ഇനിയെല്ലാം 'ഗംഭീര'മാവും... ഡെവിള്‍സ് പ്രതീക്ഷയില്‍, ക്യാപ്റ്റന്‍ ഗംഭീര്‍ തന്നെ

Written By:

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്നെ നയിക്കും. ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിലിലാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.

ഇത്തവണ താരലേലത്തില്‍ ഗംഭീറിനെ ഡല്‍ഹി സ്വന്തമാക്കിയപ്പോള്‍ തന്നെ ക്യാപ്റ്റന്‍ അദ്ദേഹവമാവുമെന്ന് ഉറപ്പായിരുന്നു. ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഗംഭീറിനെ നായകസ്ഥാനത്തേക്കു ഡല്‍ഹി തിരഞ്ഞെടുക്കുകയും ചെയ്തു.

തുടക്കം ഡല്‍ഹിക്കൊപ്പം

തുടക്കം ഡല്‍ഹിക്കൊപ്പം

ഐപിഎല്ലില്‍ തന്റെ നാട്ടുകാര്‍ കൂടിയായ ഡല്‍ഹിക്കൊപ്പമാണ് ഗംഭീര്‍ കരിയര്‍ ആരംഭിച്ചത്. ആദ്യ മൂന്നു സീസണുകളിലും അദ്ദേഹം ഡല്‍ഹി നിരയിലുണ്ടായിരുന്നു.
എന്നാല്‍ ഡല്‍ഹിക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ഗംഭീറിനു സാധിച്ചില്ല.

 കൊല്‍ക്കത്തയുടെ ഹീറോ

കൊല്‍ക്കത്തയുടെ ഹീറോ

2011ല്‍ ഡല്‍ഹി വിട്ടു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക് ചേക്കേറിയതാണ് ഗംഭീറിന്റെ കരിയറില്‍ വഴിത്തിരിവായത്. സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ അദ്ദേഹം കൊല്‍ക്കത്തയുടെ നട്ടെല്ലായി മാറി. ടീമിന്റെ ക്യാപ്റ്റനെന്ന അധികചുമതല ലഭിച്ചപ്പോഴും അത് ഗംഭീറിന്റെ ഫോമിനെ ബാധിച്ചില്ല.
ഏഴു വര്‍ഷം കൊല്‍ക്കത്തയ്‌ക്കൊപ്പം ചെലവിട്ട ശേഷമാണ് അദ്ദേഹം തന്റെ പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയത്.

രണ്ടു കിരീടവിജയങ്ങള്‍

രണ്ടു കിരീടവിജയങ്ങള്‍

ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്തയെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കവഹിച്ച ഗംഭീര്‍ തൊട്ടടുത്ത സീസണില്‍ ടീമിനു കന്നിക്കിരീടം നേടിക്കൊടുക്കുകയും ചെയ്തു.
2013ല്‍ പ്ലേഓഫിലെത്താതെ പുറത്തായെങ്കിലും 2014ല്‍ കിരീടം തിരിച്ചുപിടിച്ച് ഗംഭീര്‍ കൊല്‍ക്കത്തയുടെ പ്രിയങ്കരനായി മാറി.

മുമ്പത്തേക്കാള്‍ ആവേശത്തിലെന്ന് ഗംഭീര്‍

മുമ്പത്തേക്കാള്‍ ആവേശത്തിലെന്ന് ഗംഭീര്‍

ഒരിക്കല്‍ക്കൂടി ഡല്‍ഹി ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതിനു പിന്നാലെ ഇപ്പോള്‍ നായകസ്ഥാനവും ലഭിച്ചതോടെ മുമ്പെങ്ങുമില്ലാത്ത ആവേശത്തിലാണ് താനെന്നു ഗംഭീര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങാണ് ഡല്‍ഹിയെ ഈ സീസണില്‍ പരിശീലിപ്പിക്കുന്നത്.

ഡല്‍ഹിയുടെ പ്രതീക്ഷ വാനോളം

ഡല്‍ഹിയുടെ പ്രതീക്ഷ വാനോളം

ഇതുവരെ ഐപിഎല്ലിന്റെ ഫൈനലില്‍ പോലുമെത്തിയിട്ടില്ലാത്ത ഡല്‍ഹി വന്‍ പ്രതീക്ഷയോടെയാണ് പുതിയ സീസണില്‍ ഇറങ്ങുന്നത്. ഗംഭീറിന്റെ തിരിച്ചുവരവ് ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു. ലേലത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയവും ഇതു തന്നെയായിരുന്നു. പോണ്ടിങിന്റെ തന്ത്രങ്ങളുമായി ഏറ്റവുമധികം ഒത്തുപോവുന്ന് താരമാണ് ഗംഭീര്‍.
പോണ്ടിങും ഒരു ചാംപ്യനാണ്. അതുകൊണ്ടു തന്നെ തന്റെ ടീമില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ പോണ്ടിങിനാവുമന്നും ഡല്‍ഹി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.

ഷമിക്ക് നിരവധി അവിഹിത ബന്ധങ്ങള്‍!! ആരോപണവുമായി ഭാര്യ... തെളിവുകള്‍ പുറത്ത്, താരം കുടുങ്ങും

ലങ്കന്‍ മണ്ണില്‍ ഇന്ത്യക്കു കാലിടറിയത് മൂന്ന് വര്‍ഷത്തിന് ശേഷം... രോഹിത്തിന് കീഴില്‍ ആദ്യത്തേത്!!

Story first published: Wednesday, March 7, 2018, 14:49 [IST]
Other articles published on Mar 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍