ഇത് റുതുരാജ് 2.0- ഒരോവറില്‍ 7, ആകെ 16 സിക്‌സ്! പുറത്താവാതെ 220 റണ്‍സ്, ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടി20 ടീമിലേക്കു വന്നപ്പോള്‍ പപലപ്പോഴും സ്ലോ ബാറ്റിങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടിട്ടുള്ള താരമാണ് യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്. നിരവധി പരമ്പരകളില്‍ ടീമിന്റെ ഭാഗമായിട്ടും ഒരവസരം പോലും നല്‍കാതെ താരത്തെ ഇന്ത്യ പുറത്തിരുത്തുകയും ചെയ്തിരുന്നു. ടി20 തനിക്കു വഴങ്ങില്ലെന്നു കരുതിയവര്‍ക്ക് ലോക റെക്കോര്‍ഡ് പ്രകടനത്തിലൂടെ റുതുരാജ് ഇപോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.

Also Read: IND vs NZ: സഞ്ജുവിനെ ഒഴിവാക്കിയത് നന്നായി! ടാക്കൂറിനെ തഴഞ്ഞപ്പോള്‍ നെഹ്‌റയ്ക്കു 'പൊള്ളി'Also Read: IND vs NZ: സഞ്ജുവിനെ ഒഴിവാക്കിയത് നന്നായി! ടാക്കൂറിനെ തഴഞ്ഞപ്പോള്‍ നെഹ്‌റയ്ക്കു 'പൊള്ളി'

സിക്‌സറുകളുടെ തിരമാല തീര്‍ത്ത താരം 50 ഓവര്‍ മാച്ചില്‍ ഡബിള്‍ സെഞ്ച്വറിയും കുറിച്ചാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു റുതുരാജിന്റെ ഗംഭീര ഇന്നിങ്‌സ്. ഉത്തര്‍പ്രദേശുമായുള്ള മാച്ചില്‍ ടീമിന്റെ നായകന്‍ കൂടിയായ അദ്ദേഹം പുറത്താവാതെ 220 റണ്‍സാണ് വാരിക്കൂട്ടിയത്. വെറും 159 ബോളില്‍ 16 സിക്‌സറുകളും 10 ബൗണ്ടറികളുമടക്കമായിരുന്നു ഇത്.

ഒരോവറില്‍ 7 സിക്‌സര്‍

ഒരോവറില്‍ 7 സിക്‌സര്‍

ഒരോവറില്‍ തുടരെ ഏഴു സിക്‌സറുകള്‍ പായിച്ച റുതുരാജ് ഗെയ്ക്വാദ് വമ്പന്‍ ലോക റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ തന്ന ആദ്യമായിട്ടാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു താരം തുടരെ ഏഴു സിക്‌സറുകളടിച്ചിരിക്കുന്നത്.
ശിവ സിങ് എറിഞ്ഞ 49ാമത്തെ ഓവറിലായിരുന്നു റുതുരാജിന്റെ റെക്കോര്‍ഡ് പ്രകടനം. ഒരു നോ ബോളിലടക്കം ഓവറില്‍ ശിവയെറിഞ്ഞ ഏഴു ബോളും റുതുരാജ് സിക്‌സറിലെത്തിച്ചു. 43 റണ്‍സാണ് ഈ ഓവറില്‍ മാത്രം താരം നേടിയത്. ഓവര്‍ ആരംഭിക്കുമ്പോള്‍ റുതുരാജ് 147 ബോളില്‍ നേടിയത് 165 റണ്‍സായിരുന്നു. എന്നാല്‍ ഓവര്‍ കഴിയുമ്പോള്‍ അദ്ദേഹം 154 ബോളില്‍ 201 റണ്‍സിലേക്കു കുതിച്ചെത്തുകയും ചെയ്തു.

അതേസമയം, മല്‍സരത്തില്‍ 330 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഉത്തര്‍ പ്രദേശിനു മഹാരാഷ്ട്ര നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര അഞ്ചു വിക്കറ്റിനു 330 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ 220ഉം റുതുരാജിന്റെ ബാറ്റില്‍ നിന്നായിരുന്നു.

രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പം

രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പം

ഈ മല്‍സരത്തിലെ 16 സിക്‌സറുകളോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വമ്പന്‍ നേട്ടത്തിനൊപ്പവും റുതുരാജ് ഗെയ്ക്വാദ് എത്തിയിരിക്കുകയാണ്. നേരത്തേ ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് മാത്രം അവകാശപ്പെട്ടതായിരുന്നു. രോഹിത് നേരത്തേ കുറിച്ച 16 സിക്‌സറുകളെന്ന നേട്ടത്തില്‍ റുതുരാജും ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണ്.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

ഡബിളിലേക്കുള്ള കുതിപ്പ്

ഡബിളിലേക്കുള്ള കുതിപ്പ്

പടിപടിയായിട്ടണ് റുതുരാജ് ഗെയ്ക്വാദ് ഈ മല്‍സരത്തില്‍ തന്റെ ഡബിള്‍ സെഞ്ച്വറിയിലേക്കു മുന്നേറിയത്. 71 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 109 ബോളുകളും റുതുരാജിനു വേണ്ടിവന്നു.
പിന്നീടാണ് അദ്ദേഹം ബാറ്റിങില്‍ ടോപ് ഗിയറിലേക്കു കയറിയത്. 138 ബോളുകളില്‍ 150 റണ്‍സിലെത്തിയ റുതുരാജ് വെറും 159 ബോളില്‍ പുറത്താവാതെ 220 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

Also Read: സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!

മിന്നുന്ന പ്രകടനം

മിന്നുന്ന പ്രകടനം

2021 മുതലുള്ള വിജയ് ഹസാരെ ട്രോഫിയിലെ റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനമെടുത്താല്‍ അതു ഗംഭീരമാണെന്നു കാണാന്‍ സാധിക്കും. എട്ട് ഇന്നിങ്‌സുകളില്‍ ആറിലും താരം സെഞ്ച്വറി കുറിച്ചിട്ടുണ്ട്. ഇതിലൊന്ന് ഡബിള്‍ സെഞ്ച്വറിയിലെത്തുകയും ചെയ്തു.
136 റണ്‍സ് (112 ബോള്‍), 154* (143), 124 (129), 21 (18), 168 (132), 124* (123), 40 (42), 220 (159) എന്നിങ്ങനെയാണ് എട്ടിന്നിങ്‌സുകകളില്‍ റുതുരാജിന്റെ സ്‌കോറുകള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 28, 2022, 14:31 [IST]
Other articles published on Nov 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X