വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നു നീ ജനിച്ചിട്ടില്ല, ദാദയ്ക്കു മുമ്പും ഇന്ത്യ ജയിച്ചിട്ടുണ്ട്!! കോലിക്കെതിരേ ഗവാസ്‌കര്‍

ഗാംഗുലിയെ കോലി കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും ക്യാപ്റ്റന്‍ വിരാട് കോലി ക്രെഡിറ്റ് നല്‍കിയതില്‍ രോഷം പ്രകടിപ്പിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദാദയും സംഘവും തുടങ്ങി വച്ചത് തങ്ങളുടെ ടീം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നുവെന്നാണ് കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ വമ്പന്‍ ജയത്തിനു ശേഷം കോലി പറഞ്ഞത്. ഇത് ഗവാസ്‌കറിനെ ചൊടിപ്പിക്കുകയായിരുന്നു.

ഓസീസുമായി ഡേ നൈറ്റ് ടെസ്റ്റ്- ഇന്ത്യയെ ക്ഷണിച്ച് വോണ്‍, ഗാംഗുലിയുടെ മറുപടി ഇങ്ങനെ...ഓസീസുമായി ഡേ നൈറ്റ് ടെസ്റ്റ്- ഇന്ത്യയെ ക്ഷണിച്ച് വോണ്‍, ഗാംഗുലിയുടെ മറുപടി ഇങ്ങനെ...

ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഇന്നിങ്‌സ് വിജയവും കൂടിയായിരുന്നു ഇത്. ലോക റെക്കോര്‍ഡാണ് കോലിയും സംഘവും ഇതോടെ തങ്ങളുടെ പേരില്‍ കുറിച്ചത്.

കോലി ജനിച്ചിട്ടുപോലുമില്ല

കോലി ജനിച്ചിട്ടുപോലുമില്ല

2000ത്തില്‍ ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനായതോടെയാണ് ഇന്ത്യ ടെസ്റ്റില്‍ വിജയക്കുതിപ്പ് തുടങ്ങിയതെന്നാണ് കോലി പറഞ്ഞത്. ദാദ ബിസിസിഐ പ്രസിഡന്റ് കൂടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടായിരിക്കാം കോലി അദ്ദേഹത്തെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ 70, 80 കളിലും ഇന്ത്യ ടെസ്റ്റുകള്‍ ജയിച്ചിട്ടുണ്ട്. അന്നു കോലി ജനിച്ചിട്ടുപോലുമില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പലര്‍ക്കും തെറ്റിദ്ധാരണ

പലര്‍ക്കും തെറ്റിദ്ധാരണ

ഗാംഗുലി നായകനായി വന്ന ശേഷം 2000ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റം വരാന്‍ തുടങ്ങിയതെന്നു നിരവധി പേര്‍ ഇപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ 70കളില്‍ ഇന്ത്യ വിദേശത്തു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. 1986ലും ഇന്ത്യ വിദേശത്തു ടെസ്റ്റ് പരമ്പര നേടിയിരുന്നു.
കൂടാതെ അക്കാലത്തു വിദേശത്തു ടെസ്റ്റ് പരമ്പര സമനിലയിലാക്കാനും ഇന്ത്യക്കായിട്ടുണ്ട്. മറ്റു ടീമുകളെപ്പോലെ ഇതിനിടെ ഇന്ത്യക്കും പരാജയങ്ങള്‍ നേരിട്ടിരുന്നതായും ഗവാസ്‌കര്‍ വിശദമാക്കി.

കോലിയുടെ വാക്കുകള്‍

കോലിയുടെ വാക്കുകള്‍

കൊല്‍ക്കത്ത ടെസ്റ്റിലെ വമ്പന്‍ ജയത്തിനു ശേഷം കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ടെസ്റ്റ് ക്രിക്കറ്റെന്നത് മാനിസകമായ പോരാട്ടം കൂടിയാണ്. പ്രതിസന്ധികകളെ മറികടന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു. ഇവയ്ക്കു തുടക്കമിട്ടത് ദാദയുടെ അന്നത്തെ ടീമാണ്. ഞങ്ങള്‍ അതു മുന്നോട്ടു കൊണ്ടു പോവുന്നുവെന്നു മാത്രം. വിശ്വാസം തന്നൊണ് ഏറ്റവും പ്രധാനം. തുടര്‍ച്ചയായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കോലി പറഞ്ഞിരുന്നു.

Story first published: Monday, November 25, 2019, 12:23 [IST]
Other articles published on Nov 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X