വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011ല്‍ കെകെആര്‍ ക്യാപ്റ്റനായപ്പോള്‍ ഷാരൂഖ് പറഞ്ഞതെന്ത്? വെളിപ്പെടുത്തി ഗൗതം ഗംഭീര്‍

കെകെആറിനെ രണ്ടു കിരീടങ്ങളിലേക്കു ഗംഭീര്‍ നയിച്ചിട്ടുണ്ട്

ദില്ലി: രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവര്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച നേട്ടം കൊയ്ത ക്യാപ്റ്റനാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനുമായിരുന്ന ഗൗതം ഗംഭീര്‍. കെകെആറിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതിഹാസ താരം സൗരവ് ഗാംഗുലിക്കു പകരമാണ് 2011ല്‍ ഗംഭീറിനെ കെകെആര്‍ നായകസ്ഥാനത്തേക്കു കൊണ്ടു വന്നത്. തൊട്ടടുത്ത സീസണില്‍ തന്നെ ടീമിന് ആദ്യത്തെ കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

2011ല്‍ സച്ചിനായിരുന്നെങ്കില്‍ ഇത്തവണ ധോണിയാവണം, വിരമിക്കല്‍ അതിനു ശേഷം മതി- ശ്രീശാന്ത്2011ല്‍ സച്ചിനായിരുന്നെങ്കില്‍ ഇത്തവണ ധോണിയാവണം, വിരമിക്കല്‍ അതിനു ശേഷം മതി- ശ്രീശാന്ത്

ദ്രാവിഡ് ദി ഗ്രേറ്റ്, 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍! സച്ചിനെ പിന്തള്ളിദ്രാവിഡ് ദി ഗ്രേറ്റ്, 50 വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍! സച്ചിനെ പിന്തള്ളി

ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ സഹ ഉടമസ്ഥയതിയുള്ള ടീം കൂടിയാണ് കെകെആര്‍. ടീമിന്റെ പല മല്‍സരങ്ങള്‍ക്കും സാക്ഷിയാവാന്‍ എസ്ആര്‍കെ സ്റ്റേഡിയത്തില്‍ എത്താറുമുണ്ട്. കെകെആര്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം ഷാരൂഖ് എന്തായിരുന്നു തന്നോടു പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍.

2011ല്‍ അടിമുടി മാറി

2008ലെ പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ മിന്നുന്ന ജയവുമായി വരവറിയിച്ച ടീമാണ് കെകെആര്‍. ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയായിരുന്നു കെകെആറിന്റെ ആദ്യ ജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി നയിക്കുന്ന ടീമെന്ന നിലയിലും ഷാരൂഖിന് പങ്കാളിത്തമുള്ള ടീമെന്ന നിലയിലും കെകെആര്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കെകെആറിന് പിന്നീട് ഴിഞ്ഞില്ല. ആദ്യ മൂന്നു സീസണില്‍ കെകെആറിന് ഒരിക്കല്‍പ്പോലും പ്ലേഓഫിലെത്താനായില്ല.
ഇതോടെ 2011ല്‍ ടീമിനെയാകെ അഴിച്ചു പണിയുകയായിരുന്നു. ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ പുതിയ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരുമെല്ലാം കെകെആറിലെത്തി. യൂസുഫ് പഠാന്‍, ജാക്വിസ് കാലിസ്, സുനില്‍ നരെയ്ന്‍ തുടങ്ങിയ താരങ്ങളുടെ വരവും ഗംഭീറിന്റെ ആക്രണോത്സുക സമീപനവും കെകെആറിന് പുതിയ ഉണര്‍വേകി.

ഷാരൂഖിന്റെ വാക്കുകള്‍

കെകെആറിന്റെ നായകസ്ഥാനമേറ്റെടുത്ത് ഒമ്പത് വര്‍ഷം പിന്നിട്ട ശേഷമാണ് അന്നു എന്തായിരുന്നു ഷാരൂഖ് തന്നോട് പറഞ്ഞതെന്ന് ഗംഭീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് നിങ്ങളുടെ ടീമാണ്. ഇതിനെ ഉപയോഗിക്കാം, അല്ലെങ്കില്‍ തകര്‍ക്കാം. എന്തു സംഭവിച്ചാലും താന്‍ ഇടപെടില്ലെന്നു ഷാരൂഖ് വ്യക്തമാക്കി.
ഒരു കാര്യം അന്ന് ഷാരൂഖിന് താന്‍ ഉറപ്പ് നല്‍കി. എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. എന്നാല്‍ താന്‍ ടീം വിടുമ്പോഴേക്കും, അത് മൂന്നോ, ആറോ വര്‍ഷമായിക്കൊള്ളട്ടെ അപ്പോഴേക്കും കെകെആര്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയതായി ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പറഞ്ഞു. ഗംഭീര്‍ അന്നു നല്‍കിയ വാക്ക് പാലിക്കുകയും ചെയ്തു. 2012ലും 14ലും കെകെആറിന് കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

അഗ്രസീവ് ക്യാപ്റ്റന്‍

വളരെ അഗ്രസീവായ ക്യാപ്റ്റന്‍സിയായിരുന്നു ഗംഭീറിന്റേത്. അതോടൊപ്പം യുവതാരങ്ങള്‍ക്കു അദ്ദേഹം നല്ല പിന്തുണയും നല്‍കി. സുനില്‍ നരെയ്ന്‍, സൂര്യകുമാര്‍ യാദവ്, ആന്ദ്രെ റസ്സല്‍ എന്നിവരെ വളര്‍ത്തിയെക്കുന്നതില്‍ ഗംഭീര്‍ വഹിച്ച പങ്ക് വലുതായിരുന്നു.
നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാന്റെ റോളിലും കെകെആറിന്റെ നട്ടെല്ലായി അദ്ദേഹം മാറി. 2012ല്‍ കെകെആറിന് കന്നിക്കിരീടം നേടിക്കൊടുത്ത സീസണിലാണ് ഗംഭീര്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും 143.55 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 590 റണ്‍സ് നേടിയിരുന്നു.

ഏഴു സീസണുകള്‍ കളിച്ചു

കെകെആറിനു വേണ്ടി ഏഴു സീസണുകള്‍ ഗംഭീര്‍ കളിച്ചിട്ടുണ്ട്. ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത താരവും അദ്ദേഹമാണ്. 122 മല്‍സരങ്ങളില്‍ നിന്നും 3345 റണ്‍സാണ് ഗംഭീര്‍ നേടിയത്.
2018ല്‍ കെകെആര്‍ മറ്റൊരു അഴിച്ചുപണി നടത്തിയപ്പോള്‍ ഗംഭീറിനെ ഒഴിവാക്കുകയായിരുന്നു. പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് നായകസ്ഥാനം നല്‍കുകയും ചെയ്തു. 2018ലെ ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കെകെആറിന് കഴിഞ്ഞ സീസണില്‍ പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

Story first published: Wednesday, June 24, 2020, 15:48 [IST]
Other articles published on Jun 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X