വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പലരും ഗൗരവക്കാര്‍, യുവി കണ്ണുരുട്ടി പേടിപ്പിക്കും!, ഭയന്നിരുന്നു- ഇന്ത്യന്‍ ടീമിനെക്കുറിച്ച് രോഹിത്

രോഹിത്തും യുവിയും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെില്‍ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ യുവരാജ് സിങും പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ടായിരിക്കും. എക്കാലത്തെയും മികച്ച ഏകദിക്കുകയാണെങ്കില്‍ ഇലവനെ തിരഞ്ഞെക്കുകയാണെങ്കില്‍ പലരും തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്ന് ഉറപ്പാണ്.

ദീര്‍ഘകാലം ദേശീയ ടീമിനു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് യുവരാജും രോഹിത്തും. ഒരുപിടി മല്‍സരങ്ങില്‍ ഇരുവരും ഇന്ത്യക്കു വിജയങ്ങളും സമ്മാനിച്ചിട്ടുണ്ട്. കളിക്കളത്തിനു പുറത്ത് അടുത്ത സൗഹൃദമാണ് യുവരാജും തമ്മിലുള്ളത്. കുടുംബസമേതം രണ്ടു പേരും പല ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. രോഹിത് ദേശീയ ടീമിലേക്കു വരുമ്പോള്‍ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളായിരുന്നു യുവരാജ്. അന്നു യുവിയെ തനിക്കു ഭയമായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 ടീമിലെ പലരും ഗൗരവക്കാര്‍

ടീമിലെ പലരും ഗൗരവക്കാര്‍

ഇന്ത്യന്‍ ടീമിലേക്കു താന്‍ ആദ്യമായി വന്നപ്പോള്‍ ഒരു സ്‌കൂള്‍ ടീമിലേതു പോലെയുള്ള അന്തരീക്ഷമായിരുന്നുവെന്നു രോഹിത് ശര്‍മ പറയുന്നു. ഞാന്‍ ഇന്ത്യന്‍ ടീമില്‍ ആദ്യമായെത്തിയ സമയത്തു ഒരുപാട് പേര്‍ വളരെ ഗൗരവക്കാരായിരുന്നു. ടീമിനകത്തെ അന്തരീക്ഷം സ്‌കൂളിലേതു പോലെയായിരുന്നു.
ഞങ്ങള്‍ അധികമൊന്നും പരസ്പരം സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ക്കു ഇതു ചെയ്യാനും, അതു ചെയ്യാനുമൊന്നും അനുമതിയുമില്ലായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. നേരത്തേ സുരേഷ് റെയ്‌നയുമായി ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സംസാരിക്കവെയായിരുന്നു ഹിറ്റ്മാന്റെ വെളിപ്പെടുത്തല്‍.

 യുവിയെ ഭയപ്പെട്ടിരുന്നു

യുവിയെ ഭയപ്പെട്ടിരുന്നു

എനിക്കു യുവി പായെ (ജൂനിയര്‍ താരങ്ങളെ അദ്ദേഹത്തെ വിളിച്ചിരുന്നത് ഇങ്ങനെയായിരുന്നു) വലിയ ഭയമായിരുന്നു. ഞങ്ങള്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാല്‍ അദ്ദേഹം ഞങ്ങളെ തുറിച്ചു നോക്കുകയും ചെയ്തിരുന്നു. ആരാണ് സംസാരിക്കുന്നതെന്ന തരത്തിലായിരുന്നു യുവിയുടെ നോട്ടമെന്നും രോഹിത് വെളിപ്പെടുത്തുന്നു.

 എല്ലാവരെയും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു

എല്ലാവരെയും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു

യുവി പാ വളരെയധികം ടീമംഗങ്ങളെ പിന്തുണച്ചിരുന്ന വ്യക്തിയാണ്. ഇന്ത്യന്‍ ടീമിലെത്തിയ ആദ്യത്തെ രണ്ടു വര്‍ഷം അദ്ദേഹവുമായി എനിക്കു അത്ര അടുപ്പമില്ലായിരുന്നു. പക്ഷെ അതിനു ശേഷം യുവി പായുടെ സ്വഭാവവും വ്യക്തിത്വവുമെല്ലാം എനിക്കു മനസ്സിലായി. അതു വളരെ വ്യത്യസ്തവുമായിരുന്നു.
അതുകൊണ്ടു തന്നെ ടീമിലേക്കു വരുന്ന യുവതാരങ്ങള്‍ക്കു യുവിയെപ്പോലെ ഒരാള്‍ ടീമിലുള്ളത് ആശ്വാസമായിരുന്നു. നമ്മള്‍ ദീര്‍ഘകാലമായി ടെലിവിഷനിലും മറ്റു കണ്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തി ടീമിലെത്തിയാല്‍ നിങ്ങളെ സഹായിക്കാന്‍ വരുമ്പോള്‍ അതുണ്ടാവുന്ന ഇംപാക്ട് വ്യത്യസ്തമാണെന്നും രോഹിത് വിശദമാക്കി.

 രോഹിത്തിനു കീഴില്‍ കളിക്കുകയും ചെയ്തു

രോഹിത്തിനു കീഴില്‍ കളിക്കുകയും ചെയ്തു

ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളില്‍ നിന്നും പിന്നീട് യുവരാജ് സിങും രോഹിത് ശര്‍മയും പിന്നീട് ഉറ്റ സുഹൃത്തുക്കളുമായി മാറി. തുടക്കകാലത്ത് തന്നെ ഭയപ്പെടുത്തിയിരുന്ന യുവിയെ പിന്നീട് നയിക്കാനുള്ള അവസരവും ഹിറ്റ്മാന് പിന്നീട് ലഭിച്ചിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം.
2019ലെ ഐപിഎല്ലിലായിരുന്നു രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടി യുവരാജ് കളിച്ചത്. സൂസണില്‍ പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. ഈ സീസണില്‍ മുംബൈയ്‌ക്കൊപ്പം കിരീട വിജയത്തില്‍ പങ്കാളിയാവാനുള്ള അവസരവും യുവിക്കു ലഭിച്ചിരുന്നു. ഈ കിരീടവിജയം കൂടാതെ 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോഴും യുവിയും രോഹിത്തും ടീമംഗങ്ങളായിരുന്നു.

Story first published: Monday, December 13, 2021, 13:17 [IST]
Other articles published on Dec 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X