ഗവാസ്‌കറുടെ നാഗിന്‍ ഡാന്‍സ്... വൈറലായി വീഡിയോ, ബംഗ്ലാദേശ് ആരാധകര്‍ കലിപ്പില്‍

Written By:

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഫൈനലിനിടെ കമന്ററി ബോക്‌സിലുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ നാഗിന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയാണിത്. നേരത്തേ അവസാന ലീഗ് മല്‍സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ബംഗ്ലാദേശ് ടീമും ഗ്രൗണ്ടില്‍ വച്ച് നാഗിന്‍ ഡാന്‍സ് കളിച്ചിരുന്നു. ഇത് അനുകരിച്ചാണ് ഗവാസ്‌കറും തന്റെ ഡാന്‍സ് മികവ് പുറത്തെടുത്തത്.

രണ്ടു ദിവസം ഷമി ദുബായില്‍ തങ്ങി!! സ്ഥിരീകരിച്ച് ബിസിസിഐ... ഒപ്പമാര്? അന്വേഷണം തുടങ്ങി

അവസാന പന്തില്‍ സിക്‌സര്‍... തുടക്കമിട്ടത് കാര്‍ത്തികല്ല, സമാന ത്രില്ലറുകള്‍ നേരത്തേയും!!

1

ഫൈനലിലെ ആദ്യ ഓവറുകളില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോഴാണ് സന്തോഷം കൊണ്ട് ഗവാസ്‌കറുടെ നിയന്ത്രണം വിട്ടത്.

തുടര്‍ന്ന് കമന്ററി ബോക്‌സില്‍ ഇരിക്കുകയായിരുന്ന അദ്ദേഹം എഴുന്നേറ്റ് നാഗിന്‍ ഡാന്‍സ് കളിക്കുകയായിരുന്നു. ഇതു കണ്ട് ഒപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ പൊട്ടിച്ചിരിക്കുന്നതും വീഡോയിയില്‍ കാണാം. പാകിസ്താന്റെ അമീര്‍ സൊഹെലയാരിന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍.

2

ഗവാസ്‌കറുടെ ഈ വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. പല മുന്‍ താരങ്ങളും ഇതിന് രസകരമായ കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗവാസ്‌കറുടെ നാഗിന്‍ ഡാന്‍സ് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള ഗവാസ്‌കറുടെ പ്രകടനത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്യുകയാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 20, 2018, 13:00 [IST]
Other articles published on Mar 20, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍