വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുണ്ട്, സച്ചിനും ധോണിയുമില്ല!! പാക് ആധിപത്യം, അഫ്രീഡിയുടെ ഓള്‍ ടൈം ലോകകപ്പ് ഇലവന്‍

അഞ്ച് പാകിസ്താന്‍ താരങ്ങള്‍ ഇലവനില്‍ ഇടം പിടിച്ചു

sach dhon

കറാച്ചി: ഇന്ത്യയുടെ രണ്ടു ഇതിഹാസ താരങ്ങളില്ലാതെ ഓള്‍ ടൈം ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്ത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡി. എവര്‍ഗ്രീന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യക്കു ഏകദിന, ടി20 ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി എന്നിവരാണ് അഫ്രീഡിയുടെ ഇലവനില്‍ നിന്നു തഴയപ്പെട്ടത്.

ഏകദിനത്തില്‍ സച്ചിനേക്കാള്‍ മികച്ച ഓപ്പണര്‍ രോഹിത്! തര്‍ക്കം വേണ്ട, തെളിവ് ചൂണ്ടിക്കാട്ടി ഡൂള്‍ഏകദിനത്തില്‍ സച്ചിനേക്കാള്‍ മികച്ച ഓപ്പണര്‍ രോഹിത്! തര്‍ക്കം വേണ്ട, തെളിവ് ചൂണ്ടിക്കാട്ടി ഡൂള്‍

സമ്മര്‍ദ്ദം എനിക്കുമുണ്ട്, ആദ്യമായി ധോണിയുടെ വെളിപ്പെടുത്തല്‍... ഹൃദയമിടിപ്പ് കുത്തനെ കൂടും!!സമ്മര്‍ദ്ദം എനിക്കുമുണ്ട്, ആദ്യമായി ധോണിയുടെ വെളിപ്പെടുത്തല്‍... ഹൃദയമിടിപ്പ് കുത്തനെ കൂടും!!

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണ് സച്ചിന്‍. അഞ്ചു ലോകകപ്പുകളില്‍ നിന്നായി 2278 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. സച്ചിന്‍, ധോണി എന്നിവരെക്കൂടാതെ പാകിസ്താനെ ഒരേയൊരു ലോകകപ്പ് വിജയത്തിലേക്കു നയിച്ച മുന്‍ നായകനും ഇതിഹാസ നായകനും ഓള്‍റൗണ്ടറും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെയും അഫ്രീഡി തന്റെ ഇലവനിലേക്കു പരിഗണിച്ചില്ല.

പാക് ആധിപത്യം

പാക് ആധിപത്യം

പാകിസ്താന്‍ താരങ്ങളുടെ ആധിപത്യം തന്നെയാണ് അഫ്രീഡിയുടെ ഇലവനിലുള്ളത്. 11 താരങ്ങളില്‍ അഞ്ചു പേരും പാകിസ്താനില്‍ നിന്നുള്ളവരാണ്. മുന്‍ ഓപ്പണര്‍ സഈദ് അന്‍വര്‍, മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്, മറ്റൊരു മുന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രം, പേസ് ഇതിഹാസം ഷുഐബ് അക്തര്‍, മുന്‍ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് അഫ്രീഡിയുടെ ഇലവനിലുള്ള പാക് താരങ്ങള്‍. എന്നാല്‍ തന്നെ സ്വയം ഇലവനില്‍ അഫ്രീഡി ഉള്‍പ്പെടുത്തിയിട്ടില്ല.

കോലി മാത്രം

കോലി മാത്രം

ലോകകപ്പ് ഇലവനില്‍ ഇന്ത്യയുടെ മാനം കാത്തത് നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ്. കോലിയെ മാത്രമേ ഇന്ത്യയില്‍ നിന്നും അഫ്രീഡി തന്റെ ഇലവനിലേക്കു പരിഗണിച്ചിട്ടുള്ളൂ. 2011ലെ ലോകകപ്പ് വിജയത്തില്‍ പങ്കാൡായ കോലി പിന്നീട്, 2015, 19 ലോകകപ്പുകളിലും ഇന്ത്യക്കു വേണ്ടി കളിച്ചു.
ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡിന് അവകാശിയായ രോഹിത് ശര്‍മയെ അഫ്രീഡി ഇലവനില്‍ നിന്നും തഴഞ്ഞു. കഴിഞ്ഞ ലോകകപ്പിലായിരുന്നു ഹിറ്റ്മാന്‍ അഞ്ചു സെഞ്ച്വറികളുമായി ചരിത്രം കുറിച്ചത്.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റിനെയും മുന്‍ പാക് താരം സഈദ് അന്‍വറിനെയുമാണ് അഫ്രീഡി ലോകകപ്പ് ഇലവന്റെ ഓപ്പണര്‍മാരാക്കിയത്. ലോകകപ്പില്‍ 21 മല്‍സരങ്ങളില്‍ നിന്നും അന്‍വര്‍ 915ഉം 31 മല്‍സരങ്ങളില്‍ നിന്നും ഗില്‍ക്രിസ്റ്റ് 1085ഉം റണ്‍സെടുത്തിട്ടുണ്ട്.
ഓസ്‌ട്രേലിയയെ ലോകകപ്പ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റന്‍ റിക്കി പോണ്ടിങാണ് ഇലവനില്‍ മൂന്നാം നമ്പറില്‍ കളിക്കുക. മൂന്നു ലോകകപ്പുകളിലെ 26 മല്‍സരങ്ങളില്‍ നിന്നും 1030 റണ്‍സെടുത്ത കോലിയാണ് നാലാമന്‍.

ഇന്‍സമാം, കാലിസ്

ഇന്‍സമാം, കാലിസ്

1992ല്‍ ഇമ്രാന്‍ ഖാനു കീഴില്‍ ലോക ചാംപ്യന്മാരായ പാക് ടീമില്‍ അംഗമായിരുന്ന ഇന്‍സാമാമുള്‍ ഹഖാണ് ലോക ഇലവനിലെ അഞ്ചാം നമ്പറിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ജാക്വിസ് കാലിസിനാണ് ആറാം സ്ഥാനം. ലോകകപ്പ് ഇലവനിലെ ഏക ഓള്‍റൗണ്ടറും കാലിസാണ്.
ഇമ്രാന്‍, ഇന്ത്യക്കു ആദ്യമായി ലോകകകപ്പ് നേടിത്തന്ന ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ് എന്നിവരെ ഒഴിവാക്കിയാണ് അഫ്രീഡി കാലിസിനെ ഇലവനിലെ ഓള്‍റൗണ്ടര്‍ സ്ഥാനം നല്‍കിയത്.

ബൗളിങ് നിര

ബൗളിങ് നിര

മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെടുന്നതാണ് അഫ്രീഡിയുടെ ടീം കോമ്പിനേഷന്‍. അക്രം, ഓസ്‌ട്രേലിയുയടെ മുന്‍ ഇതിഹാസ ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്, അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ലോകകപ്പ് ഇലവന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.
ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും പാകിസ്താന്റെ മുന്‍ താരം സഖ്‌ലൈന്‍ മുഷ്താഖും ചേര്‍ന്ന് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യും.

അഫ്രീഡിയുടെ ഓള്‍ടൈം ലോകകപ്പ് ഇലവന്‍

അഫ്രീഡിയുടെ ഓള്‍ടൈം ലോകകപ്പ് ഇലവന്‍

സഈദ് അന്‍വര്‍ (പാകിസ്താന്‍), ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), വസീം അക്രം (പാകിസ്താന്‍), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ), ഷുഐബ് അക്തര്‍ (പാകിസ്താന്‍), സഖ്‌ലൈന്‍ മുഷ്താഖ് (പാകിസ്താന്‍).

Story first published: Friday, May 8, 2020, 12:30 [IST]
Other articles published on May 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X