വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 7, 8 സ്‌കോറുകള്‍, ധവാനെ പുറത്താക്കണം! സ്‌കൈ ഓപ്പണ്‍ ചെയ്യട്ടെ

മോശം ഫോമിലൂടെയാണ് താരം കടന്നുപോവുന്നത്

ഇന്ത്യന്‍ ടി20, ടെസ്റ്റ് ടീമുകളില്‍ നിന്നും പുറത്താക്കപ്പെട്ട ശിഖര്‍ ധവാന്റെ ഏകദിന കരിയറിന്റെ കാര്യത്തിലും ഏറെക്കുറെ തീരുമാനമായിരിക്കുകയാണ്. കരിയര്‍ തിരിച്ചുപിടിക്കാന്‍ ധവാനു മുന്നിലുള്ള അവസാനത്തെ അവസരമായിരുന്നു ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര. പക്ഷെ ഇതും താരം കളഞ്ഞുകുളിച്ചിരിക്കുകയാണ്.

Also Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ലAlso Read: മൂന്നു മുതല്‍ ആറ് വരെ, സഞ്ജു എവിടെയും കളിക്കും! ഇഷാനെക്കൊണ്ട് ഇതൊന്നും പറ്റില്ല

നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് ധവാന്‍ മടങ്ങുകയായിരുന്നു. മുസ്തഫിസുര്‍ റഹ്മാന്റെ ഒരു ഷോര്‍ട്ട് ബോളില്‍ മെഹ്ദി ഹസന് അദ്ദേഹം സിംപിള്‍ ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായരിരുന്നു. നേരത്തേ ഇന്ത്യ പരാജയപ്പെട്ട ആദ്യ ഏകദിനത്തില്‍ ധവാന്‍ ഏഴു റണ്‍സിനും ക്രീസ് വിട്ടിരുന്നു. രണ്ടാം ഏകദിനത്തിലും ബാറ്റിങില്‍ നിരാശപ്പെടുത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വിമര്‍ശനമാണ് അദ്ദേഹം നേരിടുന്നത്.

ധോണി ചെയ്തത് ചെയ്യണം

ധോണി ചെയ്തത് ചെയ്യണം

ഇന്ത്യന്‍ ടീമിലെ സീനിയര്‍ കളിക്കാരെയെല്ലാം പുറത്താക്കണം. ക്യാപ്റ്റനായ ശേഷം അന്നത്തെ സീനിയര്‍ താരങ്ങളായിരുന്ന
സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയവരെയെല്ലാം പുറത്താക്കിയതിനു ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

സൂര്യയെ ഓപ്പണറാക്കണം

സൂര്യയെ ഓപ്പണറാക്കണം

വയസ്സനായ ശിഖര്‍ ധവാനെ പുറത്താക്കി സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടു വരണം. ഓപ്പണ്‍ ചെയ്താല്‍ ഡബിള്‍ സെഞ്ച്വറി വരെ നേടാന്‍ സൂര്യക്കു സാധിക്കുമെന്നും ഒരു യൂസര്‍ കുറിച്ചു.
ശുഭ്മാന്‍ ഗില്ലിന ഇന്ത്യന്‍ ഏകദിന ടീമില്‍്സ്ഥിരമായി കളിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അടുത്ത ഏകദിന ലോകകപ്പിലേക്കു വളര്‍ത്തിക്കൊണ്ടു വരണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Also Read: 2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി

നാണക്കേട്

നാണക്കേട്

ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു അനുകൂലമായ ഈ സാഹര്യങ്ങളില്‍ ബാറ്റിങ് നിര ഇങ്ങനെ ഫ്‌ളോപ്പായി മാറുന്നത് നാണക്കേട് തന്നെയാണ്. വിദേശ ടീമുകള്‍ പതറിയിരുന്ന ഇത്തം പിച്ചുകളില്‍ നമ്മള്‍ ബോസായിരുന്നുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
യുവതാരങ്ങള്‍ക്കു ഇനിയും അവസരം നല്‍കിയില്ലെങ്കില്‍ ലോകകപ്പ് ഫൈനലില്‍ കളിക്കുകയെന്നത് നമ്മുടെ വെറും സ്വപ്‌നമായി തന്നെ തുടരുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Also Read: 10/10, രോഹിത് പെര്‍ഫെക്ട് ക്യാപ്റ്റനെന്നു യുവി; സമ്മര്‍ദ്ദം താങ്ങില്ലെന്നു സോഷ്യല്‍ മീഡിയ!

യുവതലമുറ വരട്ടെ

യുവതലമുറ വരട്ടെ

യുവ തലമുറ മുന്നോട്ടുവരാനുള്ള സമയമായിരിക്കുകയാണെന്നു ഞാന്‍ കരുതുന്നു. ലോകകപ്പിലും ഈ വയസ്സന്‍ പടയുമായി പോയാല്‍ കിരീടമില്ലാതെ മറ്റൊരു പുറത്താവലായിരിക്കും ടീമിനെ കാത്തിരിക്കുന്നതെന്നും ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കി.
അവസരങ്ങള്‍ ദുരൂഹതയായി തുടരുമ്പോള്‍ ഈ കളിക്കാര്‍ക്കു എന്തുകൊണ്ടാണ് വീണ്ടും അവസരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ 60 ശരാശരിയുള്ള സഞ്ജു സാംസണിനു പോലും അവസരം നല്‍കുന്നില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Wednesday, December 7, 2022, 18:11 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X