ഐപിഎല്‍: 'തല്ലാന്‍' ഇവരെ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവര്‍.. ഇന്ത്യ കീഴടക്കിയ വിദേശികള്‍

Written By:

മുംബൈ: ഐപില്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല നിരവധി വിദേശ താരങ്ങളും അവിസ്മരണീയ പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ചിലര്‍ ബാറ്റിങിലാണ് കസറിയതെങ്കില്‍ മറ്റു ചിലര്‍ ബൗളിങിലാണ് മിടുക്ക് കാണിച്ചത്.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിദേശ താരം സണ്‍റൈസൈഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ്. ഐപിഎല്ലിലെ വിദേശ റണ്‍വേട്ടക്കാരെ അടുത്തറിയാം.

ഡേവിഡ് വാര്‍ണര്‍ (4014 റണ്‍സ്)

ഡേവിഡ് വാര്‍ണര്‍ (4014 റണ്‍സ്)

റണ്‍വേട്ടയില്‍ വാര്‍ണറെ കവച്ചുവയ്ക്കാവുന്ന മറ്റൊരു വിദേശ ബാറ്റ്‌സ്മാന്‍ ഐപിഎല്ലില്‍ ഇല്ല. പന്ത് ചുരണ്ടല്‍ വിവാദവും തുടര്‍ന്നുണ്ടായ വിലക്കും കാരണം ഈ സീസണിലെ ഐപിഎല്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി 114 മല്‍സരങ്ങളില്‍ നിന്നും 4010 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 36 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
2016ലെ ഐപിഎല്ലില്‍ ഹൈദരാബാദിനെ കന്നി കിരീടവിജയത്തിലേക്കു നയിച്ചത് വാര്‍ണറുടെ ബാറ്റിങ് മികവായിരുന്നു. 848 റണ്‍സാണ് താരം ഈ സീസണില്‍ വാരിക്കൂട്ടിയത്. ടൂര്‍ണമെന്റില്‍ ഒരു ക്യാപ്റ്റന്റെ പേരിലുള്ള ഏറ്റവുമുയര്‍ന്ന സ്‌കോര്‍ വാര്‍ണറുടെ പേരിലാണ് (126).

 ക്രിസ് ഗെയ്ല്‍ (3994)

ക്രിസ് ഗെയ്ല്‍ (3994)

വാര്‍ണറുടെ റെക്കോര്‍ഡ് ഈ സീസണില്‍ മറികടക്കാന്‍ ശേഷിയുള്ള ഒരേയൊരു താരം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും സിക്‌സറുകളുടെ തമ്പുരാനുമായ ക്രിസ് ഗെയ്‌ലാണ്. 3994 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ തുടങ്ങി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായും മികച്ച പ്രകടമാണ് അദ്ദേഹം നടത്തുന്നത്. 111 മല്‍സരങ്ങൡ നിന്നാണ് 4000ന് അടുത്ത് റണ്‍സ് ഗെയ്ല്‍ വാരിക്കൂട്ടിയത്. ആറു സെഞ്ച്വറികളും 24 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 175 റണ്‍സാണ് ഗെയ്‌ലിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
2011 മുതല്‍ 17 വരെ ആര്‍സിബി ബാറ്റിങിലെ നെടുംതൂണായിരുന്ന അദ്ദേഹം ഈ സീസണിലാണ് പഞ്ചാബിനൊപ്പം ചേര്‍ന്നത്. ആദ്യ സീസണില്‍ 608 റണ്‍സുമായി തുടങ്ങിയ ഗെയ്ല്‍ രണ്ടാം സീസണില്‍ 733ഉം മൂന്നാം സീസണില്‍ 708ഉം റണ്‍സ് നേടിയിരുന്നു.

IPL 2018 : ഇന്ത്യ കീഴടക്കിയ മികച്ച വിദേശ താരങ്ങൾ | OneIndia Malayalam
എബി ഡിവില്ലിയേഴ്‌സ് (3900)

എബി ഡിവില്ലിയേഴ്‌സ് (3900)

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലിലെ വിദേശ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. ആദ്യത്തെ മൂന്നു സീസണുകളിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്ന ഡിവില്ലിയേഴ്‌സ് 2011ലാണ് ആര്‍സിബിയിലെത്തുന്നത്. അന്നു മുതല്‍ ടീമിന്റെ അവിഭാജ്യഘടകമാണ് താരം.
ഐപിഎല്ലില്‍ 140 മല്‍സരങ്ങളില്‍ നിന്നും 3900 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. മൂന്നു സെഞ്ച്വറികളും 27 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 133 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന്‌സ്‌കോര്‍. 2016ലാണ് ഡിവില്ലിയേഴ്‌സിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 16 മല്‍സരങ്ങളില്‍ നിന്നും 687 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

ഷെയ്ന്‍ വാട്‌സന്‍ (3046)

ഷെയ്ന്‍ വാട്‌സന്‍ (3046)

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപറ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷെയ്ന്‍ വാട്‌സനും ഐപിഎല്ലില്‍ കസറിയ വിദേശ താരമാണ്. 114 മല്‍സരങ്ങള്‍ നിന്നും 3046 റണ്‍സാണ് വാട്‌സന്റെ അക്കൗണ്ടിലുള്ളത്. മൂന്നു സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 106 ആണ്. രണ്ടു തവണ ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട ഏക താരവും വാട്‌സനാണ്.
്കൂടുതല്‍ സീസണും രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച വാട്‌സന്‍ ഇത്തവണ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും താരം രണ്ടു സീസണുകൡ കളിച്ചു.
ഐപിഎല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ച ചുരുക്കം വിദേശ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
2013ലെ ഐപിഎല്ലിലാണ് വാട്‌സന്‍ ഏറ്റവുമധികം റണ്‍സെടുത്തത് (543). രാജസ്ഥാന്‍ ജേതാക്കളായ പ്രഥമ സീസണില്‍ 474ഉം റണ്‍സ് താരം നേടി.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ന്യൂസിലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം ഇതുവരെയുള്ള 11 ഐപിഎല്‍ സീസണിലും കളിച്ചിട്ടുണ്ട്. 109 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും 13 ഫിഫ്റ്റികളുമടക്കം 2881 റണ്‍സാണ് താരം നേടിയയത്. പ്രഥമ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി പുറത്താവാതെ നേടിയ 158 റണ്‍സാണ് മക്കുല്ലത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഈ സീസണില്‍ ബാംഗ്ലൂരിന്റെ താരമായ അദ്ദേഹം ചെന്നൈ സൂപ്പര്‍കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കു വേണ്ടിയും ഐപിഎല്ലില്‍ ജഴ്‌സിയണിഞ്ഞു.

ഐപിഎല്‍: ഇതാ തഴഞ്ഞവരുടെ ടീം.. ഇവരൊന്നിച്ചാല്‍ എതിരാളികളുടെ മുട്ട് ഇടിക്കും!! ഏറ്റുമുട്ടാന്‍ ആരുണ്ട്?

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 15:44 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍