വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍ക്കാവും അവസാന സ്ഥാനം? അത് പഞ്ചാബിനു തന്നെ! പ്രവചനം ഹോഗിന്റേത്

സപ്തംബര്‍ 19നാണ് ടൂര്‍ണമെന്റിനു തുടക്കം

യുഎഇയില്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ കിരീട ഫേവറിറ്റുകള്‍ ആരായിരിക്കുമെന്ന് പല മുന്‍ താരങ്ങളും പ്രവചിച്ചു കഴിഞ്ഞു. എന്നാല്‍ എട്ടു ടീമുകളില്‍ ആരായിരിക്കും അവസാന സ്ഥാനത്തു ഫിനിഷ് ചെയ്യുകയെന്ന് ചൂണ്ടിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു പ്രവചനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

1

കെഎല്‍ രാഹുല്‍ നയിക്കുന്ന, അനില്‍ കുംബ്ലെ മുഖ്യ കോച്ചായ കിങ്‌സ് ഇലവന്‍ പഞ്ചാബായിരിക്കും ഈ സീസണിലെ അവസാന സ്ഥാനക്കാരെന്നു ഹോഗ് പ്രവചിക്കുന്നു. ഇതിനുള്ള ചില കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഇതുവരെ മൂന്നു തവണ പഞ്ചാബ് അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിട്ടുണ്ട്. 2010, 15, 16 സീസണുകളിലായിരുന്നു ഇത്.

വിദേശ താരങ്ങളുടെ സ്ഥിരതയില്ലായ്മ

വിദേശ താരങ്ങളുടെ സ്ഥിരതയില്ലായ്മ

മാച്ച് വിന്നര്‍മാരായ നിരവധി വിദേശ താരങ്ങള്‍ പഞ്ചാബ് ടീമിലുണ്ടെന്നു ഹോഗ് പറയുന്നു. ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ഡാന്‍, അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള വിദേശ താരങ്ങളെല്ലാം മാച്ച് വിന്നര്‍മാരാണ്. ജോര്‍ഡനും റഹ്മാനും മികച്ച ബൗളര്‍മാരാണ്. ടീമിലെ മറ്റു വിദേശികളായ ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ജെയിംസ് നീഷാം എന്നിവര്‍ ഒറ്റയ്ക്കു കളി ജയിപ്പിക്കാന്‍ കഴിയുന്നവരാണ്. പക്ഷെ സ്ഥിരതയില്ലെന്നത് ഇവരുടെ പോരായ്മയാണ്. ചിലപ്പോള്‍ നന്നായി കളിക്കും, ചിലപ്പോള്‍ ഫ്‌ളോപ്പുമാവും. ഇവരില്‍ ആരെയും ടീമിന് പൂര്‍ണമായി ആശ്രയിക്കാനാവില്ല. പഞ്ചാബ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ പ്രധാന കാരണം ഇതാണെന്നും ഹോഗ് അഭിപ്രായപ്പെട്ടു.

മാക്‌സ്വെല്ലിന്റെ പ്രകടനം

മാക്‌സ്വെല്ലിന്റെ പ്രകടനം

2014 മുതല്‍ 17 വരെ ഐപിഎല്ലില്‍ പഞ്ചാബിന്റെ താരമായിരുന്നു മാക്‌സ്വെല്‍. പഞ്ചാബിനു വേണ്ടി 1355 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇതില്‍ 552 റണ്‍സും മാക്‌സ്വെല്‍ 2014ല്‍ നേടിയതാണ്. പിന്നീടുള്ള സീസണുകളില്‍ ഓള്‍റൗണ്ടര്‍ക്കു സ്ഥിരത പുലര്‍ത്താനായില്ല. 145, 179, 310 റണ്‍സ് എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള സീസണുകളില്‍ മാക്‌സ്വെല്‍ നേടിയത്. 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അദ്ദേഹത്തിനു 169 റണ്‍സ് മാത്രമാണ് നേടാനായത്. കഴിഞ്ഞ സീസണില്‍ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയിക്കു വേണ്ടി തയ്യാറെടുക്കുന്നതിനായി താരം ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നു.

ഗെയ്ല്‍ മോശല്ലാത്ത പ്രകടനം നടത്തി

ഗെയ്ല്‍ മോശല്ലാത്ത പ്രകടനം നടത്തി

കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് ടീമിന്റെ ഭാഗമായ യൂനിവേഴ്‌സല്‍ ബോസ് ഗെയ്ല്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. 18ലെ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കം 40.88 ശരാശരിയില്‍ 368 റണ്‍സാണ് ഗെയ്ല്‍ നേടിയത്. കഴിഞ്ഞ സീസണില്‍ നാലു ഫിഫ്റ്റികളോടെ 490 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.
ഇത്തവണ ചില മാറ്റങ്ങളുമായാണ് പഞ്ചാബ് ഐപിഎല്ലില്‍ ഇറങ്ങുക. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനെ നയിച്ച ആര്‍ അശ്വിനു പകരം കെഎല്‍ രാഹുലാണ് ടീമിന്റെ ക്യാപ്റ്റന്‍. അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന ടീമിന്റെ ബാറ്റിങ് കോച്ച് ആന്‍ഡി ഫ്‌ളവറും ഫീല്‍ഡിങ് കോച്ച് ജോണ്ടി റോഡ്‌സുമാണ്. വസീം ജാഫറാണ് ബാറ്റിങ് ഉപദേഷ്ടാവ്.

Story first published: Friday, September 11, 2020, 15:41 [IST]
Other articles published on Sep 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X