വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയ്ക്കും ഇംഗ്ലണ്ടിനും കറെന്റെ ഷോക്ക്, സീസണില്‍ ഇനിയില്ല, ലോകകപ്പും കളിക്കില്ല!

പരിക്കാണ് കാരണം

1
Sam Curran ruled out of remainder of IPL 2021 and T20 World Cup | Oneindia Malayalam

ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടിയേകി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറി. ഐപിഎല്ലിലെ ബാക്കി മല്‍സരങ്ങളില്‍ മാത്രമല്ല ഈ മാസം ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടിയും കറെന്‍ കളിക്കില്ല. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു കറെന്‍ കാഴ്ചവച്ചത്. പക്ഷെ യുഎയിലെ രണ്ടാംപാദത്തില്‍ താരത്തിനു ഫോം ആവര്‍ത്തിക്കാനായില്ല. ഇതേ തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

യുഎഇയില്‍ സിഎസ്‌കെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ലെങ്കിലും പ്ലേഓഫില്‍ കറെന്റെ അസാന്നിധ്യം അവര്‍ക്കു തിരിച്ചടിയായേക്കും. കാരണം ബാറ്റിങിലും ബൗളിറിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. സാമിനു പകരം ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സഹോദരനും ഓള്‍റൗണ്ടറുമായ ടോം കറെനെ ഇംഗ്ലീഷ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

3

പുറംഭാഗത്തിനേറ്റ പരിക്കിനെ തുടര്‍ന്നു സാം കറെനെ സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ ലഭിക്കില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നു സിഎസ്‌കെ സിഇഒ കെ വിശ്വനാഥന്‍ വ്യക്തമാക്കി. എത്രയും വേഗത്തില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്നു ഞങ്ങള്‍ ആശംസിക്കുകയാണ്. കൂടുതല്‍ കരുത്തനായി കറെന്‍ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. പരിക്കിനെക്കുറിച്ച് ബിസിസിഐയെ അറിയിച്ചിരുന്നതായും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങളും ലോകകപ്പും നഷ്ടമായതില്‍ നിരാശയുണ്ടെന്നു സാം കറെന്‍ പ്രതികരിച്ചു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനിനൊപ്പമുള്ള സമയം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ടീമംഗങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിന്മാറ്റത്തെക്കുറിച്ച് എനിക്കു ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പക്ഷെ ഈ അതിശയിപ്പിക്കുന്ന ഇടത്തു നിന്നും ഞാന്‍ മടങ്ങുകയാണ്. അടുത്ത കുറച്ചു ദിവസങ്ങളില്‍ എവിടെയായാലും ടീമിനെ പിന്തുണച്ച് ഞാനുണ്ടാവും. സിഎസ്‌കെ ടീം മുന്നോട്ടു തന്നെ പോവുമെന്നും കിരീടം നേടുമെന്നും തനിക്കുറപ്പുണ്ടെന്നും കറെന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഴുവന്‍ ഫാന്‍സിനോടും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുകയാണ്. കളിച്ച രണ്ടു സീസണുകളിലും നിങ്ങളുടെ പിന്തുണ എനിക്കു ഏറെ സന്തോഷം നല്‍കിയിരുന്നു. അധികം വൈകാതെ തന്നെ നിങ്ങള്‍ക്കു മുന്നില്‍ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനുമെല്ലാം ഞാന്‍ മടങ്ങിയെത്തും. കൂടുതല്‍ കരുത്തനായി ഞാന്‍ തിരിച്ചുവരും, അതു വരെ സുരക്ഷിതരായിരിക്കൂയെന്നും എന്നും 23 കാരനായ കറെന്‍ പറഞ്ഞു.

Story first published: Tuesday, October 5, 2021, 20:20 [IST]
Other articles published on Oct 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X