വംശീയാധിക്ഷേപം... വില്ലന്‍ ഇന്ത്യന്‍ ആരാധകന്‍!! ഗാലറിയിലെത്തി താഹിറിന്റെ മറുപടി, വീഡിയോ

Written By:

ജൊഹാന്നസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ഏകദിനത്തിനിടെ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ കാണികളിലൊരാള്‍ വംശീയമായി അധിക്ഷേപിച്ചതായി പരാതി. ഇന്ത്യന്‍ ആരാധകന്റെ ഭാഗത്തു നിന്നാണ് മോശം പെരുമാറ്റമുണ്ടായതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

1

നാലാം ഏകദിനത്തില്‍ താഹിര്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നില്ല. കളിയുടെ ബ്രേക്കിനിടെ ഡ്രിങ്ക്‌സുമായി താന്‍ ഗ്രൗണ്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ നിരവധി തവണ കാണികളിലൊരാള്‍ തനിക്കു നേരെ അധിക്ഷേപിച്ചതായി താഹിര്‍ പറയുന്നു. തുടര്‍ന്ന് താരം സ്റ്റേഡിയം സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് ഇതേക്കുറിച്ച് പരാതി പറയുകയായിരുന്നു. ഇതിനു ശേഷം രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെ താഹിര്‍ ഗാലറിയിലെത്തി തനിക്കെതിരേ മോശമായി സംസാരിച്ചയാളെ കണ്ടെത്തി. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്‌റ്റേഡിയത്തില്‍ നിന്നു പിടിച്ചുപുറത്താക്കുകയായിരുന്നു.

തന്നെ അധിക്ഷേപിച്ചയാളോട് താഹിര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇയാളുമായി താരം തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ താഹിറിന്റെ ഭാഗത്തു നിന്നു ആരെയും മര്‍ദ്ദിക്കാനോ മറ്റോ ശ്രമമുണ്ടായിട്ടില്ലെന്നു ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൂസാജി വ്യക്തമാക്കി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 13, 2018, 9:45 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍