വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വോണിനെ നേരിടാന്‍ സച്ചിന്‍ പ്രയാസപ്പെട്ടു! രക്ഷപെടുത്തിയത് ഞാന്‍-ശിവരാമകൃഷ്ണന്‍

ഷെയ്ന്‍ വോണ്‍ അന്ന് സൂപ്പര്‍ സ്പിന്നറെന്ന നിലയിലും സച്ചിന്‍ ഇതിഹാസ ബാറ്റ്‌സ്മാനെന്ന നിലയിലും വാഴ്ത്തപ്പെടുന്ന സമയം

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 9ന് ആരംഭിക്കാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിലെ വമ്പന്മാരാണ് രണ്ട് ടീമുകളും. അതുകൊണ്ട് തന്നെ നേര്‍ക്കുനേര്‍ പോരാട്ടം എപ്പോഴും വാശിയേറിയതാവും. എല്ലാ കാലത്തും സൂപ്പര്‍ താരങ്ങളെന്ന് വിശേഷണമുള്ളവര്‍ രണ്ട് ടീമിനൊപ്പവുമുണ്ടായിരുന്നു.

അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയെ അവരുടെ മടയില്‍ തോല്‍പ്പിച്ച് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തില്‍ പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വീണ്ടുമൊരു ഇന്ത്യ-ഓസീസ് പോരാട്ടം നടക്കാനിരിക്കെ പഴയ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കഥകള്‍ സജീവമാണ്. ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറും ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണുമെല്ലാം നേര്‍ക്കുനേര്‍ പോരടിച്ചിരുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മകളാണ് നല്‍കിയിരുന്നത്.

ഷെയ്ന്‍ വോണ്‍ അന്ന് സൂപ്പര്‍ സ്പിന്നറെന്ന നിലയിലും സച്ചിന്‍ ഇതിഹാസ ബാറ്റ്‌സ്മാനെന്ന നിലയിലും വാഴ്ത്തപ്പെടുന്ന സമയം. സച്ചിന്‍-വോണ്‍ പോരാട്ടത്തില്‍ ആര് ജയിക്കുമെന്ന തലത്തിലേക്കൊക്കെ ഈ പോരാട്ടത്തിന്റെ വാശിയെത്തിയിരുന്നു.

ഇപ്പോഴിതാ വോണിനെ നേരിടാന്‍ പ്രയാസപ്പെട്ട സച്ചിനെ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ താന്‍ സഹായിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മണ്‍ ശിവകാര്‍ത്തികേയന്‍. 1998ലെ ഇന്ത്യ-ഓസീസ് പോരാട്ടത്തിന് മുമ്പ് ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ശിവരാമകൃഷ്ണനെ നേരിട്ട് സച്ചിന്‍ പരിശീലിച്ചിരുന്നു.

Also Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാംAlso Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം

വോണിനെ അനുകരിക്കുകയല്ല ചെയ്തത്

വോണിനെ അനുകരിക്കുകയല്ല ചെയ്തത്

കൂടുതലാളുകള്‍ക്കും പരിശീലനത്തിന്റെ പ്രധാന ലക്ഷ്യമെന്തെന്ന് അറിയില്ല. ഷെയ്ന്‍ വോണിനെ അനുകരിച്ച് പന്തെറിയാനല്ല ഞാന്‍ ശ്രമിച്ചത്. മികച്ച ലെഗ് ബ്രേക്കുകള്‍ സച്ചിനെതിരേ എറിയുകയാണ് ചെയ്തത്. അല്ലാതെ ഒരു താരത്തിന്റെയും ബൗളിങ്ങിനെ അനുകരിക്കാന്‍ മറ്റൊരാള്‍ക്കും സാധിക്കില്ല.

ഇന്നത്തെപ്പോലെ വീഡിയോ കണ്ട് പഠിക്കാനുള്ള സാങ്കേതികതയൊന്നും അന്നില്ലായിരുന്നു. സംസാരിച്ചാണ് കാര്യങ്ങള്‍ പഠിച്ചത്. വോണിനെ നേരിട്ടപ്പോഴുള്ള കാര്യങ്ങളെക്കുറിച്ച് സച്ചിന്‍ എന്നോട്ട് പറഞ്ഞു. വോണ്‍ പിച്ചില്‍ സൃഷ്ടിക്കുന്ന പേസിനെക്കുറിച്ചടക്കം സച്ചിന്‍ കൃത്യമായി പറഞ്ഞുതന്നു.

പേസിന്റെ വേരിയേഷനെക്കുറിച്ചുള്ള കൃത്യമായ ചിത്രവും അവന്‍ പറഞ്ഞുനല്‍കി. വോണിന്റെ ശൈലിയും ബൗളിങ് ആംഗിളുമെല്ലാം സച്ചിന്‍ നന്നായി മനസിലാക്കിയിരുന്നു. അത് എന്നോട് പറഞ്ഞുതന്നതിന്റെ അടിസ്ഥാനത്തില്‍ പന്തെറിയുകയായിരുന്നു'-ശിവരാമകൃഷ്ണന്‍ പറഞ്ഞു.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

സച്ചിന്‍ വോണിനെതിരേ മറ്റൊരു തന്ത്രം പയറ്റി

സച്ചിന്‍ വോണിനെതിരേ മറ്റൊരു തന്ത്രം പയറ്റി

1998ലെ ടെസ്റ്റില്‍ വോണിനെതിരേ നന്നായി സ്‌കോര്‍ ചെയ്യാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സാധിച്ചിരുന്നു. അതിനായി സച്ചിന്‍ ഉപയോഗിച്ച ഒരു തന്ത്രവും ശിവരാമകൃഷ്ണന്‍ വെളിപ്പെടുത്തി. 'മത്സരത്തിന് മുമ്പ് സച്ചിന്‍ പുതിയ ഷൂ വാങ്ങി. കൂര്‍ത്ത സ്‌പൈക്‌സുള്ള ഷൂവായിരുന്നു അത്.

നിലത്ത് നന്നായി വരഞ്ഞ് കാലിന് മികച്ച ഗ്രിപ്പ് ഉറപ്പുവരുത്തി. എന്നാല്‍ ഗ്രൗണ്ട്മാന്‍ ഇതില്‍ അത്ര സന്തോഷവാനല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരേ പിച്ച് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. മത്സരം നാലാം ദിനത്തിലേക്കും അഞ്ചാം ദിനത്തിലേക്കും കടക്കുമ്പോള്‍ ബാറ്റിങ് വളരെ ദുഷ്‌കരമായിത്തീരും'-ശിവരാമകൃഷ്ണന്‍ പറഞ്ഞു.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

സച്ചിന്‍-വോണ്‍ നേര്‍ക്കുനേര്‍ കണക്ക്

സച്ചിന്‍-വോണ്‍ നേര്‍ക്കുനേര്‍ കണക്ക്

സച്ചിനെ വളരെയധികം വെല്ലുവിളിച്ച് നേരിടാനെത്തിയ താരമാണ് ഷെയ്ന്‍ വോണ്‍. എന്നാല്‍ സച്ചിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞ താരത്തിന് ഇത് മാറ്റിപ്പറയേണ്ടി വന്നു. പിന്നീട് സച്ചിനോട് അടുത്ത സൗഹൃദം സൂക്ഷിക്കുകയും ബഹുമാനം സൂക്ഷിക്കുകയും ചെയ്യാന്‍ വോണിന് സാധിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 29 തവണയാണ് സച്ചിനും വോണും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ സച്ചിനെ നാല് തവണ മാത്രമാണ് വോണിന് പുറത്താക്കാനായത്. ബാക്കിയെല്ലാ തവണയും സച്ചിന്‍ വോണിനെതിരേ ആധിപത്യം പുലര്‍ത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 1998ലെ ടെസ്റ്റില്‍ സച്ചിനെ പുറത്താക്കാന്‍ വോണിന് സാധിച്ചിരുന്നു.

എങ്കിലും ആകെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ സച്ചിന് ഷെയ്ന്‍ വോണിനെതിരേ വ്യക്തമായ ആധിപത്യം നേടാനായതായി കാണാനാവും.

Story first published: Sunday, February 5, 2023, 14:38 [IST]
Other articles published on Feb 5, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X