ാമത്തെ പരമ്പരയാണിത്. 2008ല്‍ ശ്രീലങ്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-1ന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രീലങ്കക്ക് സാധിച്ചിരുന്നു.

2

എട്ടാമനായി ക്രീസിലെത്തിയ ദീപക് ചഹാര്‍ 82 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 69 റണ്‍സാണ് നേടിയത്. ശ്രീലങ്കയ്‌ക്കെതിരേ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചഹാര്‍. 2009ലെ ഏകദിന അരങ്ങേറ്റത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ എട്ടാം നമ്പറില്‍ ഇറങ്ങി 60 റണ്‍സ് നേടാന്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു.

വിജയകരമായി ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന മത്സരത്തില്‍ എട്ടാം നമ്പറില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് ദീപക് ചഹാര്‍. ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച മത്സരത്തിലെ എട്ടാം നമ്പറിലോ അതിന് താഴെയോ ഇറങ്ങിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ദീപക് സ്വന്തം പേരിലാക്കി. 2017 ശ്രീലങ്കയ്‌ക്കെതിരേ ഭുവനേശ്വര്‍ കുമാര്‍ നേടിയ 53* റണ്‍സിന്റെ റെക്കോഡാണ് ദീപക് തകര്‍ത്തത്. എട്ടാം നമ്പറിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററാണ് ദീപക്. ന്യൂസീലന്‍ഡിനെതിരേ 77 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് തലപ്പത്ത്.

3

2009ന് ശേഷം രണ്ടോ അതിലധികമോ വിക്കറ്റും അര്‍ധ സെഞ്ച്വറിയും ശ്രീലങ്കയ്‌ക്കെതിരേ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ദീപക് ചഹാര്‍. 2009ല്‍ യുവരാജ് സിങ് രണ്ട് വിക്കറ്റും 73 റണ്‍സും ശ്രീലങ്കയ്‌ക്കെതിരേ നേടിയിരുന്നു.എട്ടാം വിക്കറ്റില്‍ 84 റണ്‍സാണ് ഭുവിയും ദീപകും ചേര്‍ന്ന് നേടിയത്. ഇതോടെ ഇന്ത്യക്കായി ഏറ്റവും മികച്ച രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇരുവര്‍ക്കുമായി.

ഇന്ത്യക്കെതിരേ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ശ്രീലങ്ക 260ലധികം റണ്‍സ് നേടുന്നത്. 2009ന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ശ്രീലങ്കയുടെ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 77 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കെതിരേ ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ 50ലധികം ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചത് 2017ന് ശേഷം ഇതാദ്യം.

Story first published: Wednesday, July 21, 2021, 8:32 [IST]
Other articles published on Jul 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+