എല്ലാ ദേഷ്യവും തന്നോടു തീര്‍ക്കും! കൂള്‍ ധോണിയുടെ മറ്റൊരു മുഖത്തെക്കുറിച്ച് സാക്ഷി

കളിക്കളത്തില്‍ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ സാക്ഷി ധോണി. എത്ര സമ്മര്‍ദ്ദമുള്ള ഘട്ടത്തിലും വളരെ കൂളായി പ്രതികരിക്കുന്ന ക്യാപ്റ്റനെന്നാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസനായകന്‍ കൂടിയായ ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏറ്റവും അവസാനമായി യുഎഇ വേദിയായ ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തെ കണ്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ. അടുത്ത സീസണിലെ ടൂര്‍ണമെന്റിലും താന്‍ തീര്‍ച്ചയായും കളിക്കുമെന്ന് 39 കാരനായ താരം വ്യക്തമാക്കിയിരുന്നു.

പ്രകോപിപ്പിക്കാന്‍ തനിക്കറിയാം

പ്രകോപിപ്പിക്കാന്‍ തനിക്കറിയാം

കളിക്കളക്കില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ധോണിയെ നിയന്ത്രണം വിട്ട് കാണാറുള്ളൂ. ഈ ദേഷ്യം പിന്നീട് തന്നോടാണ് അദ്ദേഹം തീര്‍ക്കാറുള്ളതെന്നു സാക്ഷി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.

എല്ലാ കാര്യങ്ങളിലും വളരെ ശാന്ത പ്രകൃതമാണ് ധോണിയുടേത്. അദദേഹത്തെ പ്രകോപിപ്പിക്കാനോ, അസ്വസ്ഥനാക്കാനോ കഴിയുന്ന ഒരേയൊരാള്‍ ഞാനാണ്. കാരണം ധോണിയുമായി അത്രയും അടുപ്പമുള്ളത് എനിക്കാണ്. ദേഷ്യം മുഴുവന്‍ അദ്ദേഹം തനിക്കു മേല്‍ ചൊരിയാറുണ്ട്. എന്നാല്‍ അതില്‍ തനിക്കു കുഴപ്പമില്ലെന്നും സാക്ഷി പറയുന്നു.

ക്രിക്കറ്റ് ചര്‍ച്ച ചെയ്യാറില്ല

ക്രിക്കറ്റ് ചര്‍ച്ച ചെയ്യാറില്ല

ക്രിക്കറ്റിനെക്കുറിച്ചു ഞങ്ങള്‍ ഒരിക്കലും ചര്‍ച്ച ചെയ്യാറില്ല. അത് അദ്ദേഹത്തിന്റെ ജോലിയാണ്, അവര്‍ പ്രൊഫഷണലുകളാണ്. മകള്‍ സിവ ധോണി പറയുന്നത് മാത്രമേ അനുസരിക്കാറുള്ളൂ. ഭക്ഷണം പെട്ടെന്നു കഴിക്കാനോ, ഏതെങ്കിലും പച്ചക്കറി കഴിക്കാനോ സിവയോടു താന്‍ ചുരുങ്ങിയത് 10 തവണയെങ്കിലും പറയേണ്ടി വരും. മഹിയുടെ അമ്മ പറഞ്ഞാലും അവള്‍ അനുസരിക്കില്ല. എന്നാല്‍ ധോണി ഒരൊറ്റ തവണ പറഞ്ഞാല്‍ ഉടന്‍ തന്നെ സിവ അത് ചെയ്യുമെന്നും സാക്ഷി വെളിപ്പെടുത്തി.

ധോണിയും നീണ്ട മുടിയും

ധോണിയും നീണ്ട മുടിയും

കരിയറിന്റെ തുടക്കകാലത്ത് മുടി നീട്ടി വളര്‍ത്തിയ ധോണിയുടെ ലുക്ക് തനിക്കു ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്നു സാക്ഷി പറയുന്നു. ഭാഗ്യം കൊണ്ട് ധോണി മുടി നീട്ടി വളര്‍ത്തിയപ്പോള്‍ ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. ഓറഞ്ച് നിറത്തോടെയുള്ള നീണ്ട മുടിയുള്ള ധോണിയെ ഞാന്‍ നോക്കുക പോലും ചെയ്യില്ലായിരുന്നു. കുറച്ചു സൗന്ദര്യബോധമൊക്കെ വേണ്ടതുണ്ട്. നീട്ടി വളര്‍ത്തിയ ഓറഞ്ച് തലമുടി യോജിക്കുന്നത് നടന്‍ ജോണ്‍ അബ്രഹാമിനാണ്. ധോണിക്കു അങ്ങനെയൊരു ഹെയര്‍ സ്‌റ്റൈല്‍ തീരെ യോജിക്കില്ലെന്നും സാക്ഷി പറയുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സമയത്ത് ധോണിക്കു നീട്ടി വളര്‍ത്തിയ മുടിയാണുണ്ടായിരുന്നത്. ഈ ലുക്ക് അന്ന് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ഹരമായ ലുക്ക് കൂടിയായിരുന്നു ഇത്. പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറര്‍ഫ് അടക്കമുള്ളവര്‍ ധോണിയുടെ ഈ സ്‌റ്റൈലിനെ പുകഴ്ത്തിയിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, November 21, 2020, 17:22 [IST]
Other articles published on Nov 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X