വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍... സെവാഗിന്റെ നിര്‍ദേശം ഇങ്ങനെ, ആ റോളില്‍ കസറും

ഓസീസിനെതിരേ ടീമിന്റെ വിക്കറ്റ് കീപ്പറായതും രാഹുലായിരുന്നു

sehwag

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് ലോകേഷ് രാഹുല്‍. റിഷഭ് പന്തിന്റെ നിലയാണ് ഇതോടെ പരുങ്ങലിലായിരിക്കുന്നത്. ടെസ്റ്റ് ടീമില്‍ ഇതിനകം പന്തിനു സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റിലും പന്തിന്റെ സ്ഥാനത്തിനു ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.

ഇതെന്ത് തീയുണ്ടയോ? അമ്പരന്ന് ക്രിക്കറ്റ് ലോകം... ലങ്കന്‍ താരത്തിന്റെ വേഗം 175 കിമി!! വീഡിയോഇതെന്ത് തീയുണ്ടയോ? അമ്പരന്ന് ക്രിക്കറ്റ് ലോകം... ലങ്കന്‍ താരത്തിന്റെ വേഗം 175 കിമി!! വീഡിയോ

പന്തിനു പരിക്കേറ്റതോടെയാണ് ഓസീസിനെതിരേ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചത്. ഈ റോളില്‍ താരം തിളങ്ങുകയും ചെയ്തു. പരമ്പരയില്‍ മൂന്നു കളികളിലും വ്യത്യസത ബാറ്റിങ് പൊസിഷനിലാണ് രാഹുല്‍ കളിച്ചത്. ആദ്യ മല്‍സരത്തില്‍ മൂന്നാമനായും രണ്ടാമത്തേതില്‍ അഞ്ചാമനായും മൂന്നാമത്തേതില്‍ ഓപ്പണറായുമായാണ് അദ്ദേഹം ബാറ്റ് ചെയ്തത്. രാഹുലിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗ്.

അഞ്ചാം നമ്പറില്‍

അഞ്ചാം നമ്പറില്‍

ഓസീസിനെതിരേ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇറങ്ങിയ അഞ്ചാം നമ്പര്‍ പൊസിഷനാണ് രാഹുലിന് കൂടുതല്‍ യോജിക്കുകയെന്നു സെവാഗ് ചൂണ്ടിക്കാട്ടി. രാജ്‌കോട്ടില്‍ ഇന്ത്യ ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായത് രാഹുലായിരുന്നു. 52 പന്തില്‍ 80 റണ്‍സായിരുന്നു അന്നു താരം അടിച്ചെടുത്തത്.
അഞ്ചാം നമ്പറില്‍ തന്നെ രാഹുല്‍ തുടര്‍ന്നും കളിക്കട്ടെ. ഈ പൊസിഷനില്‍ തുടരെ നാലു തവണ ഫ്‌ളോപ്പായാല്‍ മാത്രം ടീം മാനേജ്‌മെന്റ് രാഹുലിന്റെ സ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും സെവാഗ് പറഞ്ഞു.

ധോണിക്കു കൃത്യമായ ധാരണ

ധോണിക്കു കൃത്യമായ ധാരണ

ടീമില്‍ ഓരോ കളിക്കാരന്റെയും ബാറ്റിങ് പൊസിഷന്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ മികവിനെ സെവാഗ് പുകഴ്ത്തി.

ഓരോ താരവും ഏതു പൊസിഷനില്‍ കളിക്കണമെന്ന കാര്യത്തില്‍ ധോണിക്കു കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ഇതു തെറ്റിയിട്ടുമില്ല. ഓരോ കളിക്കാരന്റെയും മികവ് തിരിച്ചറിഞ്ഞാണ് ധോണി അതിന് അനുസരിച്ചുള്ള റോളുകള്‍ അവര്‍ക്കു നല്‍കിയിരുന്നതെന്നും സെവാഗ് വിശദമാക്കി.

കളിക്കാര്‍ക്കു സമയം നല്‍കണം

കളിക്കാര്‍ക്കു സമയം നല്‍കണം

മുന്‍നിരയിലെതാരങ്ങളേക്കാള്‍കൂടുതല്‍ ക്യാപ്റ്റന്റെയും ടീം മാനേജ്‌മെന്റിന്റെയും പിന്തുണ ആവശ്യമുള്ളത് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്നും സെവാഗ് അഭിപ്രായപ്പെട്ടു. കളിക്കാര്‍ക്കു തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള സമയം നല്‍കേണ്ടത് വളരെ പ്രധാനമാണ്. സമയം നല്‍കിയെങ്കില്‍ മാത്രമേ തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി അവര്‍ക്കു ശക്തമായ തിരിച്ചുവരവ് നടത്താനും വലിയ കളിക്കാരനായി മാറാനും കഴിയുകയുള്ളൂ. ഓപ്പണറാവും മുമ്പ് താനും മധ്യനിരയില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അന്നു ഏറെ തെറ്റുകളും വരുത്തിയിരുന്നു. അവയില്‍ ചിലത് ഇന്ത്യയുടെ പരാജയത്തിനും കാരണമായി. സൈഡ് ബെഞ്ചിലിരുന്നാല്‍ ഒരു താരത്തിനു വലിയ കളിക്കാരനായി മാറാന്‍ കഴിയില്ലെന്നും സമയം നല്‍കുകയെന്നത് വളരെ പ്രധാനമാണെന്നുംസെവാഗ് വിശദമാക്കി.

Story first published: Tuesday, January 21, 2020, 11:11 [IST]
Other articles published on Jan 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X